ബെംഗളൂരു : ചിക്കമംഗളൂരുവിൽ സിനിമാ ചിത്രീകരണസ്ഥലത്ത് അതിക്രമിച്ചുകയറിയ ഒരുസംഘമാളുകൾ മോശമായി പെരുമാറിയതായി പരാതി. ‘കൊരഗജ്ജ’ എന്ന കന്നഡസിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. നടി ശുഭ പൂഞ്ജയുൾപ്പെടുന്ന ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകയറുകയായിരുന്നു. നടിയോട് മോശമായി പെരുമാറുകയും കൈയിൽ പിടിച്ചുവലിച്ചെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കുദ്രെമുഖ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അനുമതിവാങ്ങിയ ശേഷമാണ് സ്ഥലത്ത് ചിത്രീകരണം നടത്തിയതെന്ന് സംവിധായകൻ സുധീർ അട്ടവര പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read MoreMonth: October 2023
നഴ്‌സുമാരുടെ കുറവിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ല; റോബോട്ട് ഉടൻ ആശുപത്രികളിൽ എത്തും
ബെംഗളൂരു: ആശുപത്രികളിൽ നഴ്‌സുമാരുടെ കുറവിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ല. അതിനായി എൻജിനീയറിങ് വിദ്യാർഥികൾ നഴ്‌സായി പ്രവർത്തിക്കുന്ന സ്റ്റാഫ് നഴ്‌സ് റോബോട്ടിനെ വികസിപ്പിക്കുന്നത്. ഈ റോബോട്ട് ഉടൻ ആശുപത്രികളിൽ എത്തും. കോവിഡ് കാലത്ത് രോഗികളെ ചികിത്സിക്കാൻ നഴ്‌സുമാരുടെ കുറവുണ്ടായിരുന്നു. ഇതിൽ നിന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി പ്രമോദിന്റെയും മൈസൂരു മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും ഗവേഷണത്തിലൂടെ ഒരു റോബോട്ട് സ്റ്റാഫ് നഴ്സിനെ വികസിപ്പിക്കുകയാണ്. ഈ റോബോട്ട് നഴ്സിനായി സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാളേഷൻ നടത്തി. ഒരു വാർഡിൽ 30 രോഗികളെ ചികിത്സിക്കാൻ പാകത്തിലാണ് റോബോട്ട് പ്രവർത്തിക്കുക. രോഗികളെ തൊടാതെ തന്നെ ബിപിയും…
Read Moreപ്രവീൺ നെട്ടാറു കൊല; ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നവർക്ക് പരിതോഷികം
ബംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറു കൊല്ലപ്പെട്ട കേസിൽ ഇനിയും പിടികൂടാൻ ഉള്ള മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ വീതം പരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചു. ബെൽത്തങ്ങാടി പൊയ്യ ഗുഡ്ഡെ സ്വദേശി നൗഷാദ്, കുടക് സോമവാർപേട്ടിൽ നിന്നുള്ള കലക്കണ്ടൂർ അബ്ദുൾ റഹ്മാൻ, അബ്ദുൾ നസീർ ഒളിവിൽ ഉള്ളത്. ഇവർക്കായി തമിഴ്നാട്ടിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുകയാണ്.
Read Moreതിളച്ച പാലിൽ വീണ് നാല് വയസുകാരൻ മരിച്ചു
ഭോപ്പാൽ: ഗ്വാളിയാറില്‍ നാല് വയസുകാരൻ തിളച്ച പാലില്‍ വീണ് മരിച്ചു. ഗോര്‍ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡോണ്‍ കലൻ ഗ്രാമത്തിലാണ് സംഭവം. പൊള്ളലേറ്റ ദേവ് അഹിര്‍വാര്‍ മൂന്നാഴ്ച്ചയോളം ജീവനുവേണ്ടി പോരാടി കഴിഞ്ഞ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുയെന്നും അരികിലേക്ക് തിളച്ച പാലായി വരുമ്പോള്‍ നില തെറ്റി അതിലേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷി സുരേന്ദ്ര അഹിര്‍വാര്‍ പറഞ്ഞു. ശരീരത്തില്‍ 80 ശതമനത്തിലധികം പോള്ളലേറ്റ കുട്ടിയെ ഗ്വാളിയോറിലെ ജെ.എ.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി…
Read Moreമെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ഡിസംബറോടെ കൂടുതൽ ഫീഡർ ബസ് സർവീസുകൾ
ബെംഗളുരു: നമ്മ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് ബിഎംടിസി ഡിസംബർ അവസാനത്തോടെ 120 നോൺ എസി ഇലക്ട്രികൽ മിനി ഫീഡർ ബസ് സർവീസ് ആരംഭിക്കുന്നു. അടുത്ത വർഷം ഏപ്രിലോടെ ഫീഡർ സർവീസുകളുടെ എണ്ണം 300 ആയി ഉയർത്തും. നിലവിൽ 30 റൂട്ടുകളിലായി 121 ബസുകളാണ് ഫീഡർ സർവീസ് നടത്തുന്നത്. പ്രതിദിനം 1847 ട്രിപ്പുകൾ ഓടുന്നുണ്ട്. നഗരത്തിലെ കൂടുതൽ മേഖലകളിലേക്ക് മെട്രോ പാത എത്തിയതോടെയാണ് ഫീഡർ സർവീസുകൾ വ്യാപിപ്പിക്കുന്നത്.
