ഒരേസമയം വിവാദങ്ങളുടെ നായകനായും മാറിയ നടൻ ആണ് സിലംബരസൻ എന്ന ചിമ്പുവിനാണെന്ന് പറയേണ്ടി വരും.
എന്തൊക്കെ വിമര്‍ശനങ്ങള്‍ വന്നാലും ഒരൊറ്റ മാസ് പെര്‍ഫോമൻസ് മാത്രം മതി ഇതെല്ലാം മാറ്റിമറിക്കാൻ എന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് ചിമ്പു.
തന്റെ പ്രണയങ്ങളും ബ്രേക്ക് അപ്പുകളും എന്നും ചൂടുള്ള ചര്‍ച്ച വിഷയമാണെന്ന ബോധ്യം ചിമ്പുവിനുമുണ്ട്.
പ്രണയിനിമാരുടെ ലിസ്റ്റില്‍ കത്തി ജ്വലിച്ചു നില്‍ക്കുന്ന താരറാണിമാര്‍ ആയിരുന്നു.
ഇത്രയേറെ വിവാദങ്ങളില്‍ പെട്ടിട്ടും ചിമ്പുവിന് അന്നും ഇന്നുമുള്ള ആരാധക പിന്തുണയില്‍ ഒരു ശതമാനം പോലും കുറവ് വന്നിട്ടില്ല.
അഭിനയത്തിലേക്ക് അധികം ശ്രമകാരമല്ലാത്ത ഒരു എൻട്രി ആയിരുന്നു ചിമ്പുവിന്റേത്.
അച്ഛൻ ടി. രാജേന്ദ്രൻ തമിഴക സിനിമാ ലോകത്തിലേയ്ക്ക് മകനെ കൈപിടിച്ചു നടത്തുകയായിരുന്നു.
നായകനായി അരങ്ങേറ്റം കുറിച്ചസമയത്ത് തമിഴിലെ മറ്റൊരു സൂപ്പര്‍താരത്തിന്റെ മകളുമായി പ്രണയത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഐശ്വര്യ രജിനികാന്തായിരുന്നു ആ പ്രണയിനി എന്നും പറയപ്പെടുന്നു.
ആപ്രണയത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് വല്ലവൻ എന്ന സിനിമ സംവിധാനം ചെയ്ത് നായകനായി ചിമ്പു അഭിനയിച്ചത്. ചിത്രത്തില്‍ നായിക നയൻതാരയായിരുന്നു. ഇരുവരും ഷൂട്ടിനിടെ പ്രണയത്തിലാവുകയും പിന്നീട് ഇരുവരുടെയും ഇന്റിമേറ്റ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ചോരുകയും ചെയ്തിരുന്നു.
അധിക നാള് നീണ്ടു നില്‍ക്കാത്തൊരു വിവാദം നിറഞ്ഞ പ്രണയം കൂടിയായിരുന്നു അത്.
ചിമ്പുവിന്റെ മൂന്നാമത്തെ പ്രണയം സംഭവിച്ചത് വാല് സിനിമയുടെ ഷൂട്ടിങിനിടെ ഹൻസിക മോത്വാനിയുമായിട്ടായിരുന്നു.
അതും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചുവെങ്കിലും ഹൻസിക അനുഭവിച്ച മെന്റല്‍ ട്രോമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പ്രണയ പരാജയവും തുടര്‍ന്നുള്ള പലവിധ വിവാദങ്ങളും കാരണം പിന്നീടുള്ള കുറച്ച് വര്‍ഷങ്ങള്‍ ചിമ്പുവിന് സിനിമയോട് താല്‍പര്യമില്ലാതെയായി.
മടങ്ങിവരവിന് ശേഷം കൈനിറയെ സിനിമകളുമായി തമിഴിലെ താരമൂല്യമുള്ള നടനാണ് ചിമ്പു.
ആന്ധ്രാപ്രദേശിലെ പ്രമുഖ വ്യവസായിയുടെ പുത്രിയുമായി താരത്തിന്റെ വിവാഹം തീരുമാനിച്ചുവെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
എന്നാലിപ്പോള്‍ മുഖംവ്യക്തമല്ലാത്ത ഒരു പെണ്‍കുട്ടി ചിമ്പുവിനൊപ്പം ഇരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ തേടുകയാണ് ആരാധകര്‍.
വിവാഹം നിശ്ചയിച്ചിരിക്കുന്ന പെണ്‍കുട്ടി തന്നെയാണോ ചിമ്പുവിനൊപ്പം വൈറല്‍ ഫോട്ടോയിലുള്ളതെന്ന സംശയവും ആരാധകര്‍ക്കുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.