റിപ്പബ്ലിക് ദിന പരേഡിനിടെ ആകാശത്തേക്ക് വെടിയുതിർത്തു; കൊണ്ടത് ഗ്രാമപ്പഞ്ചായത്ത് ചെയർപേഴ്‌സൻ്റെ കാൽമുട്ടിന്

ബെംഗളൂരു: റിപ്പബ്ലിക് ദിന പതാക ഉയർത്തുന്നതിനിടെ ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ പരേഡിനിടെ വെടിയേറ്റ് ഗ്രാമപ്പഞ്ചായത്ത് ചെയർപേഴ്‌സൻ്റെ കാൽമുട്ടിന് പരിക്ക്.

വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിലെ ഹിരേരുഗി ഗ്രാമപഞ്ചായത്തിൽ ആണ് സംഭവം നടന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോമവ്വ ഹോസ്മണി പതാക ഉയർത്തുന്നതിനിടെ ഗ്രാമത്തിലെ മല്ലികാർജുന ജിന്നി എന്നയാൾ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

വെടിയേറ്റതോടെ ചികിത്സയ്ക്കായി ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ബുള്ളറ്റ് പുറത്തെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.

വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോമവ്വ ഹൊസ്മാനിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാവിലെ പതാക ഉയർത്തുന്നതിനിടെയാണ് സംഭവമെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts