കിയാലിലെ കുളം വൃത്തിയാക്കുന്നതിനിടെ ഡ്രെയിനേജിൽ വീണ് തൊഴിലാളി മരിച്ചു

ബെംഗളൂരു: കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കെഐഎ) വളപ്പിലെ കുളം വൃത്തിയാക്കുകയായിരുന്ന തൊഴിലാളി ഡ്രെയിനേജിൽ വീണ് പരിക്കേറ്റ് മരിച്ചു. മധ്യപ്രദേശിലെ മണ്ഡല സ്വദേശി രാജേന്ദ്ര സിങ്ങ് ( 52 ) ആണ് മരണപ്പെട്ടത്. രാജേന്ദ്രനും പിതാവും പിഎസ്എൻ ഗ്രീൻ എന്ന കമ്പനിയിൽ ദിവസക്കൂലിക്കാരായി ജോലി ചെയ്യുകയായിരുന്നുവെന്ന് മധ്യപ്രദേശിലെ മണ്ഡല സ്വദേശി രാജേന്ദ്ര സിങ്ങിന്റെ മകൻ രവീന്ദ്ര സിംഗ് നൽകിയ പരാതിയിൽ പറയുന്നു. കമ്പനി അവർക്ക് പലയിടത്തും ജോലി ഏൽപ്പിക്കും. എയർപോർട്ട് വളപ്പിലെ ഒരു പ്രൊജക്‌റ്റിൽ ജോലി ചെയ്യാൻ രവീന്ദ്രനെയും അവന്റെ അച്ഛനെയും മറ്റു ചിലരെയും…

Read More

കാളവണ്ടിയിൽ വിധാന സൗധയിലെത്തി കോൺഗ്രസ് എംഎൽഎ; വൈറൽ ആയി വീഡിയോ

ബെംഗളൂരു: മണ്ഡ്യ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ രവി ഗനിഗ തിങ്കളാഴ്ച കാളവണ്ടിയിൽ ബെംഗളൂരുവിലെ വിധാന സൗധയിൽ എത്തി. #WATCH | Bengaluru, Karnataka: Ravi Ganiga, Congress MLA of Mandya constituency arrives at Vidhana Soudha in a bullock cart pic.twitter.com/yv3xQqaEr3 — ANI (@ANI) May 22, 2023 ടിവറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ എംഎൽഎ തനിയെയാണ് കാളവണ്ടി ഓടിച്ചിരുന്നത്. അടുത്തിടെ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡി(എസ്) കോട്ടയായി കണക്കാക്കുന്ന മണ്ഡ്യ നിയമസഭാ സീറ്റിൽ 2,019 വോട്ടിന്റെ…

Read More

നഗരത്തിലെ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടിയുടെ സ്വർണാഭരണങ്ങൾ ഒലിച്ചു പോയി 

ബെംഗളൂരു : ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫർണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാത്തതാണു വന്നഷ്ടത്തിന് ഇടയാക്കിയതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു . കണ്ണടച്ചുതുറക്കുന്ന കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവർന്നു. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും…

Read More

‘ആർആർആർ’ ലെ വില്ലൻ റേ സ്റ്റീവൻസൺ അന്തരിച്ചു

ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്‌കോട്ട് ബാക്‌സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു. 58 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം. ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയും ചെയ്യുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  1998-ൽ പുറത്തിറങ്ങിയ ദി തിയറി ഓഫ് ഫ്ലൈറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്. ആർആർആറിന്റെ  ട്വിറ്റർ ഹാൻഡിൽ നടന് ആദരാഞ്ജലി അർപ്പിച്ചു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി കുറിച്ചു. ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന സ്റ്റാർ വാർ സീരീസായ…

Read More

സമൂഹമാധ്യമത്തിലൂടെ സിദ്ധരാമയ്യയെ വിമർശിച്ച അദ്ധ്യാപകന് സസ്പെൻഷൻ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുൻകാല ക്ഷേമ പദ്ധതികളും സാമ്പത്തിക നയങ്ങളും വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്ററിട്ടതിനെ തുടർന്ന് ഗവ. എൽ.പി സ്കൂൾ അദ്ധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. ചിത്രദുർഗ കാനുബേനഹളളിയിലെ സ്കൂൾ അദ്ധ്യാപകനായ ശാന്തമൂർത്തിക്ക് എതിരെയാണ് നടപടി. സിദ്ധരാമയ്യയുടെ ഒന്നാം സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ കടം 242000 കോടി രൂപയായി ഉയർന്നു. അതുകൊണ്ട് എന്ത് സൗജന്യ പദ്ധതിയും അദ്ദേഹത്തിന് അനുവദിക്കാമെന്നും ചൂണ്ടികാട്ടിയുള്ള പോസ്റ്റാണ് ഇട്ടത്. എസ്.എം.കൃഷ്ണ മുതൽ ജഗദീഷ് ഷെട്ടാർ വരെയുള്ളവരുടെ ഭരണകാലത്ത് കടം 71331 കോടി രൂപയായിരുന്നെന്നും ഇയാൾ വിശദീകരിക്കുന്നുണ്ട്. കർണാടക സിവിൽ…

