പെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ വെച്ച 34 കാരൻ അറസ്റ്റിൽ

ബെംഗളൂരു: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ജില്ലയിലെ ജെവർഗി താലൂക്കിലാണ് സംഭവം. കുളിക്കുന്നതിനിടെയാണ് പെൺകുട്ടികൾ ക്യാമറ കണ്ടത്. 34 കാരനായ സലിം ആണ് അറസ്റ്റിലായത്. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ 50ലധികം വിദ്യാർഥിനികളുണ്ട്. ഹോസ്റ്റലിനോട് ചേർന്നുള്ള വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാൾ വെളുത്തുള്ളി കച്ചവടം ആണ് ജോലി. പതിവുപോലെ വിദ്യാർഥികൾ കുളിക്കാനായി കുളിമുറിയിൽ പോയപ്പോൾ ജനലിനു പുറത്തുള്ള ക്യാമറ കണ്ട് പുറത്തിറങ്ങി. തുടർന്ന് പ്രതിയെ പിടികൂടി മർദിക്കുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ…

Read More

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം അവാർഡ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 2023-ലെ പ്രിക്സ് വെർസൈൽസ് യുനെസ്കോ പുരസ്കാരം. ‘ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം’ എന്ന പുരസ്‌കാരവും കൂടാതെ ഇന്റീരിയർ ഡിസൈനിനുള്ള 2023 വേൾഡ് സ്പെഷ്യൽ അവാർഡും ലഭിച്ചിട്ടുണ്ട്. വിഖ്യാത ഫാഷൻ ഡിസൈനർ എലി സാബയാണ് ജഡ്ജിങ് പാനലിന്റെ അധ്യക്ഷൻ. FRIX Versailles Foundation ആണ് എയർപോർട്ടിലെ സമകാലിക വാസ്തുവിദ്യയിലെ മികവ് പരിഗണിച്ച് അവാർഡ് പ്രഖ്യാപിച്ചത്. സ്റ്റേഷനുകളിലെ സൗകര്യം, ഇന്റീരിയർ ഡിസൈൻ, സൗകര്യം, വാസ്തുവിദ്യ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ. ഈ അവാർഡ് നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമാണ് ഇതാണ്. ഈ വിമാനത്താവളത്തിന്റെ…

Read More

ഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിക്കബല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയിലാണ് സംഭവം. 38-കാരനായ കാർ ഡ്രൈവർ എസ്. ഗുരുമൂർത്തിയാണ് മരിച്ചത്. കഴിഞ്ഞ വർഷം നവംബർ 20-നാണ് ഗുരുമൂർത്തിയുടെ ഭാര്യ മൗനിക മരിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയിരുന്ന ഇവർ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനടുത്തുതന്നെ മൃതദേഹം അടക്കി. ഇവരുടെ മകളെ യുവതിയുടെ വീട്ടുകാർ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് തനിച്ച് താമസിച്ചുവന്ന ഗുരുമൂർത്തി ഭാര്യ മൗനികയെ അടക്കിയ സ്ഥലത്ത് പോകുക പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നുപോയ ഇയാളെ കാണാതായിരുന്നു. പിന്നീട്, മൗനികയെ അടക്കിയ സ്ഥലത്ത്…

Read More

നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് ജല​ദോഷ മരുന്നുകൾ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മുംബൈ: ഇന്ന് ചെറിയ ഒരു ജലദോഷമോ കഫക്കെട്ടോ വന്നാൽ നമ്മൾ സാധാരണയായി ചെയ്യാറുള്ള ഒന്നാണ് കഫ് സിറപ്പുകൾ വാങ്ങി നൽകുക എന്നത്. എന്നാൽ അത് ഒരിക്കലും പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നാലുവയസ്സിനു താഴെയുള്ള കുട്ടികളിൽ ജല​ദോഷ മരുന്നുകൾ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശവുമായി സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ. ഈ പ്രായത്തിലുള്ള കുട്ടികളിൽ ഉപയോ​ഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആ​ഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്. കുട്ടികൾക്കിടയിൽ അം​ഗീകൃതമല്ലാത്ത ​മരുന്ന് സംയുക്തങ്ങൾ ഉപയോ​ഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും…

Read More

അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് തർക്കം; യുവതി ഭർത്താവിനെ കുത്തി കൊലപ്പെടുത്തി

ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ ഭർത്താവിനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി. ഹുളിമാവിന് സമീപം പുള്ളിംഗ് പാസ് കോളേജിന് സമീപമാണ് സംഭവം. ഹുളിമാവ് പോലീസ് കേസെടുത്ത് പ്രതിയായ മനീഷയെ അറസ്റ്റ് ചെയ്തു.അന്വേഷണം നടത്തി വരികയാണ്. ഉമേഷ് ദാമി (27) ആണ് മരിച്ചത്. കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു ഉമേഷ്. നേപ്പാൾ സ്വദേശികളായ ഈ ദമ്പതികൾ ഏതാനും വർഷങ്ങളായി ബംഗളുരുവിൽ ആയിരുന്നു താമസം. ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ ഉമേഷ് 12 മണിയോടെ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്താണ് ഭാര്യ ആരോടോ ഫോൺ കോളിൽ സംസാരിക്കുന്നത്…

Read More

ട്രക്കും ജീപ്പും കൂട്ടിയിടിച്ച് കുട്ടിയടക്കം നാല് പേർ മരിച്ചു.

