നഗരത്തിൽ മലയാളി സി.ഇ.ഒയുടെ കൊലപാതകം; ഒടുവിൽ മുഖ്യ സൂത്രധാരനും അറസ്റ്റിൽ

ബെംഗളൂരു: മലയാളി സി.ഇ.ഒ ഉൾപ്പെടെ 2 പേരെ ക്വട്ടേഷൻ സംഘം വെട്ടിക്കൊന്ന കേസിലെ മുഖ്യസൂത്രധാരകനും അറസ്റ്റിൽ.

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ജി-നെറ്റ് ബ്രോഡ്ബാൻഡ് കമ്പനി ഉടമ അരുൺകുമാർ ആസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഹെബ്ബാൾ കെംപാപുര പമ്പാ എക്‌സ്റ്റന്‍ഷനിലെ എയ്‌റോണിക്ക്‌ മീഡിയ ഇന്റർനെറ്റ് സേവന കമ്പനി സി.ഇ.ഒയും കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശിയുമായ ആർ. വിനു കുമാറും എം.ഡി ഫണീന്ദ്ര സുബ്രമണ്യയും 11 നാണ് വെട്ടേറ്റ് മരിച്ചത്.

  മദ്യം കലർത്താൻ വെള്ളം നൽകിയില്ല: 9 വയസുകാരനെ വെടിവെച്ചു കൊന്നു

ഓഫീസിൽ കയറി ഇവരെ വെട്ടിക്കൊലപ്പെടുത്തിയ ജോക്കർ ഫെലിക്സ് എന്ന ശബരീഷ്, വിനയ് റെഡ്‌ഡി, സന്തോഷ് എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ഇവരെ മജിസ്‌ട്രേറ്റ് കോടതി 8 ദിവസത്തെ റിമാൻഡ് ചെയ്തു. ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന ഇരു കമ്പനികളും തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

  പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ 29 കാരൻ മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത 3 ദിവസത്തേക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്
[masterslider id="10"]

Related posts