ബെംഗളൂരു: മലയാളി സി.ഇ.ഒ ഉൾപ്പെടെ 2 പേരെ ക്വട്ടേഷൻ സംഘം വെട്ടിക്കൊന്ന കേസിലെ മുഖ്യസൂത്രധാരകനും അറസ്റ്റിൽ. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ജി-നെറ്റ് ബ്രോഡ്ബാൻഡ് കമ്പനി ഉടമ അരുൺകുമാർ ആസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹെബ്ബാൾ കെംപാപുര പമ്പാ എക്‌സ്റ്റന്‍ഷനിലെ എയ്‌റോണിക്ക് മീഡിയ ഇന്റർനെറ്റ് സേവന കമ്പനി സി.ഇ.ഒയും കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശിയുമായ ആർ. വിനു കുമാറും എം.ഡി ഫണീന്ദ്ര സുബ്രമണ്യയും 11 നാണ് വെട്ടേറ്റ് മരിച്ചത്. ഓഫീസിൽ കയറി ഇവരെ വെട്ടിക്കൊലപ്പെടുത്തിയ ജോക്കർ ഫെലിക്സ് എന്ന ശബരീഷ്, വിനയ് റെഡ്‌ഡി,…
Read MoreMonth: July 2023
ഗൃഹജ്യോതി പദ്ധതി: സേവസിന്ധു പോർട്ടലിൽ ഘട്ടം ഘട്ടമായുള്ള രജിസ്ട്രേഷൻ പ്രക്രിയ എങ്ങനെയെന്ന് നോക്കാം
ബെംഗളൂരു: 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ഉറപ്പാക്കുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ ഏറ്റവും ജനസാന്ദ്രതയുള്ള പദ്ധതികളിലൊന്നായ ‘ഗൃഹജ്യോതി’. ഇതുവരെ 80 ലക്ഷത്തിലധികം ആളുകൾ പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന ‘ശക്തി’ക്ക് ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. ഗൃഹജ്യോതിക്കായി എവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടത് ഉപഭോക്താക്കൾക്ക് ഗ്രാമ ഒന്ന്, കർണാടക ഒന്ന്, ബാംഗ്ലൂർ ഒന്ന്, ഗ്രാമപഞ്ചായത്തുകൾ, നടക്കാച്ചേരി എന്നിവിടങ്ങളിലും എല്ലാ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനികളിലും (ESCOM) ഓഫീസുകളിലും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷനായി സേവസിന്ധു…
Read More‘ഗൃഹജ്യോതി’ പദ്ധതി: സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് ഈ മാസം ജൂലൈ 25 ന് മുമ്പ് അപേക്ഷിക്കുക.
ബെംഗളൂരു: 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ഉറപ്പുനൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതിക്ക് അപേക്ഷിക്കാൻ സമയപരിധിയില്ലെങ്കിലും ജൂലൈ 25-ന് മുമ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത ഉപഭോക്താക്കൾക്ക് ഈ മാസത്തെ ആനുകൂല്യം ലഭിക്കില്ല. തീയതിക്ക് ശേഷം അവർ അപേക്ഷിച്ചാൽ, അവരെ ഓഗസ്റ്റിൽ ജനറേറ്റ് ചെയ്യുന്ന ബില്ലിൽ ആകും പരിഗണിക്കുക. ഉപഭോക്താക്കൾക്ക് ജൂലൈ ബിൽ സൈക്കിളിനുള്ള ‘ഗൃഹജ്യോതി’ പദ്ധതിയുടെ ആനുകൂല്യങ്ങൾ ആസ്വദിക്കണമെങ്കിൽ, ജൂലൈ 25 ന് മുമ്പ് അവർ രജിസ്റ്റർ ചെയ്യണം. പദ്ധതി ജൂലൈ 1 നാണ് നടപ്പിലാക്കിയത., യോഗ്യരായ ഉപഭോക്താക്കൾക്കും ഇതിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും ഓഗസ്റ്റ് ഒന്നിന്…
Read Moreദക്ഷിണേന്ത്യയിലെ ആദ്യത്തെ റോബോട്ടിക് AI വാർത്ത അവതാരകയെ പരിചയപ്പെടുത്തി കന്നഡ ചാനൽ
ബെംഗളൂരു: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വാർത്താ അവതാരകർ ഇന്ത്യൻ ടിവി വാർത്താ വ്യവസായത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെ, കന്നഡ ചാനലായ പവർ ടിവി ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോബോട്ടിക് AI വാർത്താ അവതാരകയെ അവതരിപ്പിച്ചു. AI വാർത്താ അവതാരകയ്ക്ക് സൗന്ദര്യ എന്ന പേരും മാനേജ്‌മെന്റ് നൽകി. ചൊവ്വാഴ്ചയാണ് കന്നഡ ചാനൽ സൗന്ദര്യയെ അവതരിപ്പിച്ചുള്ള ആദ്യ വാർത്താ ഷോ പുറത്തിറക്കിയത്. Meet Miss 'Soundarya' South India's first #AI generated news anchor who will be bringing news for you in Power TV…
Read Moreവിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ;സുഹൃത്തിനെതിരെ പരാതി
ബെംഗളൂരു: സിദ്ധാപുര ശിരാൽഗിയിൽ കോളജ് വിദ്യാർഥിനിയെ വിഷം കുടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. സാഗർ സിറ്റിയിൽ ഗവ.വനിത കോളേജിലെ ബി.എസ്.സി വിദ്യാർഥിനി കെ.എം. ഭവ്യയാണ്(19) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം സുഹൃത്ത് ശിവമൊഗ്ഗയിലെ പി. പ്രദീപിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമ സൗഹൃദം ഉപയോഗിച്ച് പ്രദീപ് നിരന്തരം പ്രണയാഭ്യർത്ഥന നടത്തുന്നതായി ഭവ്യ രക്ഷിതാക്കളോട് പരാതിപ്പെട്ടിരുന്നു. ഫോൺ വിളിച്ചും ശല്യം ചെയ്തതായി പറയുന്നു. പ്രദീപ് സൃഷ്ടിച്ച മാനസിക പ്രശ്നം കാരണമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സഹോദരൻ കൃഷ്ണമൂർത്തി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Read More“ഹൃദയം”ടീമിൻ്റെ ഏറ്റവും പുതിയ സിനിമയുടെ പേര് പുറത്ത്; മെഗാ ഹിറ്റ് ഗാരണ്ടി!
സൂപ്പർ ഹിറ്റായ ഹൃദയം സിനിമയുടെ ടീം പുതിയ സിനിമ പ്രഖ്യാപിച്ചു, മെരിലാൻ്റ് സിനിമയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് വിനീത് ശ്രീനിവാസനാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ,ബേസിൽ ജോസഫ്, നീരജ് മാധവ്, വിനീത് ശ്രീനിവാസൻ, നീത പിള്ളൈ, അർജുൻ ലാൽ എന്നിവരോടൊപ്പം നിവിൻ പോളിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ” വർഷങ്ങൾക്ക് ശേഷം” എന്നാണ് സിനിമയുടെ പേര്. View this post on Instagram A post shared by Mohanlal (@mohanlal)
Read Moreസംസ്കരിക്കുന്നതിനിടെ പാതിവെന്ത മൃതദേഹം ഭക്ഷിച്ച് മദ്യപാനികൾ ;2 പേർ അറസ്റ്റിൽ
ഒഡീഷ: ശവ സംസ്കാരത്തിനായി കൊണ്ടുവന്ന മൃതദേഹം പാതി വെന്ത നിലയിൽ ഭക്ഷിച്ച് മദ്യപാനികൾ. ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് സുന്ദർ മോഹൻ സിങ്(58), നരേന്ദ്ര സിങ്(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രോഗം ബാധിച്ച് ഗ്രാമത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധുസ്മിത സിങ്ങിന്റെ മൃതദേഹമാണ് മദ്യലഹരിയിൽ ഇരുവരും ഭക്ഷിച്ചത്. മധുസ്മിതയുടെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിനായി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയും ശവസംസ്കാര സമയത്ത് അവിടെയുണ്ടായിരുന്ന ഇരുവരും വേഗത്തിൽ സംസ്കരിക്കുന്നതിനായി പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്‍ണങ്ങളാക്കുകയും തുടർന്ന് ഒരു…
Read Moreപണം തട്ടിയെടുക്കാനായി തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി
ആന്ധ്രപ്രദേശ് : തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി. മടനപ്പള്ളിയിലാണ് കർഷകനായ നരെം രാജശേഖര്‍ റെഡ്ഡിയെ(62) ആണ് ചൊവ്വാഴ്ച രാത്രി അജ്ഞാത സംഘം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് സിഐ സത്യനാരായണ പറഞ്ഞു. തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായാണു കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക വിവരം. ചൊവ്വാഴ്ച വൈകിട്ടു പാല്‍ വില്‍ക്കുന്നതിനായാണു നരെം പോയത്. കാണാതായതോടെ തിരച്ചിലിനൊടുവില്‍ പാടത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് മരത്തിൽ കയ്യും കാലും കെട്ടി വായില്‍ തുണി തിരികി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തക്കാളി വിറ്റ പണം നരെമിന്റെ കൈവശമുണ്ടെന്നു കരുതിയാണ്…
Read Moreപീഡനത്തിന് 10 സെക്കന്‍റ് ദൈര്‍ഘ്യം ഇല്ല; പ്രതിയെ കോടതി വിട്ടയച്ചു
മിലാന്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതി തള്ളാനായി കോടതി ചൂണ്ടിക്കാണിച്ച കാരണത്തിന്‍റെ പേരില്‍ രൂക്ഷ വിമര്‍ശനം. സ്കൂള്‍ ജീവനക്കാരന്‍ 17 കാരിയെ കയറിപ്പിടിച്ച സംഭവത്തിലാണ് കോടതിയുടെ വിചിത്ര തീരുമാനം. പീഡനത്തിന് 10 സൈക്കന്‍റ് ദൈര്‍ഘ്യം പോലുമില്ലാത്തതിനാല്‍ പ്രവര്‍ത്തിയെ കുറ്റമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കുറ്റാരോപിതനെ വിട്ടയച്ചത്. ഇറ്റലിയിലെ കോടതി 66കാരനായ ആന്‍റോണിയോ അവോള എന്നയാളെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നത്. റോമിലെ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയെ 2022 ഏപ്രിലിലാണ് സ്കൂള്‍ ജീവനക്കാരന്‍ കയറിപ്പിടിച്ചത്. സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പിന്നില്‍ നിന്ന് കയറി പിടിച്ച…
Read Moreനടൻ പൃഥ്വിരാജിന്‍റെ വീട് ആക്രമിച്ച കേസിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേർ അറസ്റ്റിൽ
കൊച്ചി: നടൻ പൃഥ്വിരാജിൻറെ പനങ്ങാടുള്ള ആളൊഴിഞ്ഞ വീട്ടിൽ ആക്രമണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ലഹരിക്ക് അടിമകളാണെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. പൃഥ്വിരാജിൻറെ ഉടമസ്ഥതയിൽ പനങ്ങാട് 40 സെന്റ് ഭൂമിയിലുള്ള ആൾ താമസമില്ലാത്ത വീടാണ് ഇവർ അടിച്ചു തകർത്തത്. വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളും ഇവർ തകർത്തു.
Read More