ബംഗളൂരു: കലബുറഗി -അഫ്സൽപൂർ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം നാലുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം , പരിക്കേറ്റവർ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11.30 ഓടെ അഫ്‌സൽപൂരിൽ നിന്ന് മല്ലാബാദിലേക്ക് പോകുകയായിരുന്ന കെഎ-32 എം 3472 നമ്പർ ജീപ്പാണ് അപകടത്തിൽപെട്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു . കലബുറഗിയിൽ നിന്ന് വരികയായിരുന്നു ട്രക്കിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ജീപ്പ് ഡ്രൈവർ സന്തോഷ് (40), ശങ്കർ (55), സിദ്ധമ്മ (50), ഹുച്ചപ്പ…

Read More

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികൾ പിടിയിൽ 

തൃശൂർ∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. കുന്നംകുളത്തു നിന്നാണ് പ്രതികളെ പിടികൂടിയത് . പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റു രണ്ടു കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നെന്നാണു വിവരം. ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി.…

Read More

സഹോദരന് വൃക്ക ദാനം ചെയ്ത യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി

ലക്നൗ: രോഗബാധിതനായ സഹോദരന് വൃക്ക ദാനം ചെയ്ത യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് സംഭവം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് റാഷിദ് വാട്സാപ് സന്ദേശത്തിലൂടെയാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. യുവതിയുടെ സഹോദരൻ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചപ്പോൾ സഹോദരന്റെ ജീവൻ രക്ഷിക്കാനായി വൃക്ക ദാനം ചെയ്യാൻ യുവതി സമ്മതിച്ചു. തുടർന്ന് സൗദിയിലുള്ള ഭർത്താവിനെ വിവരം അറിയിക്കുകയും ചെയ്തു. അഞ്ചു…

Read More

പാര്‍ലമെന്റ് അതിക്രമം; കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ കസ്റ്റഡിയിൽ 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ ഡല്‍ഹി പോലീസ് കസ്റ്റഡിയിൽ. ലോക്‌സഭയില്‍ അതിക്രമം കാട്ടിയ മനോരഞ്ജന്‍ എന്നയാളുടെ സുഹൃത്ത് സായ്കൃഷ്ണയാണ് പിടിയിലായത്. കര്‍ണാടകയിലെ ബാഗല്‍കോട്ടുള്ള വസതിയില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ പോലീസ് ഡല്‍ഹിയിലെത്തിക്കും. പോലീസ് ചോദ്യംചെയ്യുന്നതിനിടെ മനോരഞ്ജനാണ് സായ്കൃഷ്ണയുടെ പേര് പറഞ്ഞതെന്നാണ് വിവരം. ബെംഗളൂരുവിലെ എന്‍ജിനിയറിങ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ്കൃഷ്ണയും. പാര്‍ലമെന്റ് അതിക്രമതക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് മനോരഞ്ജന്‍.

Read More

ആൺസുഹൃത്തുമായുള്ള ബന്ധത്തിന് തടസം; കുഞ്ഞിനെ നദിയിൽ എറിഞ്ഞ് കൊന്ന യുവതി അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ രാമനഗര ജില്ലയിൽ പിഞ്ചുകുഞ്ഞിനെ നദിയിലേക്ക് എറിഞ്ഞ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ചന്നപട്ടണ നഗരത്തിനടുത്തുള്ള ബനഗല്ലി ഗ്രാമത്തിൽ താമസിക്കുന്ന 21 കാരിയായ ഭാഗ്യമ്മയാണ് പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാഗ്യമ്മ ഭർത്താവിനെ ഉപേക്ഷിച്ച് മകനായ ദേവരാജിനൊപ്പം (1.3 വയസ്സ്) മാതാപിതാക്കളുടെ വസതിയിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അമ്മയുടെ എതിർപ്പിനെ അവഗണിച്ച് യുവതി മറ്റൊരു ബന്ധം തുടങ്ങിയെന്നും പോലീസ് പറഞ്ഞു . കുഞ്ഞിനെ തനിച്ചാക്കി പങ്കാളിക്കൊപ്പം പുറത്തേക്ക് പോകുന്നതിനെ അമ്മ ഭാഗ്യമ്മയും വിമർശിച്ചു. ഇവരുടെ പങ്കാളിക്കും മകനെ ഇഷ്ടമല്ലായിരുന്നുവെന്ന് പോലീസ്…

Read More
Click Here to Follow Us