സംസ്ഥാനത്തെ ഗോവധ നിരോധന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയിലെ ഗോവധ നിരോധന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍. ബിജെപി സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കടേഷ് അറിയിച്ചു. കാളകളെ കൊല്ലാമെങ്കില്‍ പശുക്കളെ എന്തുകൊണ്ട് കൊന്നുകൂട? പ്രായാധിക്യം മൂലം ചാവുന്ന പശുക്കളെ കുഴിച്ചിടാന്‍ പോലും കര്‍ഷകര്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്.

  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

പശുക്കള്‍ ചത്തത് എങ്ങനെയെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ അറസ്റ്റുള്‍പ്പെടെ നിയമത്തിന്റെ നൂലാമാലകളെ ഭയക്കേണ്ട സ്ഥിതിയാണെന്നും ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2020ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമ ഭേദഗതിയില്‍ പശുക്കളെ കൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും 50,000 മുതല്‍ അഞ്ച് ലക്ഷം വരെ പിഴയുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
[masterslider id="10"]

Related posts

Click Here to Follow Us