രണ്ട് മുതിർന്ന പൗരന്മാരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

death murder

ബെംഗളൂരു: മൈസൂരു നഗരത്തിൽ ഹുൻസൂരിലെ തടിമില്ലിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ രണ്ട് മുതിർന്ന പൗരന്മാരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് സൂചന. ഹുൻസൂർ ടൗണിൽ രണ്ട് വയോധികരുടെ കൊലപാതകം പോലീസ് സൂപ്രണ്ട് സീമ ലത്കർ സ്ഥിരീകരിച്ചു.

കൊലപാതകത്തിന് പിന്നിലെ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. തടിമില്ലിൽ താമസിച്ചിരുന്ന വെങ്കിടേഷ് (73), ഷൺമുഖ (67) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. വെങ്കിടേഷ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു, ഷൺമുഖ മില്ലിൽ തൊഴിലാളിയാണ്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

ഇരുവരുടെയും തലകൾ ഒരു മൂർച്ചയേറിയ വസ്തു അല്ലെങ്കിൽ പാറക്കല്ലുകൾ ഉപയോഗിച്ച് തകർത്തതായി കണ്ടെത്തി. കുറച്ചുകാലം മുമ്പ് ഒരു സെക്യൂരിറ്റി ജീവനക്കാരൻ തൊട്ടടുത്തുള്ള തടിമില്ലിൽ സമാനരീതിയിൽ കൊല്ലപ്പെട്ടതും പോലീസ് പരിശോദിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
[masterslider id="10"]

Related posts