Read More

കനത്ത മഴയിൽ ശുചീകരണ വെല്ലുവിളി നേരിട്ട് ബെംഗളൂരു നിവാസികൾ

ബെംഗളൂരു: കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കം നാശം വിതച്ചതിനാൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷവും നഗരത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. “മാജിക് ബോക്സ്” എന്നറിയപ്പെടുന്ന കണ്ണിംഗ്ഹാം റോഡ് മുതൽ സങ്കി റോഡ് അണ്ടർപാസ്, രാത്രിയിലും പകലും വെള്ളം പമ്പ് ചെയ്യാനുള്ള ശ്രമങ്ങൾ തുടർന്നെങ്കിലും വെള്ളക്കെട്ടായി തന്നെ തുടർന്നു. വെള്ളവും ബാരിക്കേഡുകളും ഉണ്ടായിരുന്നിട്ടും നിരവധി ഇരുചക്രവാഹനങ്ങൾ അടിപ്പാതയിലൂടെ കടന്നുപോകാൻ തുനിഞ്ഞെതായി വാട്ടർ പമ്പ് പ്രവർത്തിപ്പിക്കുന്ന തൊഴിലാളികൾ വെളിപ്പെടുത്തി. ഞായറാഴ്ച രാത്രി 10 മണിക്ക് ശേഷം പ്രവർത്തികൾ നിർത്തിയതിന് ശേഷം തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വെള്ളം പമ്പ്…

Read More

ബെംഗളൂരു-മൈസൂരു റൂട്ടിൽ കൂടുതൽ ഇ-ബസുകൾ കൂടി എത്തുന്നു

ബെംഗളൂരു: മൈസൂരു റൂട്ടിൽ യാത്രക്കാരുടെ തിരക്ക് ഏറിയതോടെ കൂടുതൽ ഇലക്ട്രിക്ക് എ.സി. ബസ് സർവീസുകൾ ആരംഭിക്കാൻ കർണാടക ആർ.ടി.സി ഒരുങ്ങുന്നു. നിലവിൽ 8 ബസുകളാണ് ഇരുനഗരങ്ങളെയും ബന്ധിപ്പിച്ച് ഓടുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 7 വരെയാണ് സർവീസ്. മജെസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ഇവി പവർ പ്ലസ് എന്ന പേരിലുള്ള ബസ് രണ്ടരമണിക്കൂർ കൊണ്ട് മൈസുരുവിലെത്തും. 340 രൂപയാണ് ടിക്കറ്റ് നിരക്ക്. ഹൈദരാബാദ് ആസ്ഥാനമായ ഒലക്ട്രാഗ്രീൻ ടെക് ലിമിറ്റഡ് 50 ഇലക്ട്രിക്ക് ബസുകളാണ് 10 വർഷത്തെ വാടക കരാറിൽ കെ.എസ.ആർ.ടി.സിയ്ക്ക്…

Read More

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഉടനീളം 7 മരണം

ബെംഗളൂരു: വടക്കൻ കർണാടകയിലെയും മധ്യ കർണാടകത്തിലെയും പല ജില്ലകളിലും ശക്തമായ മഴയും കാറ്റും ആലിപ്പഴ വർഷവും ഇടിയും മിന്നലും ഉണ്ടായി. മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു. മഴക്കെടുതിയിൽ പഴയ മൈസൂരു, മധ്യ, വടക്കൻ കർണാടക മേഖലകളിലെ വൻതോതിലുള്ള കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിക്കാനും ഇടയായി. ജില്ലയിൽ മഴയുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് കർഷകർ മരിക്കുകയും രണ്ട് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടിൽ ഒലിച്ചുപോയ ലോകേഷിന്റെ (31) മൃതദേഹം മഴവെള്ളച്ചാലിൽ നിന്നു കണ്ടെടുത്തു. വീടിനുള്ളിലേക്ക് വെള്ളം കയറുന്നതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപെട്ടത്.…

Read More

ചരിത്ര നേട്ടവുമായി നീരജ് ചോപ്ര

ചരിത്ര നേട്ടവുമായി നീരജ് ചോപ്ര. പുരുഷമാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 2023 സീസണിലെ മികച്ച് പ്രകടനമാണ് നീരജിനെ ഒന്നാമതെത്തിച്ചത്. ലോക ചാംപ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ പിന്തള്ളിയാണ് ഇന്ത്യയുടെ ഒളിംബിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഒന്നാമതെത്തിയത്. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള നീരജിന് രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയുടെ പീറ്റേഴ്സിനെക്കാള്‍ 22 പോയിന്റാണ് കൂടുതലുള്ളത്. നീരജിന് 1455 പോയിന്റും, പീറ്റേഴ്സിന് 1433 പോയിന്റും. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെഷ്, ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ എന്നിവരാണ്…

Read More

രാഷ്ട്രീയ വനവാസം അവസാനിച്ച് ജനാര്‍ദന റെഡ്ഢി കര്‍ണാടക നിയമസഭയിലേക്ക്

ബിജെപി ബന്ധം ഉപേക്ഷിച്ച് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഖനി രാജായെന്ന് അറിയപ്പെടുന്ന ജനാര്‍ദന റെഡ്ഢി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിധാന്‍ സൗധയില്‍. കൊപ്പാള ജില്ലയിലെ ഗംഗാവതിയില്‍ നിന്ന് കല്യാണ രാജ്യ പ്രഗതിപക്ഷ എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചതോടെയാണ് റെഡ്ഢിയുടെ 13 വര്‍ഷം നീണ്ട രാഷ്ട്രീയ വനവാസം അവസാനിച്ചത്. 2011ല്‍ ആയിരുന്നു ജനാര്‍ദന റെഡ്ഢി ഇതിന് മുന്‍പ് അവസാനമായി കര്‍ണാടക നിയമസഭയില്‍ ഇരുന്നത്. മന്ത്രി ആയിരുന്ന ജനാര്‍ദന റെഡ്ഢിക്കെതിരെ കര്‍ണാടക ലോകായുക്ത ആയിരുന്നു ഖനന അഴിമതി കണ്ടെത്തിയത്. കേസില്‍…

Read More