ബെംഗളൂരു: വിവി പുരം പ്രദേശത്തെ ഫുഡ് സ്ട്രീറ്റ് എന്നറിയപ്പെടുന്ന തിണ്ടി ബീഡി അക്ഷരാർത്ഥത്തിൽ ചുവപ്പ് നിറമാക്കുന്നു. 200 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് റോഡ് ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കാനാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) തീരുമാനിച്ചിരിക്കുന്നത്. നഗരത്തിലെ ഫുഡ് ഡെസ്റ്റിനേഷന്റെ ദൃശ്യാനുഭവം വർദ്ധിപ്പിക്കുന്നതിനാണ് തെരുവിന് കളർ കോട്ടിംഗ് നൽകുന്നത്. ഇത് തെരുവ് ഭക്ഷണപ്രേമികൾക്ക് വലിയ ആകർഷണ കേന്ദ്രമാണ്. അഞ്ച് കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഞങ്ങൾ അൾട്രാടെക് സിമന്റിൽ നിന്നുള്ള ഒരു പുതിയ കോൺക്രീറ്റ് പിഗ്മെന്റ് പരീക്ഷിക്കുകയാണ്.…
Read MoreMonth: August 2023
സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എന്‍എസ്എസ് നാമജപഘോഷയാത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരത്ത് ഇന്നലെ നടന്ന യാത്രയ്‌ക്കെതിരെ കന്റോൺമെന്റ് പൊലീസ് ആണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്‌ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. മിത്ത് വിവാദത്തിൽ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് എന്‍എസ്എസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തിയത്. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. 176 എൻ എസ് എസ് കരയോഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പടെയുള്ളവർ നാമജപ ഘോഷയാത്രയിൽ പങ്കെടുത്തു. പിന്തുണച്ച്…
Read Moreഅഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുട്ടിയുടെ ചെരുപ്പ്, കുട്ടി ധരിച്ചിരുന്ന വസ്ത്രം എന്നിവ കണ്ടെടുത്തു
ആലുവ: അഞ്ചു വയസുകാരിയെ പീഡനത്തിനരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലവുമായി അന്വേഷണസംഘം ആലുവ മാർക്കറ്റിലെത്തി തെളിവെടുപ്പ് നടത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചിരുന്ന ആലുവ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്താണു പ്രതിയുമായി പൊലീസെത്തിയത്. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ കുട്ടിയുടെ ചെരിപ്പും കുട്ടിധരിച്ചിരിരുന്ന ബനിയനും പ്രതി അന്വേഷണസംഘത്തിന് കാണിച്ചു കൊടുത്തു. കൊലപാതകം നടന്ന സ്ഥലത്തിന് അല്‍പം മാറിയാണ് ഇവ ഉപേക്ഷിച്ചിരുന്നത്.ഇവ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ചെരിപ്പും കുട്ടിയുടെ വസ്ത്രവുമെല്ലാം താൻ മാർക്കറ്റിൽ ഉപേക്ഷിച്ചതായി പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.…
Read Moreനടൻ കൈലാസ് നാഥ് അന്തരിച്ചു
പ്രശസ്ത നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. നടി സീമ ജീ നായരാണ് മരണവാർത്ത പങ്കുവച്ചത്. ദീർഘനാളായി ചികിത്സയിലായിരുന്നു കൈലാസ്. സംസ്കാരം നാളെ. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഹിറ്റ് പരമ്പര സാന്ത്വനത്തിൽ പിള്ളച്ചേട്ടൻ എന്ന വേഷം ശ്രദ്ധേയമായിരുന്നു. രണ്ട് വർഷം മുമ്പ് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് സ്ഥിരീകരിച്ച് താരം ഗുരുതരാവസ്ഥയിലായിരുന്നു. കരൾ മാറ്റി വയ്ക്കാൻ ചികിത്സാ സഹായവും കുടുംബവും തേടിയിരുന്നു. ആഴ്ചകൾക്ക് ശേഷം താരം സുഖം പ്രാപിക്കുന്നെന്നും സഹപ്രവർത്തകർ പങ്കുവച്ചിരുന്നു.
Read Moreബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : ദൊഡ്ഡബെല്ലാപുരയിൽ ഓട്ടോറിക്ഷയ്ക്ക് വഴികൊടുത്തില്ലെന്നാരോപിച്ച് കർണാടക ആർ.ടി.സി. ബസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദരാജു, ഹനുമന്തരാജു, നരസിംഹരാജു എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ മഹാദേശ്വര ഗ്രാമത്തിലാണ് സംഭവം. പ്രതികൾ ബസിനകത്ത് പ്രവേശിച്ച് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ഏതാനും യാത്രക്കാർക്കും മർദനമേറ്റു. ഡ്രൈവറുടെ പരാതിയിൽ ദൊഡ്ഡബെലവനഗല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചു.
