ബെംഗളൂരു: ഞായറാഴ്ച ട്യൂഷൻ ക്ലാസ് വിട്ടിറങ്ങിയ 12 വയസ്സുകാരനെ നഗരത്തിലെ വൈറ്റ്ഫീൽഡിൽ കാണാതായി. സിസിടിവി ക്യാമറയിൽ കുട്ടിയുടെ ദൃശ്യങ്ങൾ രണ്ടിടത്ത് പതിഞ്ഞെങ്കിലും കുട്ടി എവിടെയാണെന്ന് അറിവായിട്ടില്ല. വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുകേഷിന്റെയും നിവേദിതയുടെയും മകനാണ് പരിണവ്. 12-year-old Parinav has been missing for more than 24 hours from Bengaluru’s Whitefield. He was last seen at Majestic on Jan 21 around 4.30 pm. His mother sends him an…
Read MoreMonth: January 2024
ദേശീയതല സ്കൂൾ ബാൻഡ് മത്സരത്തിൽ മികച്ച പ്രകടനവുമായി കർണാടകയിലെ മലയാളി വിദ്യാർഥികളുൾപ്പെട്ട സംഘം
ബെംഗളൂരു : ഡൽഹിയിൽ നടന്ന ദേശീയതല സ്കൂൾ ബാൻഡ് മത്സരത്തിൽ മികച്ചപ്രകടനം നടത്തി കർണാടക സംഘം. പി.എം. ശ്രീ കെ.വി. എം.ഇ.ജി. ആൻഡ് സെന്ററിലെ വിദ്യാർഥികൾ ഉൾപ്പെട്ടസംഘം മൂന്നാംസ്ഥാനം നേടി. 27 പേരടങ്ങിയ കർണാടകസംഘത്തിൽ മൂന്നു മലയാളി വിദ്യാർഥികളുമുണ്ട്. തലശ്ശേരി സ്വദേശി ലിയ ജയാനന്ദ് നമ്പ്യാർ, തൃശ്ശൂർ സ്വദേശി നേഹ, കണ്ണൂർ സ്വദേശി വൈഗ എന്നിവരാണ് കർണാടകത്തെ പ്രതിനിധീകരിച്ച മലയാളി വിദ്യാർഥികൾ. മണ്ഡ്യയിൽനടന്ന സംസ്ഥാനതല മത്സരത്തിലും തിരുവനന്തപുരത്ത് നടന്ന മേഖലാതല മത്സരത്തിലും വിജയിച്ചാണ് ടീം ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. 16 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്.
Read Moreമൃതദേഹം കൊണ്ടുപോകുകയായിരുന്ന കാർ മറിഞ്ഞ് മൂന്ന് മരണം
ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ രാംപുര വില്ലേജിന് സമീപം സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. 40 കാരനായ സുരേഷ്, 25 കാരനായ മല്ലികാർജുൻ, ഒമ്പത് വയസ്സുള്ള ഭൂമിക എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം പ്രായമായ സ്ത്രീയുടെ മൃതദേഹം വഹിച്ച് കാറിൽ ബല്ലാരിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
Read Moreബെംഗളൂരുവിലെ രാമഭക്തർ അയോധ്യക്ഷേത്രപ്രതിഷ്ഠ ആഘോഷമാക്കി
ബെംഗളൂരു : അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠ ആഘോഷമാക്കി കർണാടകത്തിലെ രാമഭക്തർ. സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുംഹോമങ്ങളും നടന്നു. ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രപരിസരം അലങ്കരിച്ചിരുന്നു. പൂജകളിൽ പങ്കെടുക്കാൻ ഒട്ടേറെപേരെത്തി. അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങ് തത്സമയം കാണാൻ നിരവധി ക്ഷേത്രങ്ങളിൽ അവസമൊരുക്കിയിരുന്നു. മധുരപലഹാരവിതരണവും ഭക്ഷണവിതരണവും പലയിടങ്ങളിലും നടന്നു. മുസ്രായി (ദേവസ്വം)വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും മംഗാളാരതിയും നടത്താൻ സർക്കാർ നിർദേശിച്ചിരുന്നു. ബി.ജെ.പി.യുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിൽ ക്ഷേത്രങ്ങൾക്ക് പുറത്തും പരിപാടികൾ സംഘടിപ്പിച്ചു. അലങ്കരിച്ചൊരുക്കിയ സ്ഥലങ്ങളിൽ ശ്രീരാമന്റെയും സീതയുടെയും ഹനുമാന്റെയും പ്രതിമകൾ സ്ഥാപിച്ച് പൂജ നടത്തി. വർണാഭമായ…
Read Moreസിദ്ധരാമയ്യ ബെംഗളൂരുവിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തു; മഹാകുംഭാഭിഷേകച്ചടങ്ങിലും പങ്കെടുത്തു
ബെംഗളൂരു : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ രാമഭക്തി പ്രകടിപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിലെ ബീദരഹള്ളിയിൽ നിർമിച്ച രാമക്ഷേത്രം അദ്ദേഹം ഉദ്ഘാടനംചെയ്തു. ഹിരന്ദഹള്ളി ശ്രീരാമ ക്ഷേത്ര ട്രസ്റ്റ് നിർമ്മിച്ച സീതാരാമ ലക്ഷ്മണ ക്ഷേത്രം ബംഗളൂരുവിലെ ഒരു പ്രധാന ക്ഷേത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രത്തിൽ നിർമിച്ച 33 അടി ഉയരമുള്ള ഹനുമാൻപ്രതിമയിൽ നടന്ന മഹാകുംഭാഭിഷേകച്ചടങ്ങിലും പങ്കെടുത്തു. ശ്രീരാമൻ എല്ലാവരുടേതുമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഈ രാജ്യത്ത് ഹിന്ദുമതത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നത് സങ്കടകരമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. എന്റെ ജീവിതത്തിൽ, ഞാൻ ഒരിക്കലും മതത്തെ രാഷ്ട്രീയത്തിലേക്ക്…
Read Moreചൈനയിൽ വൻ ഭൂചലനം; 7.2 തീവ്രത; ഡൽഹിയും വിറച്ചു
ബെയ്‌ജിങ്: ചൈനയിലെ തെക്കൻ ഷിൻജിയാങ്ങ് – കിർഗിസ്ഥാൻ അതിര്‍ത്തിയിൽ വൻ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം. തെക്കൻ സിൻജിയാങ് പ്രദേശത്താണ് ഭൂചലനമുണ്ടായത്. ന്യൂഡൽഹിയിൽ ഈ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. കിർഗിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഭൂകമ്പം ഉണ്ടായിരക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.29-നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്‌മോളജി റിപ്പോര്‍ട്ട്. ഇതിന്റെ പ്രകമ്പനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അവിടെ റിക്ടര്‍ സ്കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും…
Read Moreലാൽബാഗ് പുഷ്പ പ്രദർശനത്തിന് എത്തിയത് 32, ആയിരത്തോളം സന്ദർശകർ
ബെംഗളൂരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ വചനകവി ബസവണ്ണയുടെ ചരിത്രത്തിന്റെ പുഷ്പാർച്ചനയ്ക്ക് സാക്ഷിയാകാൻ നിരവധി ബെംഗളൂരുക്കാർ ഞായറാഴ്ച ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ ഒത്തുകൂടി. 32,500 സന്ദർശകരെ ആകർഷിച്ച ഷോ ഞായറാഴ്ച മാത്രം 29 ലക്ഷത്തി 22,000 രൂപ വരെ സമാഹരിച്ചതായി അധികൃതർ അറിയിച്ചു. വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിൽ, ഗ്ലാസ് ഹൗസിന് മുന്നിൽ നീണ്ട ക്യൂകൾ ആണ് ഉണ്ടായത്. ക്രൗഡ് മാനേജ്‌മെന്റ് ടീമിന്റെ ഉച്ചത്തിലുള്ള അറിയിപ്പുകൾ പശ്ചാത്തലത്തിൽ കേട്ടു, സന്ദർശകർ പുഷ്പ ക്രമീകരണങ്ങളുടെ സങ്കീർണതകൾ സൂക്ഷ്മമായി പരിശോധിച്ചു മുന്നോട്ട് നീങ്ങി. ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക്കിന്റെയും…
