നന്ദിനി പാലിന് വില കൂട്ടാൻ സാധ്യത

ബെംഗളൂരു: ക്ഷീരകർഷകർക്ക് കൂടുതൽ സംഭരണ വില നൽകുന്നതിന്റെ ഭാഗമായി നന്ദിനി പാലിന് വില വർധിച്ചേക്കും.

നിലവിൽ കർഷകർക്ക് കർണാടകം മിൽക്ക് ഫെഡറേഷൻ നൽകുന്ന സംഭരണ വിലയേക്കാൾകൂടുതൽ സ്വകാര്യ ഡയറികൾ നൽകുന്ന സാഹചര്യത്തിലാണ് വില കൂട്ടാതെ കഴിയില്ലെന്ന് മൃഗസംരക്ഷണ മന്ത്രി കെ.വെങ്കിടേഷ് നിയമ നിർമാണ കൗൺസിലിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

കർഷകർക്ക് സംഭരണ വിലയായി വിവിധ യൂണിയനുകൾ ലിറ്ററിന് 32 – 35 രൂപവരെയാണ് നൽകുന്നത്. സ്വകാര്യ ഡയറികൾ 40 – 45 രൂപവരെ നൽകുന്നുണ്ട്. സംഭരണ വില ലിറ്ററിന് 5 രൂപയെങ്കിലും കൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം.

കേരളത്തിലെ മിൽമ കർണാടകയിലെ അയൽജില്ലകളിൽ നിന്ന് കൂടിയ വിലയ്ക്ക് പാൽസംഭരണം നടത്താൻ നീക്കം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാനം.കഴിഞ്ഞ വർഷം നവംബറിലാണ് നന്ദിനി പാൽ വില ലിറ്ററിന് 2 രൂപ വർധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts