ബെംഗളൂരു: വിവാഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. 36 കാരനായ മഞ്ജുനാഥ് നാഗനൂരാണ് മരിച്ചത്. കര്‍ഷകനായ മഞ്ജുനാഥ് കഴിഞ്ഞ എട്ട് വര്‍ഷമായി വധുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഇയാള്‍ തന്റെ വേദന പങ്കുവെച്ച് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചിരുന്നതായി പോലീസ് അറിയിച്ചു. വധുവിനെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി മഞ്ജുനാഥ് കടുത്ത മനോവിഷമത്തിലായിരുന്നു. ഇത് തന്റെ മാതാപിതാക്കളെയും വിഷമിപ്പിച്ചെന്ന് ഇയാളുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. ഈ നിരാശയിലാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ബിയാഡഗി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും…
Read MoreDay: 23 June 2023
ബെംഗളൂരു സ്വദേശി കോട്ടയത്ത് മുങ്ങി മരിച്ചു
കോട്ടയം : സുഹൃത്തുക്കൾക്കൊപ്പം വാഗമൺ സന്ദർശിക്കാനെത്തിയ യുവാവാണ് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. മാർമല വെള്ളച്ചാട്ട അരുവിയിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. 5 പേരും കോളേജ് വിദ്യാർത്ഥികൾ ആണെന്നാണ് പുറത്ത് വരുന്ന സൂചന. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടു കൂടെയാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്നെത്തിയ 5 പേർ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ആണ് മുങ്ങി മരിച്ചത്.
Read Moreനഗരത്തിൽ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: നഗരത്തിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബിടിഎം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും സ്ട്രോക്ക് വന്നതിനെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക സൂചന. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി റഹൂഫ് ആണ് മരിച്ചത്. മൃതദേഹം കെഎംസിടി യുടെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രിയിലെ മോർച്ചറിയിൽ ആണ്. 15 വർഷമായി നഗരത്തിൽ വിവിധ ബിസിനസുകൾ നടത്തുന്ന റഹൂഫ് പുതിയ ഷോപ്പ് നോക്കാൻ കഴിഞ്ഞ ദിവസം പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. മൊബൈൽ സ്വിച്ച് ഓഫ് ആയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
Read Moreരണ്ട് ബൾബുകൾ മാത്രമുള്ള വീട്ടിൽ വൈദ്യുതി ബില്ല് ഒരു ലക്ഷത്തിലധികം
ബെംഗളൂരു : 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയെന്ന സിദ്ധരാമയ്യ സർക്കാരിൻറെ പ്രഖ്യാപനം കൊട്ടിഘോഷിക്കപ്പെടുന്നതിനിടെ വയോധികയെ തേടിയെത്തിയത് ഒരു ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി ബിൽ. 20 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗമുള്ള ഉപഭോക്താക്കൾക്ക് ‘ഗൃഹ ജ്യോതി’ പദ്ധതി പ്രകാരം നിരക്ക് ഈടാക്കില്ലെന്ന പ്രഖ്യാപനത്തിനിടെയാണ് കൊപ്പളയിലെ ഭാഗ്യനഗർ സ്വദേശിനിയായ ഗിരിജമ്മയ്ക്ക് 1,03,315 രൂപയുടെ വൈദ്യുതി ബിൽ ലഭിക്കുന്നത്. നിത്യേന രണ്ട് ബൾബുകൾ മാത്രം ഉപയോഗിക്കുന്ന വീട്ടിൽ ലക്ഷം രൂപയുടെ കറന്റ് ബിൽ എത്തിയതോടെ ഗിരിജമ്മ ഷോക്കേറ്റ പോലെ അമ്പരന്ന് നിന്നുപോയി. ഒരു ചെറിയ…
Read Moreരണ്ട് മുതിർന്ന പൗരന്മാരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ബെംഗളൂരു: മൈസൂരു നഗരത്തിൽ ഹുൻസൂരിലെ തടിമില്ലിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ രണ്ട് മുതിർന്ന പൗരന്മാരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് സൂചന. ഹുൻസൂർ ടൗണിൽ രണ്ട് വയോധികരുടെ കൊലപാതകം പോലീസ് സൂപ്രണ്ട് സീമ ലത്കർ സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. തടിമില്ലിൽ താമസിച്ചിരുന്ന വെങ്കിടേഷ് (73), ഷൺമുഖ (67) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. വെങ്കിടേഷ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു, ഷൺമുഖ മില്ലിൽ തൊഴിലാളിയാണ്. ഇരുവരുടെയും…
Read Moreകെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
കൊച്ചി: മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട സമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
Read Moreശിവന്റെ വേഷം ധരിച്ച് പാമ്പുമായി എത്തിയ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു
പട്ന: ശിവന്റെ വേഷം ധരിച്ച് മൂർഖനെ കഴുത്തിലിട്ട യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. കഴുത്തിലിട്ട മൂർഖൻ തന്നെയാണ് ബിഹാറിലെ മുകേഷ് കുമാർ റാമി(30)നെ കടിച്ചത്. മാധേപുര ജില്ലയിൽ നടന്ന മതപരമായ പരിപാടിക്കിടെയായിരുന്നു സംഭവം. പാമ്പ് കടിയേറ്റ മുകേഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. രാം ലീല പോലുള്ള മതപരമായ പരിപാടികളിൽ ശിവന്റെ വേഷമിടുന്ന വ്യക്തിയാണ് മുകേഷ്. ഖുർദയിലെ മാ ദുർഗ ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ശിവന്റെ വേഷം ധരിച്ച് ജീവനുള്ള മൂർഖനെ കഴുത്തിലണിഞ്ഞ് മുകേഷ് എത്തിയത്. പാമ്പ്കടിയേറ്റ ഉടൻ പരിപാടിയുടെ സംഘാടകർ…
Read Moreകെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
അഗളി: വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി . റിമാൻഡിലുളള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. അതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തി. തുടർന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ വിദ്യയെ മാറ്റുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയിരിക്കുന്നത്.
Read Moreകോവിൻ പോർട്ടൽ ചോർന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ
ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർ കോവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരാളെ കൂടെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡൽഹി പോലീസ് സ്പെഷൽ സെൽ ആണ് രണ്ടുപേരെ പിടികൂടിയത് . വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര് , വാക്സിനേഷന് നൽകിയ തിരിച്ചറിയൽ രേഖ നമ്പർ, ജന വർഷം, ജെൻഡർ, വാക്സിനടുത്ത കെ ന്ദ്രം അടക്കമുള്ള മുഴുവൻ വിവരങ്ങളും ടെലിഗ്രാം ബോട്ടിൽ ലഭ്യമായി. ഇവ അപ്ലോഡ് ചെയ്തത് ഇയാളാണ് ആണെന്ന് ഡൽഹി പോലീസ് പറയുന്നു. പ്രതികളിലൊരാളുടെ…
Read Moreനടൻ ഷെയ്ൻ നിഗവും സിനിമ നിർമ്മാതാക്കളും ഒത്തുതീർപ്പിൽ ; വിലക്ക് നീങ്ങി
കൊച്ചി: നടൻ ഷെയ്ൻ നിഗവും സിനിമ നിർമ്മാതാക്കളും തമ്മിലുളള പ്രശ്നം ഒത്തുതീർപ്പായി. താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിലാണ് പ്രശ്നം പരിഹരിച്ചത്. ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും. ഷെയ്നും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ അറിയിച്ചു. താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. ഇരുവർക്കുമെതിരെ പരാതികൾ ലഭിച്ചതായും സംഘടന വ്യക്തമാക്കിയിരുന്നു.
Read More