അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് തർക്കം; യുവതി ഭർത്താവിനെ കുത്തി കൊലപ്പെടുത്തി

ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ ഭർത്താവിനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി.

ഹുളിമാവിന് സമീപം പുള്ളിംഗ് പാസ് കോളേജിന് സമീപമാണ് സംഭവം.

ഹുളിമാവ് പോലീസ് കേസെടുത്ത് പ്രതിയായ മനീഷയെ അറസ്റ്റ് ചെയ്തു.അന്വേഷണം നടത്തി വരികയാണ്.

ഉമേഷ് ദാമി (27) ആണ് മരിച്ചത്. കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു ഉമേഷ്. നേപ്പാൾ സ്വദേശികളായ ഈ ദമ്പതികൾ ഏതാനും വർഷങ്ങളായി ബംഗളുരുവിൽ ആയിരുന്നു താമസം.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ ഉമേഷ് 12 മണിയോടെ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്താണ് ഭാര്യ ആരോടോ ഫോൺ കോളിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരപുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുമായി വഴക്കിട്ടിരുന്നു. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി.

ഇതിൽ ദേഷ്യം വന്ന മനീഷ വീട്ടിൽ വെച്ച് കത്തി കൊണ്ട് ഭർത്താവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.

ഇതേത്തുടർന്ന് ഉമേഷ് ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

പോലീസ് സ്ഥലത്തെത്തി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൊലപാതകത്തിന് കേസെടുത്ത പോലീസ് മനീഷയെ അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
[masterslider id="10"]

Related posts