Read Moreഅച്ചടക്കം ലംഘിച്ച് കാർ യാത്ര: ഉടമയെ തേടിപിടിച്ച് ബെംഗളൂരു ട്രാഫിക് പോലീസ് പിഴ ചുമത്തി
ബംഗളൂരു: വർത്തൂരിന് സമീപം ഗതാഗതക്കുരുക്കിലേക്ക് നയിക്കുന്ന ഇടുങ്ങിയ റോഡിൽ ലെയ്ൻ അച്ചടക്കം ലംഘിച്ച കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതിനെ തുടർന്ന് വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് കാർ ഉടമയെ കണ്ടെത്തി പിഴ ചുമത്തി. Most of the jams are due to people driving like the rest of those waiting are fools! #Bengaluru #varthurjam pic.twitter.com/FIbHVZ82hU — MahiTwiets (@mahitwietshere) July 22, 2023 ഇതേ റോഡിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ…
Read Moreആ സ്ത്രീലമ്പടനായ നടൻ തന്നെ പലതവണ ഡേറ്റിംഗിനായി സമീപിച്ചിട്ടുണ്ട് ; നടനെ കടന്നാക്രമിച്ച് കങ്കണ
നടി കങ്കണയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും വലിയ ചർച്ചയാവാറുണ്ട്. സിനിമാ വിശേഷങ്ങൾക്കൊപ്പം തന്റെ അഭിപ്രായങ്ങളും നടി പങ്കുവെക്കാറുണ്ട്. ഇത് പലപ്പോഴും വലിയ വിവാദങ്ങൾക്കും ഇടയാക്കാറുണ്ട്. ഇപ്പോഴിതാ കങ്കണയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ബോളിവുഡിൽ വലിയ ചർച്ചയാവുകയാണ്. പ്രമുഖ താരദമ്പതികളെ വിമർശിച്ചുകൊണ്ടുള്ളതാണിത്. താരവിവാഹം വ്യാജമാണെന്ന് കങ്കണയുടെ പുതിയ കണ്ടെത്തൽ. കൂടാതെ ഹൃത്വിക് റോഷനെതിരെ നേരത്തെ ആരോപണങ്ങൾ നടി വീണ്ടും ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ആരുടേയും പേര് എടുത്തു പറയാതെയായിരുന്നു കങ്കണയുടെ വാക്കുകൾ. എന്നാൽ റൺബീറിനേയും ആലിയയേയുമാണ് കങ്കണ കടന്നാക്രമിച്ചതെന്ന് ആരാധകരുടെ വ്യാഖ്യാനം. ‘അടുത്തിടെ ബോളിവുഡിൽ നടന്ന താരവിവാഹം…
Read Moreദസറ ആഘോഷങ്ങളുടെ മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി
ബെംഗളൂരു:ദസറ ആഘോഷങ്ങളുടെ മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ദസറയിൽ ‘എയർഷോ’ ഉൾപ്പെടുത്താൻ അനുമതി തേടിയാണ് അദ്ദേഹം പ്രതിരോധമന്ത്രിയെ കണ്ടത്. തിങ്കളാഴ്ച സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി മൈസൂരു ദസറ പരമാവധി പ്രൗഢിയോടെ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ ‘എയർഷോ’ യുടെ സാധ്യതയും ആരാഞ്ഞിരുന്നു. 2017 ലും 2019 ലും ദസറ ഫെസ്റ്റിവലിന് പ്രത്യേക പദവി നൽകിയിരുന്നു. മൈസൂരിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ ഇന്ത്യൻ വ്യോമസേന പ്രദർശിപ്പിച്ച എയർഷോ ശ്രദ്ധേയമായിരുന്നു. ഈ വർഷം ഒക്ടോബർ…
Read Moreമാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദനം ഒക്ടോബർ മുതൽ
ബെംഗളൂരു: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് ഒക്ടോബറിൽ ബെംഗളൂരു രാമനഗരയിലെ ബിഡദിയിൽ പ്രവർത്തനം തുടങ്ങും. കർണാടക പവർ കോർപറേഷനും ബിബിഎംപിയും സംയുക്തമായാണ് 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് ഊർജ മന്ത്രി കെ.ജെ.ജോർജ് പറഞ്ഞു. പ്രതിദിനം 600 മെട്രിക് ടൺ ഖരമാലിന്യം സംസ്കരിക്കാൻ സാധിക്കും. യൂണിറ്റിന് 8 രൂപയ്ക്കാണ് ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുക. കർണാടക വ്യവസായ വികസന കോർപറേഷന്റെ നിയന്ത്രണത്തിലുള്ള 10 ഏക്കർ ഭൂമിയിലാണ് 240 കോടിരൂപ ചെലവഴിച്ച് പ്ലാന്റ് സ്ഥാപിക്കുന്നത്. പദ്ധതിക്ക് ചെലവാകുന്ന…
Read Moreബെംഗളൂരു-മൈസൂരു ഹൈവേയിൽ ബൈക്ക് വീലിംഗ്; രണ്ട് യാത്രികർക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ബൈക്ക് വീലിംഗ് ഭീഷണി വർധിക്കുന്നു. പോലീസ് എത്ര കർശനമാക്കിയിട്ടും വീലിംഗ് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇന്നും മദ്ദൂർ ടൗണിലെ കൊല്ലി സർക്കിളിൽ നിന്ന് നിടഘട്ട ഭാഗത്തേക്ക് രണ്ട് ബൈക്കുകളിൽ മാരകമായ വീലിംഗ് നടത്തുകയായിരുന്ന യുവാക്കൾ ബൈക്ന്റെ നിയന്ത്രണം വിട്ട് മുന്നിൽ പോകുകയായിരുന്ന ഇന്നോവ കാറിന്റെ പിന്നിൽ ഇടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ഡ്രൈവർ ഷിൻഷാ സർവീസ് റോഡിലൂടെയാണ് ഓടിച്ചിരുന്നത്. ഈ സാഹചര്യത്തിൽ വീലിംഗ് നടത്തുകയായിരുന്ന ബൈക്ക് കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന് ബൈക്ക്…
Read More