അയോധ്യ രാമക്ഷേത്രത്തിന്റെ മുകളില്‍ പാകിസ്താന്‍ പതാക; എഡിറ്റ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിൽ

ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ പിടിയില്‍.

കര്‍ണാടക ഗഡാഗ് സ്വദേശിയായ താജുദ്ദീന്‍ ദഫേദാര്‍ എന്നയാളാണ് പിടിയിലായത്. ഗജേന്ദ്രഗഡ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രാമക്ഷേത്രത്തിന് മുകളില്‍ പാകിസ്താന്‍ പതാകകള്‍ സ്ഥാപിച്ച രീതിയിലുള്ള ചിത്രമാണ് താജുദ്ദീന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

മൂന്ന് പാകിസ്താന്‍ പതാകകളാണ് മോര്‍ഫ് ചെയ്ത രാമക്ഷേത്രത്തിന്റെ ചിത്രത്തിലുള്ളത്. കൂടാതെ ചിത്രത്തിന് താഴെ ബാബറി മസ്ജിദ് എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

പോസ്റ്റ് വൈറലായതോടെ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് താജുദ്ദീന്‍ പിടിയിലായത്. പിടിയിലായതിന് പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു.

ഫേസ്ബുക്കില്‍ കണ്ട ചിത്രം അബദ്ധത്തില്‍ ഷെയര്‍ ചെയ്തതാണെന്നാണ് താജുദ്ദീന്‍ നല്‍കിയ മൊഴി.

ഇയാള്‍ ഏതെങ്കിലും സംഘടനയുടെ ഭാഗമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതും കുറ്റകരമാണെന്ന് പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts