ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസമായി നഗരത്തിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ തിങ്കളാഴ്ച റോഡിലൂടെയുള്ള യാത്രയ്ക്ക് ചില സ്ട്രെച്ചുകൾ ഒഴിവാക്കണമെന്ന് ബംഗളൂരു ട്രാഫിക് പോലീസ് യാത്രക്കാർക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്ച രാവിലെ ഹെബ്ബാളിന് സമീപമുള്ള മാന്യത ടെക് പാർക്കിൽ വെള്ളക്കെട്ടുണ്ടായത് ജീവനക്കാർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കി. @CPBlr @Jointcptraffic @DCPTrWestBCP @acpcentraltrf@blrcitytraffic 'Traffic advisory' Due to water logging underpass near Kalpana junction (Cunningham Road)is closed. Kindly co-operate. Be safe. pic.twitter.com/izABzIDQ1D — HIGH…
Read MoreDay: 9 October 2023
കനത്ത മഴയിൽ മുങ്ങി ബെംഗളൂരു നഗരം;നിരവധി റോഡുകൾ വെള്ളത്തിനടിയിൽ;ഗതാഗതക്കുരുക്ക് യഥേഷ്ടം;ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ അടച്ചു!
ബെംഗളൂരു : നഗരത്തിലെ നിരവധി റോഡുകൾ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. ഇതിനെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കും തുടരുന്നു, ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്തത്. വെള്ളം കയറിയതിനെ തുടർന്ന് ഇലക്ട്രോണിക് സിറ്റി മേൽപ്പാതയിൽ സിൽക്ക് ബോർഡ് ഭാഗത്തേക്കുള്ള ഗതാഗതം നിർത്തിവച്ചു. ഹൊസൂർ റോഡിലെ രൂപേന അഗ്രഹാര, മൈസൂരു റോഡിലെ നായന്തനഹള്ളി, ഹര ലൂർ ജംഗ്ഷൻ, ശേഷാദ്രി പുരം കീഴ്പ്പാത, വിജയ നഗറിലെ ധനഞ്ജയ പാലസ്, ബന്നാർഘട്ട റോഡിലെ നാഗാർജുന ജംഗ്ഷൻ, അനിൽ കുബ്ലെ സർക്കിൽ…
Read Moreരാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കാൻ സാധ്യത
കൊച്ചി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. വയനാടിനെ ഒഴിവാക്കി ദക്ഷിണേന്ത്യയിലെ മറ്റൊരു മണ്ഡലത്തില്‍ നിന്നോ വടക്കേ ഇന്ത്യയില്‍ നിന്നോ രാഹുല്‍ മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നും കര്‍ണാടകയില്‍ നിന്നോ, കന്യാകുമാരിയില്‍ നിന്നോ മത്സരിക്കാനാണ് സാധ്യതയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന് പറഞ്ഞു. കെസി വേണുഗോപാലിന്റെ അടുത്ത വിശ്വസ്തര്‍ ഉള്‍പ്പടെയുള്ളവര്‍ മുല്ലപ്പള്ളിയുടെ ഈ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. കന്യാകുമാരിയില്‍ നിലവില്‍ വി വിജയകുമാര്‍ ആണ് എംപി.…
Read Moreകൈരളി കലാവാണി ‘നല്ലോണം’: എൻ.എ.എൽ ഓണാഘോഷം പൊടിപൊടിച്ചു
ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷ പരിപാടിയായ “നല്ലോണം”സംഘടിപ്പിച്ചു. രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് ഫോട്ടോഗ്രാഫി ആൻഡ് ആർട്ട് എക്സിബിഷന്റെ ഉദ്ഘാടനം ഡോ. ഭാസ്കർ നിർവ്വഹിച്ചു. പൊതുസമ്മേളനം മുൻ എം എൽ .എ ശ്രീ ഐവൻ നിഗ്ലി ഉദ്ഘാടനം ചെയ്തു. കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ “സ്മരണികയുടെ” പ്രകാശനം ഗ്രന്ഥകർത്താവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ സുധാകരൻ രാമന്തളിയും നിർവ്വഹിച്ചു. ആക്ടിംങ് ഡയറക്ടർ ഡോ. ജതീന്ദർ സിംഗ്…
