കിയാലിലെ കുളം വൃത്തിയാക്കുന്നതിനിടെ ഡ്രെയിനേജിൽ വീണ് തൊഴിലാളി മരിച്ചു

ബെംഗളൂരു: കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കെഐഎ) വളപ്പിലെ കുളം വൃത്തിയാക്കുകയായിരുന്ന തൊഴിലാളി ഡ്രെയിനേജിൽ വീണ് പരിക്കേറ്റ് മരിച്ചു. മധ്യപ്രദേശിലെ മണ്ഡല സ്വദേശി രാജേന്ദ്ര സിങ്ങ് ( 52 ) ആണ് മരണപ്പെട്ടത്. രാജേന്ദ്രനും പിതാവും പിഎസ്എൻ ഗ്രീൻ എന്ന കമ്പനിയിൽ ദിവസക്കൂലിക്കാരായി ജോലി ചെയ്യുകയായിരുന്നുവെന്ന് മധ്യപ്രദേശിലെ മണ്ഡല സ്വദേശി രാജേന്ദ്ര സിങ്ങിന്റെ മകൻ രവീന്ദ്ര സിംഗ് നൽകിയ പരാതിയിൽ പറയുന്നു. കമ്പനി അവർക്ക് പലയിടത്തും ജോലി ഏൽപ്പിക്കും.

എയർപോർട്ട് വളപ്പിലെ ഒരു പ്രൊജക്‌റ്റിൽ ജോലി ചെയ്യാൻ രവീന്ദ്രനെയും അവന്റെ അച്ഛനെയും മറ്റു ചിലരെയും അയച്ചിരുന്നു. മെയ് 16 ന് ബെംഗളൂരുവിലെത്തിയ അച്ഛനും മകനും മുട്ടുഗഡഹള്ളി ഗ്രാമത്തിലെ ലേബർ ക്യാമ്പിലാണ് താമസം. മെയ് 19 ന് രാവിലെ 9 മണിയോടെ, KIA യിലെ കാർഗോ റോഡിലെ ബ്രാവോ -1 ന് മുന്നിലുള്ള കുളം-8-ലെ ചെളിയും ചെടികളും നീക്കം ചെയ്യാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 2.30ഓടെ രാജേന്ദ്ര സഹായത്തിനായി നിലവിളിക്കുന്നതാണ് കേട്ടതെന്നും ശബ്ദം കേട്ട് ഓടിയെത്തിയ രവീന്ദ്ര ഡ്രെയിനേജ് ചേമ്പറിൽ നിന്നും അച്ഛനെ കണ്ടെത്തി.

അച്ഛന്റെ തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ടെന്ന് രവീന്ദ്ര പോലീസിനോട് പറഞ്ഞു. മറ്റ് തൊഴിലാളികളുടെ സഹായത്തോടെ രാജേന്ദ്രനെ ചേംബറിൽ നിന്ന് പുറത്തെടുത്ത് മൈലനഹള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷയ്ക്കുശേഷം ദേവനഹള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലാത്തതിനാൽ അച്ഛന് ഡ്രെയിനേജിൽ വീണ് സാരമായ പരിക്കേൽക്കുകയായിരുന്നുവെന്ന് രവീന്ദ്ര പരാതിയിൽ പറഞ്ഞു. സമീപത്ത് തൊഴിലാളികൾ ജോലി ചെയ്തിട്ടും ഡ്രെയിനേജ് അടച്ചില്ല. രവീന്ദ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിഎസ്എൻ ഗ്രീൻ എംഡി പി എസ് നായിഡുവിനെതിരെയും മാനേജർ നവീൻ ചൗദരിയ്ക്കും മറ്റുള്ളവർക്കുമെതിരെ കിയാൽ പോലീസ് അശ്രദ്ധ മൂലം മരണത്തിന് കാരണമായ കേസ് എടുത്തട്ടുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us