ലക്ഷ്മി ആർ. ഹെബ്ബാൾക്കർ എന്ന ഏക വനിത ഉൾപ്പടെയുള്ള കർണാടകയിലെ 24 മന്ത്രിമാരുടെ പട്ടിക പുറത്ത്

ബെംഗളൂരു: : ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ൽ ഇന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യുന്ന 24 മ​ന്ത്രി​മാ​രുടെ പട്ടിക പുറത്ത്. എച്ച്.കെ പാട്ടീൽ, കൃഷ്ണ ബൈറോഗൗഡ, എൻ. ചെലുവരയസ്വാമി, കെ. വെങ്കടേഷ്, ഡോ. എച്ച്.സി മഹാദേവപ്പ, ഈശ്വർ കാന്തരെ, കാതസാന്ദ്ര എൻ. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബാസപ്പ ദർശനപുർ, ശിവാന്ദ് പാട്ടീൽ, തിമ്മാപൂർ രാമപ്പ ബലപ്പ, എസ്.എസ്. മല്ലികാർജുൻ, തങ്കടാഗി ശിവരാജ് ശങ്കപ്പ, ഡോ. ശരണപ്രകാശ് രുദ്രപ്പ പാട്ടീൽ മംഗൽ വൈദ്യ, ലക്ഷ്മി ആർ. ഹെബ്ബാൾക്കർ, റഹിം ഖാൻ, ഡി. സുധാകർ, സന്തോഷ് എസ്. ലാഡ്, എൻ.എസ് ബോസ്…

Read More

നഗരത്തിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ 

ബെംഗളൂരു: വിധാൻസൗധയ്‌ക്ക് സമീപം യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. ജഗദീഷ്, ഗഗൻ, എന്നിവരെ വിധാൻസൗധ പോലീസ് അറസ്റ്റ് ചെയ്തു. ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവതിയെയാണ് നിർബന്ധപൂർവം കാറിലേക്ക് കയറ്റാൻ ശ്രമിച്ചത്. യുവതിയുടെ നിലവിളി കേട്ടതോടെ മെട്രോ സ്റ്റേഷനിലെ സുരക്ഷാ ജീവനക്കാർ ഇവരെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു.

Read More

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം വീഡിയോ കാണാം

കമ്പം: അരിക്കൊമ്പൻ കറങ്ങിത്തിരിഞ്ഞ് കമ്പം ടൗണിൽ എത്തി. ലോവര്‍ ക്യാംമ്പില്‍ നിന്നുമാണ് അരികൊമ്പൻ കമ്പം ടൗണിലെത്തിയത് ഇതോടെ ആശങ്കയിലായിരിക്കുകയാണ് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ. തിരികെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം നടക്കുകയാണ്. വെരി ഹൈ ഫ്രീക്വൻസി ആന്റിനകൾ ഉപയോഗിച്ചാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ തേക്കടിയിലും നിരീക്ഷിച്ചുവരികയാണ്. കമ്പത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. Arikomban at Kambam Town pic.twitter.com/metc7MM1uj — BengaluruVartha (@BVaartha) May 27, 2023 വ്യാഴാഴ്ച അർദ്ധരാത്രി കുമളി റോസാപ്പൂക്കണ്ടത്ത് ജനവാസമേഖലയ്‌ക്കു സമീപമെത്തിയ കാട്ടാനയെ വനപാലകർ ആകാശത്തേക്കു വെടിവച്ചാണ് കാടുകയറ്റിയത്. ഇന്നലെ…

Read More

ഓട്ടത്തിനിടെ തലഗുപ്പ – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്‍ വേർപെട്ടു

train

ബെംഗളൂരു: തലഗുപ്പ – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്‍ കോച്ചുകളിൽ നിന്നും വേർപെട്ട് ഓടി. ആളപായമില്ല. ഇന്നലെ രാവിലെ ശിവമൊഗ്ഗ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് മിനിറ്റുകൾക്ക് ഉള്ളിലാണ് എന്‍ജിന്‍ കോച്ചുകൾ നിന്നും വേർപെട്ടത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് എന്‍ജിന്‍ നിർത്തി. നിരപ്പായ സ്ഥലത്തായതിനാൽ കോച്ചുകൾ പാളം തെറ്റാതെ നിന്നത് രക്ഷയായി. കോച്ചിനെയും എന്‍ജിനേയും ബന്ധിപ്പിക്കുന്ന ക്ലിപ്പിങ് തകരാർമൂലമാണ് എന്‍ജിന്‍ കോച്ചുകളിൽ നിന്നും വേർപെടാൻ ഇടയാക്കിയത് എന്ന് അധികൃതരുടെ വിശദീകരണം. എഞ്ചിൻ വീണ്ടും ഘടിപ്പിച്ച ശേഷം അരമണിക്കൂറിന്…

Read More

നായന്തഹളളി – ഹെബ്ബാൾ ബ്രിജ് റൂട്ടിൽ പുതിയ ബസ് സർവീസ് ആരംഭിച്ച് ബി.എം.ടി.സി; വിശദാംശങ്ങൾ

ബെംഗളൂരു: നായന്തഹളളി – ഹെബ്ബാൾ ബ്രിജ് റൂട്ടിൽ പുതിയ ബസ് സർവീസ് ആരംഭിച്ച് ബി.എം.ടി.സി. റൂട്ട് നമ്പർ 501 എൻഎച്ച് ബസ് ബി.ഇ.എൽ സർക്കിൾ, ഗോരഗുണ്ഡെപാളയ, രാജ്കുമാര്‍ സമാധി, ലഗ്ഗരെ ബ്രിജ്, സുമനഹള്ളി, മാലഗാല, നാഗര്‍ഭാവി സർക്കിൾ വഴിയാണ് സർവീസ്. രാവിലെ 5. 30 മുതൽ രാത്രി 10. 20 വരെയാണ് സർവീസ്. കൂടാതെ കെങ്കേരി ടി.ടി.എം.സിയിൽ നിന്നും ജാലഹള്ളി ക്രോസ് വരെയുള്ള സർവീസിന്റെ റൂട്ട് പുനഃക്രമീകരിച്ചു. റൂട്ട് നമ്പർ 515 ബസ് കൊമ്മഘട്ട ക്രോസ്, വിശേശ്വരായ്യ ലേഔട്ട് , ഉപകര്‍ ലേഔട്ട് കോസ്,…

Read More

യു.പി.എസ്.സി. പരീക്ഷ; നാളെ മെട്രോ സർവീസ് രാവിലെ 6 മുതൽ ആരംഭിക്കും

ബെംഗളൂരു: നഗരത്തിൽ നാളെ യു‌പി‌എസ്‌സി പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ നാളെ മെട്രോ സർവീസ് രാവിലെ 6 ന് ആരംഭിക്കും.  ബയ്യപ്പനാഹാളി – കെങ്കേരി, കെ.ആർ.പുരം- വൈറ്റ്ഫീൽഡ്, നാഗസാന്ദ്ര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റീച്ചുകളിൽ ആദ്യ ട്രെയിൻ രാവിലെ 6 ന് പുറപ്പെടും. ഞായറാഴ്ചകളിൽ സാധരണ 7 നാണ് മെട്രോ സർവീസ് തുടങ്ങുന്നത്.

Read More

സിദ്ധരാമയ്യ സര്‍ക്കാരിലേക്ക് കൂടുതല്‍ മന്ത്രിമാര്‍: 24 പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന്. 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30ന് രാജ്ഭവനിലാകും സത്യപ്രതിജ്ഞ ചടങ്ങ്. ഇതോടെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആകും. ബിജെപി വിട്ട് കൂറ് മാറി എത്തി അത്തനിയില്‍ നിന്ന് ജയിച്ച ലക്ഷ്മണ്‍ സാവധിയും എന്‍ എ ഹാരിസിനും മന്ത്രിസഭയില്‍ ഇടമില്ല. ജഗദീഷ് ഷെട്ടര്‍ക്ക് എംഎല്‍സി പദവി നല്‍കിയ ശേഷമേ മന്ത്രി പദവി നല്‍കാനാകൂ എന്നതിനാല്‍ ഷെട്ടറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ ആണ് മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യം. വകുപ്പ് വിഭജനം നാളെ…

Read More

അഖിൽ മാരാർക്ക്‌ സർജറി വേണം, ബിഗ് ബോസ് ഹൗസിലേക്ക് അഖിൽ തിരിച്ചെത്തി

ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചില ശാരീരിക ബുദ്ധിമുട്ടുകള്‍ താരത്തെ അലട്ടുന്നുണ്ടായിരുന്നു. ഇന്നലത്തെ എപ്പിസോഡില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അഖിലിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ സംഘം അഖിലിനെ പരിശോധിച്ച ശേഷമാണ് കൂടുതല്‍ ചെക്കപ്പുകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഖിലിന് പുറത്തുപോകേണ്ട സ്ഥിതി വരുമോയെന്ന ആശങ്കയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ അഖിലിന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഷോയില്‍ പുറത്തായിട്ടില്ലെന്നും വ്യക്തമാക്കി ഭാര്യ ലക്ഷ്മിയും അഖില്‍ മാരാരിന്റെ…

Read More

സ്റ്റിക്കർ ഇല്ലെങ്കിൽ പാഴ്സൽ പാടില്ല; കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവര്‍ക്കെതിരെ പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉള്‍പ്പെടെയറിയാന്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടന്നു വരികയാണ്. ഇതുകൂടാതെയാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതില്‍ 101 സ്ഥാപനങ്ങളില്‍ പോരായ്മകള്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.…

Read More

മദ്യപിച്ച് ഓട്ടോറിക്ഷ ഡ്രൈവറിന്റെ സവാരി നിരസിച്ചതിന് യുവാവിനെ ഇടിച്ചു വീഴ്ത്തി ഓട്ടോ ഡ്രൈവർ

ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ടിൽ വെച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ യുവാവിനെ ആക്രമിച്ചതായി പരാതി. അസ്ഹർ ഖാൻ എന്ന യുവാവിനേതിരെയാണ് ആക്രമണം ഉണ്ടായത്.  അസ്ഹർ ഓട്ടോ ഡ്രൈവറോടൊപ്പമുള്ള  യാത്ര നിരസിക്കുകയും പകരം റാപ്പിഡോ ബൈക്ക് ടാക്സി തിരഞ്ഞെടുക്കുകയും ചെയ്തതാണ് തർക്കത്തിന് കാരണമായത്. സംഭവസമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് അസ്ഹർ പറയുന്നു. ബെംഗളൂരു പോലീസിനെ ടാഗ് ചെയ്ത് കൊണ്ട് ട്വിറ്ററിലൂടെയാണ് തന്റെ വേദനാജനകമായ അനുഭവം അസ്ഹർ ഖാൻ പങ്കുവെച്ചത്, ഇന്നലെ രാത്രി 3:00 ന് താൻ റാപ്പിഡോ ബൈക്ക് ആപ്പിൽ നിന്ന് സവാരി ബുക്ക് ചെയ്യുകയായിരുന്നു, മദ്യപിച്ചെത്തിയ ആ…

Read More