Read Moreവിഷ്ണുവിന്റെയും മഹാദേവന്റെയും അനുഗ്രഹം നരേന്ദ്രമോദിക്കുണ്ട്; എച്ച്. ഡി ദേവഗൗഡ
ബെംഗളൂരു: ദൈവം പ്രാണ പ്രതിഷ്ഠ പൂജകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിഞ്ഞ് നല്‍കിയ അവസരമാണിതെന്ന് എച്ച്‌ഡി ദേവഗൗഡ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ഷണപ്രകാരം പ്രാണപ്രതിഷ്ഠ ചടങ്ങിന് അയോധ്യയിലെത്തിയതായിരുന്നു അദ്ദേഹം. ഇന്ന് അയോധ്യയെ സംബന്ധിച്ച് ഏറെ വിലമതിക്കാൻ കഴിയാത്ത ദിവസമാണ്. എന്നെ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിച്ച യോഗിജിയോട് നന്ദി പറയുന്നു. ഇന്ന് ഒരു ചരിത്ര ദിവസമാണ്, പ്രധാനമന്ത്രിയോടും നന്ദി രേഖപ്പെടുത്തുന്നു. രാം ലല്ലയില്‍ നരേന്ദ്ര മോദി പൂജ കർമ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്, ഇത് അദ്ദേഹത്തിന് ദൈവം അറിഞ്ഞ് നല്‍കിയ അവസരമാണ്. അദ്ദേഹത്തിന് ഭഗവാൻ വിഷ്ണുവിന്റെയും…
Read Moreകേരളത്തിൽ നിന്നും അയോദ്ധ്യയിലേക്ക് ട്രെയിൻ; സർവീസ് ഈ മാസം ആരംഭിക്കും, വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരം: കേരളത്തിൽ നിന്നും ക്ഷേത്രനഗരിയായ അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഈ മാസം സർവീസ് ആരംഭിക്കും. ജനുവരി 30-നാണ് ആസ്ത സ്പെഷ്യല്‍ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുക. ജനുവരി 30-ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 7:10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. ഐആർസിടിസി ആപ്പ് വഴി യാത്രക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 30ന് പുറമേ, ഫെബ്രുവരി 2, 9, 14, 19, 24, 29 എന്നീ തീയതികളിലും…
Read Moreഅയോധ്യ രാമക്ഷേത്രത്തിന്റെ മുകളില്‍ പാകിസ്താന്‍ പതാക; എഡിറ്റ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ
ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ പിടിയില്‍. കര്‍ണാടക ഗഡാഗ് സ്വദേശിയായ താജുദ്ദീന്‍ ദഫേദാര്‍ എന്നയാളാണ് പിടിയിലായത്. ഗജേന്ദ്രഗഡ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാമക്ഷേത്രത്തിന് മുകളില്‍ പാകിസ്താന്‍ പതാകകള്‍ സ്ഥാപിച്ച രീതിയിലുള്ള ചിത്രമാണ് താജുദ്ദീന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. മൂന്ന് പാകിസ്താന്‍ പതാകകളാണ് മോര്‍ഫ് ചെയ്ത രാമക്ഷേത്രത്തിന്റെ ചിത്രത്തിലുള്ളത്. കൂടാതെ ചിത്രത്തിന് താഴെ ബാബറി മസ്ജിദ് എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീന്‍ പിടിയിലായത്. പിടിയിലായതിന്…
Read More