സുരക്ഷാ ശക്തമാക്കുന്നു ; മെട്രോയിൽ സുരക്ഷയുറപ്പാക്കാൻ കൂടുതൽ ജീവനക്കാരെ സജ്ജമാക്കി

ബെംഗളൂരു : യാത്രക്കാർ പാളത്തിലിറങ്ങുന്ന സംഭവം കൂടുന്നതിനാൽ കൂടുതൽ സുരക്ഷാജീവനക്കാരെ സ്റ്റേഷനുകളിൽ നിയോഗിക്കാൻ മെട്രോ റെയിൽ കോർപ്പറേഷന്റെ തീരുമാനം.

യാത്രക്കാരുടെ വരി നിയന്ത്രിക്കൽ, സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമിനടുത്തായുള്ള മഞ്ഞലൈനുകൾ യാത്രക്കാർ മറിക്കടക്കുന്നില്ലെന്ന് ഉറപ്പാക്കൽ തുടങ്ങിയവയായിരിക്കും സുരക്ഷാജീവനക്കാരുടെ ചുമതലകൾ.

നിലവിൽ തിരക്കേറിയ സമയങ്ങളിൽ സുരക്ഷാജീവനക്കാർക്ക് യാത്രക്കാരെ പൂർണമായി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.

കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം

ഇതിന്റെഭാഗമായി 326 സുരക്ഷാജീവനക്കാരെ പുതുതായി നിയമിക്കാനുള്ള നടപടികളാരംഭിച്ചു.

സുരക്ഷയുറപ്പാക്കാൻ മുഴുവൻ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമിനും പാളങ്ങൾക്കും ഇടയിൽ സ്‌ക്രീനുകൾ സ്ഥാപിക്കാൻ നേരത്തേ അധികൃതർ തീരുമാനിച്ചിരുന്നു.

ഇതിന്റെ പ്രാരംഭനടപടികൾ പുരോഗമിക്കുകയാണ്. സ്റ്റേഷനുകളിലെ സി.സി.ടി.വി. നിരീക്ഷണവും ശക്തമാക്കും.

ജനുവരി ആദ്യ ആഴ്ചയിൽ രണ്ടു സ്റ്റേഷനുകളിലാണ് യാത്രക്കാർ പാളത്തിലിറങ്ങുന്ന സംഭവങ്ങളുണ്ടായത്.

ഇന്ദിരാനഗറിൽ പാളത്തിലേക്ക് വീണ മൊബൈലെടുക്കാൻ യുവതി ട്രാക്കിലേക്കിറങ്ങിയും ജാലഹള്ളിയിൽ ട്രാക്കിലേക്ക് ചാടി മലയാളി യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചതും മെട്രോയുടെ സുരക്ഷ സംബന്ധിച്ച ആശങ്കയുയർത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്ക് മടങ്ങവേ അപകടം; തൃശൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts