ബെംഗളൂരു: ബജറ്റിൽ വലിയ തുക വകയിരുത്തിയില്ലെങ്കിലും മരുന്നുകളുടെ ഡോർ ഡെലിവറി, സർക്കാർ ആശുപത്രികളിലെ ഉപകരണങ്ങൾ നവീകരിക്കൽ, ചില പദ്ധതികൾ വിപുലപ്പെടുത്തൽ എന്നിവയാണ് ഇത്തവണത്തെ ആരോഗ്യ ബജറ്റിലെ ശ്രദ്ധാകേന്ദ്രം. ബജറ്റ് അനുസരിച്ച്, പ്രമേഹം, ബിപി രോഗികളെ കണ്ടെത്തുന്നതിന് എട്ട് ജില്ലകളിലായി ഹെൽത്ത് ക്യാമ്പുകൾ നടത്തി അവരുടെ വീട്ടുവാതിൽക്കൽ മരുന്നുകൾ എത്തിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി ആരോഗ്യ വകുപ്പ് ആരംഭിക്കും 15 സിടി സ്കാനറുകളും ആറ് എംആർഐ സ്കാനറുകളും പിപിപി മാതൃകയിൽ ഏതാനും ജില്ലാ ആശുപത്രികളിൽ നേരത്തെ സ്ഥാപിച്ചിരുന്നെങ്കിലും എല്ലാ ജില്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും നടൻ പുനീത് രാജ്കുമാറിന്റെ…
Read MoreMonth: July 2023
1500 രൂപയ്ക്ക് 13കാരിയായ മകളെ വിറ്റ് പെറ്റമ്മ: കുട്ടി നേരിടേണ്ടി വന്നത് നാളുകളായി തുടരുന്ന പീഡനം
തമിഴ്നാട് സ്വദേശിയായ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ 1500 രൂപ നൽകി പീഡിപ്പിച്ച കേസിൽ യുവാവും പെൺ സുഹൃത്തും കുട്ടിയുടെ മാതാവും പിടിയിൽ. തിരുവനന്തപുരം നെയ്യാർ ഡാം ഇടവാചൽ സ്വദേശി അഖിൽ ദേവ് ഇയാളുടെ സുഹൃത്ത് കാട്ടാക്കട മൂങ്ങോട് സ്വദേശിനി വിനിഷ എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ട്രെയിനിൽ വച്ചു പരിചയപ്പെട്ട യുവതിയുടെ 13 വയസായ മകളെ ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് എറണാകുളത്ത് നിന്നും മാതാവിന് 1500 രൂപ നൽകിയ ശേഷം പ്രതി അഖിൽ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ എത്തിച്ച്…
Read Moreപർപ്പിൾ ലൈനിൽ മെട്രോ മുടങ്ങും!
ബെംഗളൂരു :നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ നിയന്ത്രണം. ജൂലൈ 10 മുതൽ ഓഗസ്റ്റ് 9 വരെ രാവിലെ 5 മുതൽ 7മുതൽ ബയപ്പനഹള്ളി – സ്വാമി വിവേകാനന്ദ റോഡ് സ്റ്റേഷനുകൾക്കിടയിൽ സർവ്വീസ് റദ്ദാക്കി. കെ.ആർ.പുര-ബയപ്പനഹള്ളി പാതയിലെ സിഗ്നൽ പ്രവൃത്തികളെ തുടർന്നാണ് ഈ മാറ്റങ്ങൾ. ഇതേ സമയം വിവേകാനന്ദ റോഡ് മുതൽ കെങ്കേരി വരെ പർപ്പിൾ റോഡിൽ സർവീസ് തുടരും. ഗ്രീൻ ലൈനിൽ നാഗസാന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ രാവിലെ 5 മുതൽ രാത്രി 11 വരെ സാധാരണ രീതിയിൽ സർവീസ് ഉണ്ടാകും.
Read Moreജനുവരി മുതൽ ജൂൺ വരെ നഗരത്തിലെ പ്രോപ്പർട്ടി മാർക്കറ്റ് വിൽപ്പനയിൽ ഇടിവ്
ബെംഗളൂരു: ഭവന വിലയിലെ വർദ്ധനവിനിടയിൽ, എട്ട് പ്രധാന നഗരങ്ങളിൽ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ പ്രോപ്പർട്ടി മാർക്കറ്റിൽ വിൽപ്പനയിൽ നേരിയ ഇടിവും ഓഫീസ് സ്‌പേസ് ലീസിംഗിൽ വർദ്ധനവും ഉണ്ടായതായി റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ വിശകലനം പറയുന്നു. ബെംഗളൂരു നഗരത്തിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിൽപ്പനയിലും ഓഫീസ് വാടകയ്‌ക്കെടുക്കുന്നതിലും യഥാക്രമം 2 ശതമാനവും 10 ശതമാനവും ഇടിവ് രേഖപ്പെടുത്തി. റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വിൽപ്പന 26,677 യൂണിറ്റിൽ നിന്ന് 26,247 യൂണിറ്റായി കുറഞ്ഞു, ഓഫീസ് വാടക 7.7 ദശലക്ഷം ചതുരശ്ര അടിയിൽ നിന്ന്…
Read Moreവിജയ് സേതുപതിയും ഐശ്വര്യ രാജേഷും പ്രണയത്തിൽ ?
തമിഴിലെ ഹിറ്റ് ജോഡിയാണ് വിജയ് സേതുപതിയും ഐശ്വര്യ രാജേഷും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം കിട്ടിയിരിക്കുന്നത് മികച്ച സിനിമകളായിരുന്നു. വിജയ് സേതുപതിയുടേയും ഐശ്വര്യ രാജേഷിന്റേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയെക്കുറിച്ച് ആരാധകര്‍ എപ്പോഴും സംസാരിക്കാറുണ്ട്. രണ്ടു പേരും മികച്ച അഭിനേതാക്കള്‍ ആണെന്നതും അവരുടെ കെമിസ്ട്രിയെ ജനപ്രീയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ചിലപ്പോഴൊക്കെ താരങ്ങള്‍ക്ക് തലവേദനകള്‍ സൃഷ്ടിക്കാറുണ്ട്. രണ്ട് സിനിമകളില്‍ നായകനും നായികയുമായി അഭിനയിച്ചാല്‍ അവരെ ജീവിതത്തിലും ചേര്‍ത്തുവെക്കാന്‍ ആരാധകര്‍ക്കും ഗോസിപ്പ് എഴുത്തുകാര്‍ക്കും വലിയ താല്‍പര്യമാണ്. ഇങ്ങനെ ഓണ്‍ സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കാരണം ഓഫ് സ്‌ക്രീനില്‍ സ്വസ്ഥത…
Read Moreമലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾക്ക് ജാമ്യം
ബെംഗളൂരു: മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം ഒന്നിന് ഉള്ളാള് സോമേശ്വരം ബീച്ചിൽ നടന്ന ആക്രമണത്തിൽ മംഗളൂരു ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഈ വിധിക്കെതിരെ നിയമോപദേശം തേടി അപ്പീൽ ഹർജി നൽകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജയിൻ അറിയിച്ചു. ഉള്ളാൾ സ്വദേശികളായ സച്ചിൻ (23), സുഹൻ (18), ബെൽത്തങ്ങാടിയിലെ അഖിൽ (24), തലപ്പാടിയിലെ ജിതേഷ് (23), ഉള്ളാൾ ബസ്തി പപ്പുവിലെ യതീഷ്…
Read Moreകാമുകന്റെ വീട്ടിൽ എത്തിയ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത് ഭർത്താവ്
പട്ന: ഭാര്യയെ കാമുകനു വിവാഹം ചെയ്തു നൽകി ഭർത്താവ്. ബിഹാറിലെ നവാഡയിലാണ് സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അവർ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അറിഞ്ഞ ഭർത്താവ് ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച് അവരുടെ വിവാഹം നടത്തുകയായിരുന്നു. ഭർത്താവിന്റെ സാന്നിധ്യത്തിൽ കാമുകൻ യുവതിക്ക് താലി ചാർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാമുകൻ സിന്ദൂരം ചാർത്തുന്നതും യുവതി കരയുന്നതും വിഡിയോയിൽ കാണാം. ഭർത്താവ് ജോലിക്കു പോയ സമയത്ത് രാത്രി കാമുകനെ കാണുന്നതിനായി യുവതി അയാളുടെ വീട്ടിൽ പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പോയപ്പോൾ വീട്ടുകാർ ഇവരെ കയ്യോടെ…
Read Moreശക്തമായ മഴയിൽ മണ്ണിടിഞ്ഞ് യുവതി മരിച്ചു
ബെംഗളൂരു: ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു യുവതി മരിച്ചു. കൂടാതെ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ബണ്ട്വാൾ താലൂക്കിൽ കനത്ത മഴയിൽ കുന്നിന്റെ ഒരു ഭാഗം വീടിന് മുകളിലേക്ക് ഇടിഞ്ഞാണ് യുവതിക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മക്കൾ സഫയെ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥരും പോലീസും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നെന്നും അവർ കൂട്ടിചേർത്തു. കൂടാതെ മഴക്കെടുതിയിൽ 53 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. മുൾക്കി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും മംഗളൂരു,…
Read Moreഗോത്ര വിഭാഗക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഭോപാൽ: ഗോത്ര വിഭാവക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യുവാവിന് മധ്യപ്രദേശ് സർക്കാറിന്‍റെ നഷ്ടപരിഹാരം. പീഡനത്തിനിരയായ ദശ്മത് രാവതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രഖ്യാപിച്ചു. കൂടാതെ, വീട് നിർമാണത്തിന് ഒന്നര ലക്ഷം ധനസഹായവും സംസ്ഥാന സർക്കാർ നൽകുമെന്ന് സിധി ജില്ല കലക്ടർ ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ സിധി ജില്ലയിലാണ് കഴിഞ്ഞ ദിവസം നാടിനെ ലജ്ജിപ്പിക്കുന്ന സംഭവമുണ്ടായത്. ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന് പീഡനത്തിനിരയായ…
Read Moreകുടുംബസ്വത്ത് തട്ടിയെടുത്തു; വിഘ്നേഷ് ശിവനെതിരെ പരാതി
ചെന്നൈ: കുടുംബസ്വത്ത് തട്ടിയെടുത്തെന്ന് കാണിച്ച് സംവിധായകന്‍ വിഘ്നേഷ് ശിവനും കുടുംബത്തിനുമെതിരെ തമിഴ്‌നാട് പോലീസില്‍ പരാതി. വിഘ്‌നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് ലാല്‍ഗുടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. വിഘ്നേഷിന്റെ ഭാര്യ നയന്‍താര, അമ്മ മീനാ കുമാരി, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി കുടുംബസ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചപ്പോളാണ്, വിഘ്നേഷിന്റെ അച്ഛന്‍ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, വിഷയത്തില്‍ വിഘ്നേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Read More