ബെംഗളൂരുവിലെ രാമഭക്തർ അയോധ്യക്ഷേത്രപ്രതിഷ്ഠ ആഘോഷമാക്കി

ബെംഗളൂരു : അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠ ആഘോഷമാക്കി കർണാടകത്തിലെ രാമഭക്തർ.

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുംഹോമങ്ങളും നടന്നു. ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രപരിസരം അലങ്കരിച്ചിരുന്നു.

പൂജകളിൽ പങ്കെടുക്കാൻ ഒട്ടേറെപേരെത്തി. അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങ് തത്സമയം കാണാൻ നിരവധി ക്ഷേത്രങ്ങളിൽ അവസമൊരുക്കിയിരുന്നു.

മധുരപലഹാരവിതരണവും ഭക്ഷണവിതരണവും പലയിടങ്ങളിലും നടന്നു. മുസ്രായി (ദേവസ്വം)വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും മംഗാളാരതിയും നടത്താൻ സർക്കാർ നിർദേശിച്ചിരുന്നു.

ബി.ജെ.പി.യുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിൽ ക്ഷേത്രങ്ങൾക്ക് പുറത്തും പരിപാടികൾ സംഘടിപ്പിച്ചു. അലങ്കരിച്ചൊരുക്കിയ സ്ഥലങ്ങളിൽ ശ്രീരാമന്റെയും സീതയുടെയും ഹനുമാന്റെയും പ്രതിമകൾ സ്ഥാപിച്ച് പൂജ നടത്തി. വർണാഭമായ രംഗോലിയും പലയിടങ്ങളിലുമൊരുക്കി. നിരവധി പേർ പങ്കെടുത്തു.

രാമന്റെയും ഹനുമാന്റെയും വേഷം ധരിച്ചെത്തിയവർ നഗരത്തിലെ ആഘോഷത്തിന് ആഘോഷത്തിന് ആവേശം വർധിപ്പിച്ചു.

പാലസ് മൈതാനത്തിന് സമീപമുള്ള മാരുതി ക്ഷേത്രത്തിൽ നടന്ന പൂജകളിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കുടുംബസമേതം പങ്കെടുക്കാനെത്തി.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര, പ്രതിപക്ഷനേതാവ് ആർ.അശോക് തുടങ്ങിയവരും പരിപാടികളിൽ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us