ഒരേസമയം വിവാദങ്ങളുടെ നായകനായും മാറിയ നടൻ ആണ് സിലംബരസൻ എന്ന ചിമ്പുവിനാണെന്ന് പറയേണ്ടി വരും. എന്തൊക്കെ വിമര്‍ശനങ്ങള്‍ വന്നാലും ഒരൊറ്റ മാസ് പെര്‍ഫോമൻസ് മാത്രം മതി ഇതെല്ലാം മാറ്റിമറിക്കാൻ എന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് ചിമ്പു. തന്റെ പ്രണയങ്ങളും ബ്രേക്ക് അപ്പുകളും എന്നും ചൂടുള്ള ചര്‍ച്ച വിഷയമാണെന്ന ബോധ്യം ചിമ്പുവിനുമുണ്ട്. പ്രണയിനിമാരുടെ ലിസ്റ്റില്‍ കത്തി ജ്വലിച്ചു നില്ക്കുന്ന താരറാണിമാര്‍ ആയിരുന്നു. ഇത്രയേറെ വിവാദങ്ങളില്‍ പെട്ടിട്ടും ചിമ്പുവിന് അന്നും ഇന്നുമുള്ള ആരാധക പിന്തുണയില്‍ ഒരു ശതമാനം പോലും കുറവ് വന്നിട്ടില്ല. അഭിനയത്തിലേക്ക് അധികം ശ്രമകാരമല്ലാത്ത ഒരു എൻട്രി ആയിരുന്നു…
Read MoreDay: 5 December 2023
ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന വെളിപ്പെടുത്തി. ‘‘പറയാൻ കുറച്ച് ദുഃഖകരമായ കാര്യമാണ്. ഞങ്ങളെ അറിയുന്നവർ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഞാനും ഫിറോസിക്കയും ഡിവോഴ്സാകാനുള്ള ഒരുക്കത്തിലാണ്. മ്യൂചൽ അണ്ടർസ്റ്റാന്റിലൂടെയാണ് ഡിവോഴ്സിലേക്ക് എത്തിയത്. കാരണം ഞാൻ വെളിപ്പെടുത്തുന്നില്ല. അത് തികച്ചും വ്യക്തിപരമാണ്. ഞങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. വിഷമമുണ്ട്. ഞങ്ങൾ പിരിയാൻ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാലാണ്.…
Read Moreജമ്മുകാശ്മീരിൽ അപകടം; 4 മലയാളികൾ ഉൾപ്പെടെ 7 മരണം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര് മരിച്ചു. മരിച്ചവരില്‍ നാല് പേര് മലയാളികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചവര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനില്‍, രാഹുല്‍, വിഗ്നേഷ്, ഡ്രൈവര്‍ ഐജാസ് അഹമ്മദ് എന്നിവരാണു മരിച്ചത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read Moreപോലീസെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറി 700 ഗ്രാം സ്വർണാഭരണങ്ങളും 60 ലക്ഷം രൂപയും കവർന്നു
ബെംഗളൂരു: നഗരത്തിൽ പോലീസെന്ന വ്യാജേന വ്യാപാരിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന അക്രമികൾ 700 ഗ്രാം സ്വർണാഭരണങ്ങളും 60 ലക്ഷം രൂപയും കവർന്നു. പീനിയ എച്ച്എംടി ലേഔട്ടിലെ എസ്എൻആർ പോളിഫിലിംസ് പാക്കേജിങ് കമ്പനി ഉടമ മനോഹറിന്റെ വീട്ടിലാണ് സംഭവം. രാത്രി ഏഴരയായിട്ടും മനോഹർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ സുജാതയും മകൻ രൂപേഷും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഈ അവസരത്തിൽ അഞ്ചോ ആറോ അജ്ഞാതർ പോലീസിന്റെ വേഷത്തിൽ വീട്ടിലെത്തി. കുടുംബവഴക്ക് നിലനിൽക്കുന്നതിനാൽ ഇതേ കാരണത്താലാകാം പോലീസ് എത്തിയതെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ, വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമികൾ…
Read Moreകുട്ടികൾക്കും മുതിർന്നവർക്കും എതിരായ അതിക്രമങ്ങൾ; ദക്ഷിണേന്ത്യയിൽ ബെംഗളൂരുവിന് ഒന്നാം സ്ഥാനം
ബെംഗളൂരു: കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളിൽ ദക്ഷിണേന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഡൽഹി ഒന്നാമതെത്തിയത്.ദക്ഷിണേന്ത്യയിൽ, 1578 ബാലപീഡന കേസുകളും മുതിർന്ന പൗരന്മാർക്കെതിരെ 458 കേസുകളും രജിസ്റ്റർ ചെയ്തുകൊണ്ട് ബെംഗളൂരു കുപ്രസിദ്ധി നേടി. ഹൈദരാബാദിലും (645), ചെന്നൈയിലും (514) കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ചെന്നൈയിൽ 391 കേസുകളും ഹൈദരാബാദിൽ 331 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുപോലെ, കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ…
Read Moreകോളേജ് കെട്ടിടത്തിൽ നിന്ന് വീണ് പിയുസി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു : നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനി കോളേജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷിമോഗ ശരാവതി നഗർ ബാരങ്കേയിലെ സ്വകാര്യ പിയു കോളജിലെ രണ്ടാം പിയുസി വിദ്യാർഥിനി മേഘശ്രീ (18)യാണ് മരിച്ചത്. രാവിലെ കോളേജിൽ ബയോളജി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ശുചിമുറിയിൽ പോയ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതായാണ് റിപ്പോർട്ട്. കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോളേജ് ജീവനക്കാർ ഉടൻ തന്നെ മെഗാൻ ടീച്ചിംഗ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വിദ്യാർത്ഥിനി മരിച്ച…
Read Moreവെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങി നടി കനിഹ
ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയതായി നടി കനിഹ. പുറത്തിറങ്ങാൻ കഴിയില്ലെന്നും ഇവിടെ നിന്ന് രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂവെന്നും നടി വീടിന് പരിസരത്തുളള ദൃശ്യങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. കഴിഞ്ഞ ദിവസം അതിശക്തമായ കാറ്റിന്റേയും മഴയുടെയും ദൃശ്യങ്ങൾ നടി പങ്കുവെച്ചിരുന്നു. മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ നടൻ റഹ്മാനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
Read Moreഅമിതവേഗത മൂലം അപകടങ്ങൾ ; രണ്ടുപേരുടെ ജീവനെടുത്തു !
ബെംഗളൂരു: വ്യത്യസ്ത സംഭവങ്ങളിൽ അമിതവേഗത മൂലമുണ്ടായ അപകടങ്ങളിൽ രണ്ട് മരണം. അർദ്ധരാത്രിയിൽ അമിതവേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കിരൺ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20ന് തലഘട്ടപൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലാണ് അപകടം. മഹാരാജ പാലസ് ഹോട്ടലിൽ നിന്ന് റിതു ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലും അശ്രദ്ധയിലും ഓടിച്ച ഇയാൾ ഫുട്പാത്തിലെ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കിരൺ മരിച്ചു. സംഭവമറിഞ്ഞയുടൻ തലഘട്ടപൂർ ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽപ്പെട്ട…
Read Moreജീവനക്കാർക്ക് ശമ്പളം നല്കാൻ കഴിയുന്നില്ല; ബെംഗളൂരുവിലെ വീടുകൾ പണയം വച്ച് ബൈജൂസ് മേധാവി ബൈജു രവീന്ദ്രൻ
ബെംഗളൂരു: ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകൾ പനയപ്പെടുത്തി ബൈജൂസ് എജ്യുടെക് കമ്പനി മേധാവി ബൈജു രവീന്ദ്രൻ. ബെംഗളൂരുവിലെ രണ്ട് വീടുകൾ പണയം വച്ചതായാണ് റിപ്പോർട്ട്. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ രണ്ടു വീടുകളും നിർമാണത്തിലിരിക്കുന്ന വില്ലയും ഈടു വച്ച് 1.2 കോടി ഡോളർ വായ്പയെടുത്തുവെന്ന് ബ്ലൂംബർഗ് ആണ് റിപ്പോർട്ട് ചെയ്തത്. ബൈജൂസ്, തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ 15000 ജീവനക്കാർക്ക് ശമ്പളം നൽകാനാണിത്. കമ്പനിയുടെ യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോം 400 മില്യൻ ഡോളറിന്…
Read Moreആർഎസ്എസിനെ ഭീകരവാദ സംഘടനയെന്ന് പരാമർശിച്ചു; യുവാവിനെതിരെ കേസ്
ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്നു പരമാർശിച്ചതിന് കൊപ്പാൾ ഗംഗാവതി സ്വദേശിയായ അമീർ അമ്മുവിനെതിരെ പോലീസ് കേസെടുത്തു. നവംബർ 24ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാഴ്ചാപരിമിതിയുള്ള ഹുസൈൻ സാബിനെ (63) ഹിന്ദുത്വവാദികൾ മർദിച്ചിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് പരാമർശം. ഹുസൈൻ സാബിനെ അക്രമിച്ച സംഭവത്തിൽ കൊപ്പാൾ എസ്പി ഇടപെട്ട് 3 പേർക്കെതിരെ കേസെടുത്തിരുന്നു.
Read More