Read Moreദീപാവലി സ്പെഷ്യൽ വന്ദേ ഭാരത് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം
ബംഗളൂരു: ദീപാവലി സ്പെഷ്യലായി ബംഗളൂരു-എറണാകുളം റൂട്ടിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നവംബർ 10,11,12 തിയ്യതികളിൽ ആണ് വന്ദേ ഭാരത് പകൽ സർവീസിന് അനുമതി തേടിയത്. ചെന്നൈ-ബെംഗളൂരു സ്പെഷ്യൽ സർവീസാണ് പിന്നീട് എറണാകുളത്തേക്ക് നീട്ടുന്നത്. 8 കൊച്ചുകളുള്ള ട്രെയിനിന്റെ ടിക്കറ്റ് നിരക്കും ബുക്കിങ്ങും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെഎസ്ആർ ബെംഗളുരു സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് എറണാകുളം എത്തും. തിരിച്ച് 2 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.30 ന് ബംഗളുരുവിൽ…
Read Moreകർണാടക ആർടിസി ബെംഗളുരു-മൈസൂരു ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു
ബെംഗളുരു: കർണാടക ആർടിസി യുടെ മൈസൂരു-ബെംഗളുരു നോൺ സ്റ്റോപ്പ് ഓർഡിനറി ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. നിലവിലെ നിരക്കിനൊപ്പം 15 രൂപ കൂട്ടി ഇപ്പോൾ 200 രൂപയാണ് നിരക്ക്. ദസറ യ്ക്ക് മുൻപ് 185 രൂപയായിരുന്നു നിരക്ക്. മൈസൂരു ഡിവിഷന് കീഴിൽ 30 നോൺ സ്റ്റോപ്പ് ബസുകൾ പ്രതിദിനം 65 ട്രിപ്പുകൾ ആണ് ഓടുന്നത്. എക്സ്പ്രസ്സ്, രാജഹംസ, ഐരാവത് എസി, ഇലക്ട്രിക് പവർ പ്ലസ് ബസുകളുടെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.
Read Moreസംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, തെളിവുകൾ ഉണ്ട് ; സിദ്ധരാമയ്യ
ബെംഗളുരു: കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ ഓപ്പറേഷൻ കമല സംസ്ഥാനത്ത് വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ താഴെയിറക്കിയ സംഘം ഇപ്പോഴത്തെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. അട്ടിമറിക്കാൻ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 50 കോടിരൂപ വീതം വാഗ്ദാനം ചെയ്തുവെന്നായിരുന്നു രവികുമാര്‍ ഗൗഡയുടെ വെളിപ്പെുടത്തല്‍. ബിജെപി നേതാവ് യെദിയൂരപ്പയുടെ അടുത്ത അനുയായി ഇതിനുവേണ്ടി ചരടുവലികള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നാല് എംഎല്‍എമാരെ സംഘം സമീപിച്ചു. ഇതിലൊരാള്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തു.…
Read Moreകെട്ടിട നിർമാണത്തിനെടുത്ത പില്ലർ കുഴിയിൽ തലകീഴായി മറിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ഇടുക്കി:കെട്ടിട നിർമാണത്തിനെടുത്ത പില്ലർ കുഴിക്കുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം തൂക്കുപാലത്ത് വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സാംവം വെളിയിൽ അറിഞ്ഞത്. തൂക്കുപാലം ബസ് സ്റ്റാൻഡിന് പുറകിൽ സ്വകാര്യ വ്യക്തി നിർമിക്കുന്ന കെട്ടിടത്തിന് പില്ലറിനായെടുത്ത കുഴിയിൽ തലകീഴായി മറിഞ്ഞുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ്സോളം പ്രായമുള്ള പുരുഷനാണ് മരിച്ചത് എന്നാൽ ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചതിനുശേഷം നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൂക്കുപാലം ബസ് സ്റ്റാൻഡിലെയും പരിസരപ്രദേശങ്ങളിലെയും ബെവ്കോ ഔട്ട്ലെറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പോസ്റ്റുമോർട്ടത്തിനായി…
Read Moreബെംഗളൂരുവിൽ അതിമാരക ലഹരിമരുന്നുകളുമായി 10 പേർ പിടിയിൽ
ബെംഗളൂരു : 5.5 കോടി രൂപയുടെ അതിമാരക ലഹരിമരുന്നുകളുമായി 8 വിദേശികൾ ഉൾപ്പെടെ 10 പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്ററ് ചെയ്തു . സോലദേവനഹള്ളി , കാടുഗൊഡി , എച്ച് എസ് ആർ ലേഔട്ട് , വൈറ്റ്ഫീൽഡ് , ബാനസവാടി പോലീസ്‌സ്റ്റേഷൻ പരിധികൾക്കുള്ളിലാണ് പരിശോധന നടത്തിയത് . എംടിഎംഎ , കൊക്കൈൻ , എൽഎസ്ഡി , കഞ്ചാവ് എന്നിവയാണ് പിടികൂടിയത്
Read More