സമൂഹ മാധ്യമം വഴി പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ 

ബെംഗളൂരു : പ്രകോപനപരമായ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് രണ്ടുപേരെ യാദ്ഗിർ പോലീസ് അറസ്റ്റ് ചെയ്തു. അക്ബർ സെയ്ദ് ബഹാദൂർ അലി മുഹമ്മദ് അയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതരമതസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പ്രകോപനമുണ്ടാക്കുന്നതുമായ വീഡിയോയാണ് ഇവർ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ യാദ്ഗി റൂറൽ പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. കലാപത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ പ്രകോപനമുണ്ടാക്കിയതിന് ഇന്ത്യൻ ശിക്ഷാനിയമം 153 വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.  

Read More

ദസറ ഗജപായന ചടങ്ങ് സെപ്റ്റംബർ 1 ന്

ബെംഗളൂരു: മൈസൂർ ദസറ ഗജപായന ചടങ്ങ് സെപ്റ്റംബർ ഒന്നിന് ഹുൻസൂർ നഗർഹോളെ വന്യജീവി സങ്കേതത്തിലെ വീരനഹോസഹള്ളിയിൽ നടക്കും. ദസറ സമാപന ചടങ്ങായ ജംബോ സഫാരിയിൽ പങ്കെടുക്കാൻ 14 ആനകളെയാണ് തിരഞ്ഞെടുത്തത്. ഒക്ടോബർ 15ന് ആരംഭിക്കുന്ന ദസറയ്ക്ക് 45 ദിവസം മുൻപാണ് പരിശീലനത്തിനായി ആനകളെ മൈസൂർ കൊട്ടാരത്തിൽ എത്തിക്കുക. ഗജപായന തീയതി തീരുമാനിച്ചതായും സെപ്റ്റംബർ ഒന്നിന് ആനകൾ മൈസൂരിലെത്തുമെന്നും മൈസൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്‌സി മഹാദേവപ്പ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആഘോഷങ്ങളുടെ ഉദ്ഘാടകൻ ആരെന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സവാരിയിൽ പങ്കെടുക്കുന്ന…

Read More

‘ഫ്ലയിങ് കിസ്’ പരാതിയിൽ സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്

ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരായ ‘ഫ്ലയിങ് കിസ്’ പരാതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചശേഷം മടങ്ങുമ്പോൾ രാഹുൽ ഗാന്ധി ബിജെപി അംഗങ്ങൾക്ക് നേരെ ‘ഫ്ലയിങ് കിസ്’ നൽകിയെന്നായിരുന്നു സ്മൃതി ഇറാന്റെ ആരോപണം. ഇതിനെതിരെ ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം രാഹുൽ പെരുമാറിയെന്നായിരുന്നു ആരോപണം. സ്മൃതി ഇറാനി, ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന വാർത്താ ഏജൻസിയായ എഎൻഐയുടെ പോസ്റ്റ് പങ്കുവച്ചാണ്…

Read More

ബിജെപി മുക്ത ഭാരതത്തിന് പ്രവർത്തകർ തയ്യാറാകണം ;ഡി.കെ ശിവകുമാർ

ബെംഗളൂരു : ബ്രിട്ടീഷുകാരെ പുറത്താക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്ത ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന് 81 വർഷം തികയുന്നു. വർഗീയ, ഏകാധിപത്യ ബി.ജെ.പി സർക്കാരിനെ പുറത്താക്കാൻ ഇനി നമുക്ക് പോരാടേണ്ടതുണ്ട്. ബിജെപി മുക്ത ഭാരതത്തിന് പ്രവർത്തകർ തയ്യാറാകണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആഹ്വാനം ചെയ്തു. കെ.പി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാ സമര ദിനാചരണത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ‘ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടിട്ട് 81 വർഷമായി, 8 പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു സമരത്തിന് നമ്മൾ തയ്യാറെടുക്കണം. കോൺഗ്രസ് മുക്ത ഇന്ത്യയാക്കുമെന്ന് ബിജെപി പറയാറുണ്ട്. ഇനി…

Read More

നഗരത്തിൽ നിന്നും സോമനാഥപുരയിലേക്കും ജോഗ് ഫാൾസിലേക്കും ടൂർ പാക്കേജുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി; തിയതി – നിരക്കുകൾ പരിശോധിക്കുക

ബെംഗളൂരു: യാത്രാ പ്രേമികൾക്ക് സന്തോഷവാർത്തയായി, കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബെംഗളൂരുവിൽ നിന്ന് പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടത്തിലേക്കും ബെംഗളൂരുവിൽ നിന്ന് സോമനാഥപുരയിലേക്കും രണ്ട് പുതിയ ടൂർ പാക്കേജുകൾ അവതരിപ്പിച്ചു. സർക്കാർ നടത്തുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ടൂർ സർവീസ് സമയവും സ്ഥലങ്ങളും യാത്രകളുടെ ഷെഡ്യൂളുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്, സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ പോസ്റ്റ് ചെയ്ത അറിയിപ്പിലാണ് കെഎസ്ആർടിസി ഈ പുതിയ ടൂർ പാക്കേജുകൾ അറിയിച്ചത് . “ബെംഗളൂരു മുതൽ ജോഗ് വെള്ളച്ചാട്ടം, ബെംഗളൂരു മുതൽ സോമനാഥപുര വരെയുള്ള പാക്കേജ് ടൂറുകൾ,” എന്നും  എക്‌സിൽ…

Read More

ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: ചാമരാജനഗര ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ സ്‌കൂളിൽ രാവിലെ അസംബ്ലിക്കിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്‌. 16 കാരിയായ പെലീഷയാണ് മരിച്ചത്. രാവിലെ വിദ്യാർഥികൾ സ്‌കൂളിന് മുന്നിൽ പ്രാർത്ഥനയ്ക്കായി തടിച്ചുകൂടി. ദേശീയഗാനം ആലപിക്കുന്നതിനിടെ പെലീഷ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അനാഥയായ അവൾ താലൂക്കിലെ നിർമല സ്‌കൂളിലെ ഹോസ്റ്റലിലായിരുന്നു താമസം. പെലീഷയുടെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലാണ്. ഗുണ്ട്‌ലുപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More

നിരോധനം അവഗണിച്ച് മാർക്കറ്റിൽ എത്തി പ്ലാസ്റ്റർ ഓഫ് പാരീസ് ഗണപതി വിഗ്രഹങ്ങൾ; ആശങ്കയിൽ പരിസ്ഥിതി സ്നേഹികൾ

ganapathi

ബെംഗളൂരു : പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റർ ഓഫ് പാരീസിൽ ഗണേശ വിഗ്രഹങ്ങൾ വിൽക്കുന്നതിന് നിരോധനം നിലവിലുണ്ടെങ്കിലും, ബെൽഗാമിൽ വിപണിയിൽ എത്തിയത് പുറം സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വ്യത്യസ്ത പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിതമായ ഗണേശ വിഗ്രഹങ്ങളാണ്. പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾക്ക് മാത്രം അനുമതി നൽകണമെന്ന് ജില്ലയിലെ പരിസ്ഥിതി പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെടുന്നു. ഗണേശോത്സവത്തിന് ഒരു മാസം ബാക്കി നിൽക്കെ ബെൽഗാമിൽ ഗണേശ വിഗ്രഹങ്ങളുടെ നിർമ്മാണം തകൃതിയായി നടക്കുകയാണ്. പരിസ്ഥിതി സൗഹൃദ വിഗ്രഹ നിർമ്മാതാക്കളും വിൽപനക്കാരും രാവും പകലും പ്രവർത്തിക്കുന്നു. എന്നാൽ പരിസ്ഥിതി സൗഹൃദ…

Read More

കർണാടക ബാങ്ക് മുൻ ചെയർമാൻ പി.ജയറാം ഭട്ട് അന്തരിച്ചു

ബെംഗളൂരു: കർണാടക ബാങ്ക് മുൻ ചെയർമാൻ പി.ജയറാം ഭട്ട് (72) ബുധനാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഒരു ഇൻഷുറൻസ് കമ്പനിയുടെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച മുംബൈയിൽ പോയ അദ്ദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ മുംബൈയിൽ നിന്ന് വിമാനത്തിൽ മടങ്ങി. മംഗലാപുരം വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മുതൽ 9 വരെ നഗരത്തിലെ എജെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അന്തിമ ദർശനം…

Read More

നഗരത്തിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ വലഞ്ഞ് പൗരന്മാർ

ബെംഗളൂരു: സംസ്ഥാനത്ത് തക്കാളി, ബീൻസ്, മുളക് എന്നിവയുൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില കുതിച്ചുയരുന്നു. ഓഗസ്റ്റ് 1 മുതൽ പാലിന്റെയും മറ്റ് സാധനങ്ങളുടെയും വില വർധിപ്പിച്ചു. ബെംഗളൂരുവിലെ ചില നിവാസികളുമായി ദൈനംദിന അവശ്യസാധനങ്ങളുടെ വിലവർദ്ധനയെക്കുറിച്ച് സംസാരിക്കുമ്പോൾ വിലക്കയറ്റം തങ്ങളുടെ ഹൗസ് ബജറ്റ് പ്ലാനുകളെ ബാധിച്ചതായി ആളുകൾ അവകാശപ്പെട്ടു. എല്ലാ പച്ചക്കറിയുടെ വിലയും ഉയർന്നു. പച്ചക്കറികൾ വാങ്ങുന്നത് ആസൂത്രിത കുടുംബ ബജറ്റിനെ ബാധിക്കുന്നതായി ബെംഗളൂരു നിവാസികൾ പറഞ്ഞു. കർണാടകയിൽ സർക്കാർ മാറിയതിന് ശേഷം ഒട്ടുമിക്ക സാധനങ്ങൾക്കും വില ഉയർന്നതായി ഒരു നിവാസി അവകാശപ്പെട്ടു. തക്കാളിക്കും മറ്റ് പച്ചക്കറികൾക്കും വില…

Read More

ഒരേസമയം രണ്ട് വ്യത്യസ്ത ആപ്പുകളിൽ രണ്ട് റൈഡുകൾ സ്വീകരിച്ച് ഓട്ടോ റിക്ഷാ ഡ്രൈവർ

ബെംഗളൂരു: ഒരേസമയം രണ്ട് വ്യത്യസ്ത ആപ്പുകളിൽ രണ്ട് വ്യത്യസ്ത റൈഡുകൾ സ്വീകരിച്ച് ഓട്ടോ റിക്ഷാ ഡ്രൈവർ. റൈഡ് സ്വീകരിച്ചതായി കാണിക്കുന്ന രണ്ട് ആപ്പുകളുടെ ഒരു ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നു. രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിലേക്ക് റൈഡുകൾ ബുക്ക് ചെയ്ത രണ്ട് ഫോണുകളുടെ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. എന്നിരുന്നാലും, രണ്ട് റൈഡുകളും ഒരേ ഓട്ടോ റിക്ഷാ ഡ്രൈവർ സ്വീകരിച്ചതിനാൽ ഉപഭോക്താവ് ആശയക്കുഴപ്പത്തിലായി. രണ്ട് സവാരികൾക്കും ഡ്രൈവറുടെ പേരും ഓട്ടോ റിക്ഷകളുടെ രജിസ്ട്രേഷൻ നമ്പറും ഒന്നുതന്നെയാണെന്നും ചിത്രത്തിൽ കാണാം. ഒന്നിൽ ഓട്ടോ ഡ്രൈവർ ദശരഥ് രണ്ട് മിനിറ്റ് അകലെയാണെന്ന്…

Read More
Click Here to Follow Us