കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം 23,24 തിയ്യതികളിൽ 

ബെംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും. 23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. 23 നു വൈകീട്ട് 5 മണിക്ക് കെങ്കേരി ദുബാസിപ്പാളയ ഡി.എസ്‌. എ ഭവനിൽ വെച്ച് നടക്കുന്ന “സാഹിത്യ സായാഹ്നം 11 പരിപാടിയിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.…

Read More

വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ

ചെന്നൈ: വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ സഹയാത്രികരെ പരിഭ്രാന്തിയിലാക്കി. ഡൽഹി–ചെന്നൈ 6ഐ 6341 ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവം. വിമാനത്തിന്റെ വാതിൽ തുറക്കാൻ ഇയാൾ ശ്രമിക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാതിൽ തുറക്കാൻ ശ്രമിച്ച മണികണ്ഠൻ എന്ന യുവാവിനെ വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയശേഷം ജീവനക്കാർ സിഐഎസ്എഫി(സെൻട്രൻ ഇൻഗസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്)ന് കൈമാറി. ഇൻഡിഗോ അധികൃതരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

മൈസൂരുവിൽ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതായി കരുതുന്ന കടുവ പിടിയിൽ 

ബെംഗളൂരു: മൈസൂരുവിൽ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തതായി കരുതുന്ന കടുവയെ മൈസൂരുവിൽ പിടികൂടി. എച്ച് ഡി കോട്ട താലൂക്കിൽ ചൊവ്വാഴ്ച രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആൺകടുവയെ പിടികൂടിയത്. നാഗർഹോലെ ടൈഗർ റിസർവിലെ മെതിക്കുപ്പെ വന്യജീവി റെഞ്ചിൽ ഉൾപ്പെടുന്ന കല്ലഹട്ടി ഗ്രാമത്തിലാണ് എട്ടുവയസ്സുള്ള ചരൺ നായക്കിനെ കടുവ കൊന്നത്. സെപ്റ്റംബർ 4ന് മാതാപിതാക്കളോടൊപ്പം കൃഷിയിടത്തിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. കടുവ കടിച്ചെടുത്ത് കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം അൽപം അകലെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെടുത്തത്. സമീപ ഗ്രാമങ്ങളിലെ കന്നുകാലികളെയും കടുവ കൊന്നിരുന്നു. ഇത് ഗ്രാമവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.…

Read More

ഇൻസ്റ്റാഗ്രാമിലൂടെ നടി സാമന്ത നൽകിയത് നാഗ ചൈതന്യയുമായി വീണ്ടും ഒന്നിക്കുമെന്നതിന്റെ സൂചനയോ?

ബെംഗളൂരു: ടോളിവുഡ് നടൻ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനാകുന്നുവെന്ന വാർത്ത പരന്നതോടെ സാമന്ത തന്റെ സ്വകാര്യ അക്കൗണ്ടിൽ നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോ പങ്കുവെച്ചു. ഇരുവരുടെയും പഴയ വിവാഹ ഫോട്ടോ വൈറലായതോടെ ഈ ദമ്പതികൾ വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്നത് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രമുഖ വ്യവസായിയുടെ മകളുമായി നാഗ ചൈതന്യ രണ്ടാമതും വിവാഹിതനാകുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഈ വാർത്ത ചർച്ചാ വിഷയമായതോടെ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ ഫോട്ടോ സാമന്തയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീണ്ടും പ്രത്യക്ഷപെട്ടതെന്നാണ് റിപ്പോർട്ടുകൾ. ആരാധകർ ഈ പോസ്റ്റ് കണ്ടതോടെ സാമന്ത-ചൈതന്യ വീണ്ടും ഒന്നിക്കുമെന്ന്…

Read More

സ്വകാര്യ വീഡിയോയുടെ പേരിൽ കാമുകനും സുഹൃത്തും ഭീഷണിപ്പെടുത്തുന്നു; പരാതിയുമായി അധ്യാപിക

ബെംഗളൂരു: ചാമരാജ് നഗർ ജില്ലയിൽ സ്വകാര്യ വീഡിയോയുടെ പേരിൽ മുൻ കാമുകനും സുഹൃത്തും ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ ആവശ്യപ്പെട്ടുവെന്ന പരാതിയുമായി അധ്യാപിക പോലീസിനെ സമീപിച്ചു. അധ്യാപികയുടെ സ്വകാര്യ വീഡിയോ കൈവശമുണ്ടെന്നും പത്തുലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി. പത്തുലക്ഷം രൂപ നൽകുന്നതിനുപുറമേ അധ്യാപിക തൻറെ ഭർത്താവുമായുള്ള ബന്ധം പിരിയണമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വഴങ്ങിയില്ലെങ്കിൽ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. സംഭവത്തിൽ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാമരാജ് നഗർ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതികൾ ഒളിവിൽപോയി. ഏഴുവർഷമായി അധ്യാപികയായ യുവതിയെ…

Read More

ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ച സംഭവം; ഹോട്ടലുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി 

ചെന്നൈ: ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ച സംഭവത്തിൽ തമിഴ്‌നാട്ടിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തും. നിയമലംഘകരെ കണ്ടെത്തുന്നതിന് റെയ്ഡ് നടത്താൻ സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ ഹോട്ടലുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും നിലവാരമില്ലാത്ത ഭക്ഷണം വിളമ്പുന്നത് ശ്രദ്ധയിൽപെട്ടാൽ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. മാനദണ്ഡം പാലിക്കാത്ത റെസ്റ്റോറന്റുകൾ സീൽ ചെയ്യുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയ നാമക്കൽ ജില്ലയിലെ കലൈരാസി (14) ക്ക് പരമത്തി റോഡിലെ റസ്റ്റോറന്റിൽ നിന്നും…

Read More

പൂമാലയണിഞ്ഞ് നടി സായി പല്ലവി; വൈറൽ ചിത്രത്തിന് പിന്നാലെ വിവാഹം കഴിഞ്ഞോയെന്ന് ആരാധകർ 

ചെന്നൈ: സ്വഭാവിക അഭിനയം കൊണ്ടും നൃത്ത മികവ് കൊണ്ടും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സായ് പല്ലവി. പൂമാലയണിഞ്ഞ് ഒരു യുവാവിനൊപ്പം നില്‍ക്കുന്ന നടിയുടെ ഫോട്ടോ ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താരത്തിന്‍റെ വിവാഹം കഴിഞ്ഞുവെന്ന രീതിയിലാണ് ഈ ചിത്രം പ്രചരിച്ചത്. പ്രണയത്തിന് നിറമില്ലെന്നും സായ് യഥാര്‍ഥ പ്രണയത്തിലാണ് വിശ്വസിക്കുന്നതുമെന്നുമായിരുന്നു ചിത്രം പങ്കുവച്ചയാള്‍ കുറിച്ചത്. എന്നാല്‍ ചിത്രത്തിനു പിന്നിലെ നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ്. നടന്‍ ശിവകാര്‍ത്തികേയന്‍റെ 21ാമത്തെ ചിത്രത്തിന്‍റെ പൂജാചടങ്ങിനിടെ എടുത്ത ചിത്രമാണ് വിവാഹചിത്രമെന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചത്. ചിത്രത്തിന്‍റെ…

Read More

ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : കോറമംഗലയിലും സമീപ പ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ പ്രവീൺ (23) നെ ആണ് വിവേക്‌നഗർ പോലീസ് അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 20 കിലോഗ്രാം കഞ്ചാവും ഏതാനും ലഹരിഗുളികളും കണ്ടെടുത്തു. ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് വിവിധയിടങ്ങളിൽ സഞ്ചരിച്ചായിരുന്നു ലഹരിവിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ ബേക്കറിയിൽ പലഹാരങ്ങൾ പൊതിയുന്ന കവറുപയോഗിച്ച് ലഹരിവസ്തുക്കൾ പൊതിയുന്നതായിരുന്നു ഇയാളുടെ രീതി. പ്രവീണിന്റെ സ്ഥിരം ഉപഭോക്താവായ ഒരാൾ പിടിയിലായതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് താമസസ്ഥലത്തെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പ്രവീണിന്റെ സാമ്പത്തിക ഇടപാടുകൾ…

Read More

തെറ്റായ സിസിടിവി ദൃശ്യങ്ങൾ, തെറ്റായ ബസ്: വിദ്യാർത്ഥിയെ ബിഎംടിസി കണ്ടക്ടർ മർദിച്ചതിൽ ആശയക്കുഴപ്പം

ബെംഗളൂരു: കഴിഞ്ഞയാഴ്ച ബിഎംടിസി ബസ് കണ്ടക്ടർ 11 വയസ്സുള്ള വിദ്യാർത്ഥിയെ തല്ലിയെന്ന കേസിൽ വഴിത്തിരിവ്. കണ്ടക്ടർ നിരപരാധിയാണെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ മറ്റൊരു ബസിൽ നിന്നുള്ളതാവാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. സെപ്തംബർ 15ന് രാമഗൊണ്ടനഹള്ളി സർക്കാർ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിലേക്ക് പോകാനായി ബിഎംടിസി ബസിൽ കയറിയത്. തുബറഹള്ളിയിലേക്കുള്ള ടിക്കറ്റിന് 10 രൂപ വീതം നൽകി. ഇവരിൽ ഒരാൾക്ക് മാത്രമാണ് കണ്ടക്ടർ ടിക്കറ്റ് നൽകിയത്. മറ്റൊരു വിദ്യാർത്ഥി ടിക്കറ്റ് ചോദിച്ചപ്പോൾ വീണ്ടും പണം നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കണ്ടക്ടർ മുഖത്തടിക്കുകയായിരുന്നു. സിവിക് ഗ്രൂപ്പായ…

Read More

‘നമ്മുടെ രാജ്യം കഴിവുള്ളവരുടെ കൈകളിലാണ്’.. വനിതാ സംവരണ ബിൽ അവതരണത്തിന് പ്രതികരണവുമായി ബോളിവുഡ് നടികൾ

പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ ആദ്യ ബില്ലായി അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ഈ നടപടിയിൽ ബോളിവുഡ് നടിമാരായ കങ്കണ റണാവത്ത്, ഇഷ ഗുപ്ത, ഹേമ മാലിനി എന്നിവർ സന്തോഷം പ്രകടിപ്പിച്ചു. രണ്ട് താരങ്ങളും മോദിയുടെ ഉദാത്തമായ പ്രവൃത്തിയെ പ്രശംസിച്ചു. അതിനിടെ, രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം ഇഷ ഗുപ്ത പ്രകടിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന ബോളിവുഡ് ലേഡി ഡോൺ കങ്കണ റണാവത്ത് സർക്കാരിന്റെ ഈ നീക്കത്തിൽ സന്തുഷ്ടയാണ്. “ഇതൊരു ചരിത്രദിനമാണ്.…

Read More
Click Here to Follow Us