നഗരത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളൂരു: തീവണ്ടിയിൽ അച്ഛനോടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ.

മാവേലിക്കര അറനൂറ്റിമംഗലം പുതിയവീട്ടിൽ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടിൽ ദീപയുടെയും മകൻ ധ്രുവൻ ശ്രീഹരി(21) ആണ് മരിച്ചത്.

ബെംഗളൂരുവിലേക്കുള്ള സ്‌പെഷ്യൽ തീവണ്ടിയിൽ യാത്രചെയ്യവേ ഈറോഡിനടുത്തുവെച്ച് ബുധനാഴ്ച പുലർച്ചേയാണ് സംഭവം.

അച്ഛൻ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുൻപു നാട്ടിലെത്തിയ ധ്രുവൻ, ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്തുനിന്ന് അച്ഛനോടൊപ്പം തന്നെ ബെംഗളൂരുവിലേക്കു യാത്രതിരിച്ചത്.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

താഴത്തെ ബർത്തിൽ ഉറങ്ങാൻകിടന്ന ധ്രുവനെ, പുലർച്ചേ നാലിന് അച്ഛൻ വിളിച്ചപ്പോൾ ഉണർന്നില്ല.

ടി.ടി.ഇ.യെ അറിയിച്ചതിനെത്തുടർന്ന് തീവണ്ടി ഈറോഡിനടുത്തുള്ള ശങ്കരിദുർഗ് സ്‌റ്റേഷനിൽ നിർത്തി.

അവിടത്തെ സ്‌റ്റേഷൻ മാസ്റ്റർ ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണു സൂചന.

ബിരുദപഠനം കഴിഞ്ഞ ധ്രുവൻ ബെംഗളൂരുവിൽ ഉപരിപഠനത്തിലായിരുന്നു.

ശ്രീഹരിക്ക് ബെംഗളൂരുവിൽ ബിസിനസാണ്.

അമ്മ ദീപ അവിടെത്തന്നെ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

സഹോദരൻ: ദേവനന്ദനൻ. സംസ്‌കാരം വ്യാഴാഴ്ച 3.30-ന് ഭരണിക്കാവിലെ വീട്ടുവളപ്പിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts