ട്വിറ്ററിന്റെ കിളി തിരിച്ചെത്തി:

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ നീലക്കിളി ലോഗോ പുനസ്ഥാപിച്ചു. കുറച്ചു ദിവസം മുന്‍പ് നീലക്കിളിക്ക് പകരം നായയുടെ ചിത്രം ലോഗോയുടെ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു.

ഡോഗ്കോയിന്‍ എന്ന പേരിലുള്ള ക്രിപ്റ്റോ കറന്‍സിയുടെ ഡോഗി മീമിന് സമാനമായിരുന്നു ലോഗോ. കാരണം വ്യക്തമാക്കാതെയാണ് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക് നീലക്കിളിയുടെ സ്ഥാനത്ത് നായയെ കൊണ്ടുവന്നത്. നായയെ ലോഗോയുടെ സ്ഥാനത്തു കൊണ്ടുവന്നതിനു പിന്നാലെ, ഒരു അജ്ഞാതനുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് മസ്‌ക് പങ്കുവെച്ചിരുന്നു.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

പക്ഷിയെ മാറ്റി ഡോഗിനെ ലോഗോ ആക്കണമെന്ന് ചെയര്‍മാന്‍ എന്ന പേരിലുള്ള ഒരു ട്വിറ്റര്‍ അക്കൌണ്ട് മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. ‘വാഗ്ദാനം ചെയ്ത പോലെ’ എന്ന അടിക്കുറിപ്പോടെ മസ്‌ക് സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരുന്നു. ഷബു ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ജനപ്രിയമീമാണ്. മസ്‌കിന്റെ ഇഷ്ട ക്രിപ്റ്റോ കറന്‍സി ഡോഗ് കോയിന്റെ ലോഗോയും ഇതാണ്. ട്വിറ്റര്‍ വഴി ഡോഗ് കോയിനെ പ്രൊമോട്ട് ചെയ്യുമെന്ന് കഴിഞ്ഞ വര്‍ഷം മസ്‌ക് വ്യക്തമാക്കിയിരുന്നു.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ട്വിറ്ററിന്റെ ലോഗോയുടെ സ്ഥാനത്ത് നായ വന്നതോടെ ഡോഗ്‌കോയിന്റെ മൂല്യം 30 ശതമാനം ഉയര്‍ന്നിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് നായയെ മാറ്റി നീലക്കിളിയെ ലോഗോയുടെ സ്ഥാനത്ത് തിരിച്ചുകൊണ്ടുവന്നത്. നീലക്കിളി തിരിച്ചുവന്നപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് ട്വിറ്റര്‍ ഉപയോക്താകളുടെ ഭാഗത്തുനിന്നുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts