ബി.ജെ.പി അനുകൂല വാര്‍ത്തകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ “പോസ്റ്റ്‌ കാര്‍ഡി”ന്റെ സ്ഥാപക എഡിറ്ററെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു : പോസ്റ്റ്‌ കാര്‍ഡ്‌ ന്യൂസ്‌ പോര്‍ട്ടലിന്റെ സ്ഥാപകനും എഡിറ്ററുമായ മഹേഷ്‌ വിക്രം ഹെഗ്ടെയെ കര്‍ണാടക ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.”ജയിന്‍ സന്യാസിയെ മുസ്ലിം യുവാവ്‌ ആക്രമിച്ചു” എന്നാ പേരില്‍ തെറ്റായ വാര്‍ത്ത‍ നല്‍കിയതിനു ആണ് അറസ്റ്റ്.ഈ വിഷയത്തില്‍ ശ്രീ ഹെഗ്ടെക്ക് എതിരെ ബെന്ഗലൂര് സൈബര്‍ പോലിസ് കേസ് രേജിസ്റെര്‍ ചെയ്തിരുന്നു.

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പ്  66 ,ഐ  പി സി യിലെ വകുപ്പ് 153A എന്നിവയാണ് ഹെഗ്ടെക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്.

പോലിസ് നല്‍കിയ പത്രക്കുറിപ്പ് പ്രകാരം ,ഈ മാസം 11ന് നടന്ന ഒരു സംഭവമാണ് ഇതിനു ആധാരം,അന്നേ ദിവസം ജൈന്‍ മുനിയായ ശ്രീ ഉപാധ്യായ മായന്ക് സാഗര്‍ ജി മൈസുരുവിനു അടുത്തുള്ള നഞ്ഞന്ഗൂടില്‍ നിന്ന് കനക ഗിരിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.ഒരു ബൈക്ക് യാത്രക്കാരന്‍ അദ്ധേഹത്തെ ഇടിച്ചിട്ടു.

മുനിക്ക് വലതു തോളിലും മുഖത്തും പരിക്ക് ഏല്‍ക്കുകയും ,അടുത്തുള്ള ഗ്രാമത്തില്‍ കൊണ്ടുപോയി അദ്ദേഹത്തിന് പ്രഥമ ശുശ്രുഷ നല്‍കുകയും ചെയ്തു.ബൈക്ക് യാത്രക്കാരന്‍ മദ്യപിച്ചിട്ടു ഉണ്ടായിരുന്നു.എന്നാല്‍ ” പോസ്റ്റ്‌ കാര്‍ഡ്‌” എന്നാ ഓണ്‍ലൈന്‍ പത്രം ഈ വിഷയത്തെ മുസ്ലിം ചെറുപ്പക്കാരന്‍ ജൈന സന്യാസിയെ അക്രമിച്ചതയാണ് വാര്‍ത്ത‍ കൊടുത്തതു.

ഹെഗ്ടെ ആദ്യമായി ഒന്നുമല്ല തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിനു പിടികപ്പെടുന്നത്,അദ്ധേഹത്തിന്റെ വാര്‍ത്തകള്‍ മുന്‍പും വിവാദത്തില്‍ പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്റെറില്‍ ഫോളോ ചെയ്യുന്ന ഒരാള്‍ കൂടിയാണ് ഹെഗ്ടെ,അതേസമയം മഹേഷ്‌ വിക്രം ഹെഗ്ടെയെ അനുകൂലിച്ചു കൊണ്ട് ബി ജെ പി എംപി പ്രതാപ്‌ സിംഹ മുന്നോട്ടു വന്നു.

അദ്ധേഹത്തിന്റെ ട്വീറ്റ് താഴെ.

“Today morning Coward Congress Govt (Karnataka) arrested

Today morning Coward Congress Govt (Karnataka) arrested @mvmeet Mahesh Vikram Hegde under unconnected IT act 66, that too by using CCB! Shame on you @INCKarnatakapic.twitter.com/SZGUJKsfzi

March 29, 2018 Mahesh Vikram Hegde under unconnected IT act 66, that too by using CCB! Shame on you .”

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us