Read Moreഹിന്ദു വികാരം വ്രണപ്പെടുത്തിയാല്‍ മിണ്ടാതെ നോക്കിയിരിക്കില്ല; ബസവരാജ് ബൊമ്മെ
ബെംഗളൂരു: ഗണേശോത്സവത്തെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് താക്കീത് നല്കി ബസവരാജ് ബൊമ്മെ. ഹിന്ദു വികാരം വ്രണപ്പെടുത്തിയാല്‍ മിണ്ടാതെ നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു. ഞങ്ങളുടെ ഞരമ്പുകളിലൂടെ ഓടുന്നത് മഹത്തായ സനാതന ധര്‍മ്മമാണ് ബസവരാജ് ബൊമ്മൈ പറഞ്ഞു. . ഞങ്ങളുടെ സനാതനധര്‍മ്മത്തെ മലേറിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ? ഞങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചാല്‍ മിണ്ടാതിരിക്കില്ല -അദ്ദേഹം താക്കീത് ചെയ്തു. ഹാവേരി ജില്ലയില്‍ ബങ്കാപൂരില് ഹിന്ദു ജാഗൃതി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഗണേശ ഉത്സവം തടയാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തിലെ…
Read Moreദലിത് യുവതികളെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി
ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കൊട പോലീസ് സ്റ്റേഷനില്‍ ദലിത് യുവതികളെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. ബ്രഹ്മാവര്‍ സലിഗ്രാമയിലെ ജി ആശ (38),കെ സുജാത (40) എന്നിവരാണ് ഉഡുപ്പി ജില്ല പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. ആശ അജ്ജര്‍കാട്ടെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ജോലി ചെയ്ത വീടിന്റെ ഉടമ സ്വര്‍ണാഭരണം കാണാതായത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് പോലീസ് അതിരുവിട്ട് പെരുമാറിയതെന്നാണ് എസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നത്. നൂജി ഗ്രാമത്തിലെ കിരണ്‍ കുമാര്‍ ഷെട്ടിയുടെ വീട്ടില്‍ ഒക്ടോബര്‍ രണ്ടിന് രണ്ടു പേരും ജോലി…
Read Moreമുസ്ലിംകൾക്ക് എതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത സംഘ്പരിവാര്‍ നേതാവിനെതിരെ കേസ് എടുത്ത് പോലീസ്
ബെംഗളൂരു: മുസ്ലിംകള്ക്ക് എതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത സംഘ്പരിവാര്‍ നേതാവ് അരുണ്‍ കുമാര്‍ പുത്തിലക്ക് എതിരെ ശിവമോഗ റൂറല്‍ പോലീസ് സ്വമേധയാ കേസെടുത്തു. ശിവമോഗയില്‍ നബിദിന റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവാക്കളെ സന്ദര്‍ശിച്ച ശേഷമാണ് പുത്തില പ്രകോപന പ്രസ്താവന നടത്തിയത്. വാളേന്തിയാണ് അവര്‍ റാലി നടത്തിയത്. ഏത് തരം അനുമതിയാണ് അവര്‍ക്ക് നല്‍കിയതെന്ന് ഏതൊരാള്‍ക്കും അറിയാം. ഹിന്ദുക്കളെ അക്രമിക്കുന്നവര്ക്കാണ് സര്‍ക്കാര്‍ പിന്തുണ. അന്ന് ഹിന്ദുക്കള്‍ ആയുധം പൂജിക്കുകയായിരുന്നു. അത് നിറുത്തി അവര്‍ക്ക് എതിരെ ഉപയോഗിക്കണം.’ എന്നാണ് പുത്തില പറഞ്ഞത്. ദക്ഷിണ…
Read Moreതമിഴ്നാട്ടിലെ 10 ഭക്ഷണശാലകളിൽ ഒന്ന് വിൽക്കുന്നത് പഴകിയതോ വൃത്തിഹീനമായി തയ്യാറാക്കിയ മത്സ്യവും മാംസവും : റിപ്പോർട്ട്
ചെന്നൈ: തമിഴ്നാട്ടിൽ 10 ഭക്ഷണശാലകളിൽ ഒരെണ്ണമെങ്കിലും പഴകിയതോ വൃത്തിഹീനമായി തയ്യാറാക്കിയതോ ആയ മത്സ്യവും മാസവും (ഷവർമ) വെളിപ്പെടുന്നതായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫുഡ് ഇൻസ്പെക്ടർമാർ 19,044 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ, 2,012 കേസുകളിൽ കേടായ ഭക്ഷണത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തി. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഭക്ഷ്യസുരക്ഷാ വകുപ്പ് 11.98 ലക്ഷം രൂപ പിഴ ഈടാക്കുകയും 5,934 കിലോയിലധികം കേടായ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. 1,448 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകിയതിൽ 787 എണ്ണത്തിന് പിഴ ചുമത്തിയിട്ടുണ്ട്. 269 കടകളിൽ നിന്നുള്ള സാമ്പിളുകൾ…
Read Moreമാർക്ക് കുറഞ്ഞതിൽ പ്രകോപിതയായി ആറാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപികയുടെ കുപ്പിവെള്ളത്തിൽ ഗുളികകൾ കലർത്തി
ബെംഗളൂരു: തനിക്ക് ശരിയായ ഉത്തരങ്ങൾ എന്ന് തോന്നിയതിന് മാർക്ക് കുറഞ്ഞതിൽ പ്രകോപിതനായി ആറാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപികയുടെ കുപ്പിവെള്ളത്തിൽ കാലഹരണപ്പെട്ട ഗുളികകൾ കലർത്തിയതായി പോലീസ് പറഞ്ഞു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. വെള്ളം കുടിച്ച അധ്യാപികയ്ക്കും സഹപ്രവർത്തകയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഒരു സഹപാഠിയോടൊപ്പം കുപ്പിവെള്ളത്തിൽ ഗുളികകൾ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കണക്ക് അധ്യാപികയോടുള്ള പ്രതികാര നടപടിയായാണ് ഇത് ചെയ്തതെന്ന് പെൺകുട്ടികൾ തങ്ങളുടെ കുറ്റം സമ്മതിച്ചു. അവളുടെ വീട്ടിൽ നിന്നാണ് ഗുളികകൾ…
Read Moreതക്കാളി കൃഷി കടക്കെണിയിലാക്കി; കർഷക ദമ്പതികൾ ജീവനൊടുക്കി
ബെംഗളൂരു: കടക്കെണിയിലായ കര്‍ഷകദമ്പതിമാര്‍ ജീവനൊടുക്കി. തുമകൂരുവില്‍ താമസിക്കുന്ന ആന്ധ്ര അനന്തപുര്‍ കല്യാണദുര്‍ഗ സ്വദേശികളായ മനു(26), ഭാര്യ പവിത്ര(24) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുമ്പ് തക്കാളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഇവര്‍ സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് പണം കടംവാങ്ങി സ്വന്തം ഗ്രാമത്തില്‍ തക്കാളിക്കൃഷിയിറക്കിയിരുന്നു. തക്കാളിയുടെ വില കുറഞ്ഞതോടെ വലിയ നഷ്ടം സംഭവിച്ചു. കടംവാങ്ങിയ പണം തിരിച്ചുനല്‍കാൻ കഴിയാതെ നാടുവിട്ട് തുമകൂരുവിലെ റൊപ്പയിലെത്തി കര്‍ഷത്തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു.
Read More