ചരിത്ര നേട്ടവുമായി നീരജ് ചോപ്ര

ചരിത്ര നേട്ടവുമായി നീരജ് ചോപ്ര. പുരുഷമാരുടെ ലോക ജാവലിംഗ് ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 2023 സീസണിലെ മികച്ച് പ്രകടനമാണ് നീരജിനെ ഒന്നാമതെത്തിച്ചത്.

ലോക ചാംപ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ പിന്തള്ളിയാണ് ഇന്ത്യയുടെ ഒളിംബിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഒന്നാമതെത്തിയത്. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള നീരജിന് രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയുടെ പീറ്റേഴ്സിനെക്കാള്‍ 22 പോയിന്റാണ് കൂടുതലുള്ളത്. നീരജിന് 1455 പോയിന്റും, പീറ്റേഴ്സിന് 1433 പോയിന്റും. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെഷ്, ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍. 1306 പോയിന്റുമായി പാകിസ്ഥാന്റെ അര്‍ഷദ് നദീം അഞ്ചാമതുണ്ട്. അടുത്തിടെ ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ 88.63 എറിഞ്ഞ് നീരജ് ചോപ്ര ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഈ മാസം 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം. നീരജ് ചോപ്രയ്ക്ക് മുന്‍പ് മാരത്തണ്‍ താരം സുനിത ബബര്‍, ലോംഗ് ജംപ് താരം ഷൈലി സിംഗ് എന്നീ വനിതാ താരങ്ങളാണ് അതല്റ്റിക്സില്‍ ഒന്നാംസ്ഥാനം അലങ്കരിച്ചിരുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts