ഇൻസ്റ്റാഗ്രാമിലൂടെ നടി സാമന്ത നൽകിയത് നാഗ ചൈതന്യയുമായി വീണ്ടും ഒന്നിക്കുമെന്നതിന്റെ സൂചനയോ?

ബെംഗളൂരു: ടോളിവുഡ് നടൻ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനാകുന്നുവെന്ന വാർത്ത പരന്നതോടെ സാമന്ത തന്റെ സ്വകാര്യ അക്കൗണ്ടിൽ നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോ പങ്കുവെച്ചു.

ഇരുവരുടെയും പഴയ വിവാഹ ഫോട്ടോ വൈറലായതോടെ ഈ ദമ്പതികൾ വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്നത് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

പ്രമുഖ വ്യവസായിയുടെ മകളുമായി നാഗ ചൈതന്യ രണ്ടാമതും വിവാഹിതനാകുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

ഈ വാർത്ത ചർച്ചാ വിഷയമായതോടെ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹ ഫോട്ടോ സാമന്തയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീണ്ടും പ്രത്യക്ഷപെട്ടതെന്നാണ് റിപ്പോർട്ടുകൾ.

ആരാധകർ ഈ പോസ്റ്റ് കണ്ടതോടെ സാമന്ത-ചൈതന്യ വീണ്ടും ഒന്നിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

നീണ്ട വർഷത്തെ പ്രണയത്തിനൊടുവിൽ 2021ൽ സാമന്ത-നാഗചൈതന്യ വിവാഹമോചിതരായത്.

അന്നും സാമന്ത തന്റെ മുൻ ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ ഒന്നൊന്നായി ഇൻസ്റ്റാഗ്രാമിൽ മറച്ചുതുടങ്ങി.

നടിയുടെ നീക്കം കണ്ട് വിവാഹമോചന ആരാധകർക്ക് സംശയമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, വിവാഹമോചനത്തെക്കുറിച്ച് ഇരുവരും ഔദ്യോഗിക വിശദീകരണം നൽകുകയായിരുന്നു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

എന്നാലിപ്പോൾ സാമിന്റെ അക്കൗണ്ടിൽ അപ്രത്യക്ഷമായ ചിത്രങ്ങൾ കണ്ട് ഇരുവരും വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts