സമൂഹമാധ്യമത്തിലൂടെ സിദ്ധരാമയ്യയെ വിമർശിച്ച അദ്ധ്യാപകന് സസ്പെൻഷൻ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുൻകാല ക്ഷേമ പദ്ധതികളും സാമ്പത്തിക നയങ്ങളും വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്ററിട്ടതിനെ തുടർന്ന് ഗവ. എൽ.പി സ്കൂൾ അദ്ധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. ചിത്രദുർഗ കാനുബേനഹളളിയിലെ സ്കൂൾ അദ്ധ്യാപകനായ ശാന്തമൂർത്തിക്ക് എതിരെയാണ് നടപടി.

സിദ്ധരാമയ്യയുടെ ഒന്നാം സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ കടം 242000 കോടി രൂപയായി ഉയർന്നു. അതുകൊണ്ട് എന്ത് സൗജന്യ പദ്ധതിയും അദ്ദേഹത്തിന് അനുവദിക്കാമെന്നും ചൂണ്ടികാട്ടിയുള്ള പോസ്റ്റാണ് ഇട്ടത്. എസ്.എം.കൃഷ്ണ മുതൽ ജഗദീഷ് ഷെട്ടാർ വരെയുള്ളവരുടെ ഭരണകാലത്ത് കടം 71331 കോടി രൂപയായിരുന്നെന്നും ഇയാൾ വിശദീകരിക്കുന്നുണ്ട്. കർണാടക സിവിൽ സർവീസ് ചട്ട ലംഘനമാണ് ഈ പോസ്റ്ററെന്ന് വിലയിരുത്തിയാണ് പൊതു വിദ്യാഭ്യാസത്തിന്റെ നടപടി. വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺ​ഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts