ഓട്ടത്തിനിടെ തലഗുപ്പ – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്‍ വേർപെട്ടു

train

ബെംഗളൂരു: തലഗുപ്പ – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിന്‍ കോച്ചുകളിൽ നിന്നും വേർപെട്ട് ഓടി. ആളപായമില്ല. ഇന്നലെ രാവിലെ ശിവമൊഗ്ഗ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് മിനിറ്റുകൾക്ക് ഉള്ളിലാണ് എന്‍ജിന്‍ കോച്ചുകൾ നിന്നും വേർപെട്ടത്.

ഉടൻ തന്നെ ലോക്കോ പൈലറ്റ് എന്‍ജിന്‍ നിർത്തി. നിരപ്പായ സ്ഥലത്തായതിനാൽ കോച്ചുകൾ പാളം തെറ്റാതെ നിന്നത് രക്ഷയായി. കോച്ചിനെയും എന്‍ജിനേയും ബന്ധിപ്പിക്കുന്ന ക്ലിപ്പിങ് തകരാർമൂലമാണ് എന്‍ജിന്‍ കോച്ചുകളിൽ നിന്നും വേർപെടാൻ ഇടയാക്കിയത് എന്ന് അധികൃതരുടെ വിശദീകരണം. എഞ്ചിൻ വീണ്ടും ഘടിപ്പിച്ച ശേഷം അരമണിക്കൂറിന് ഉള്ളിൽ വീണ്ടും യാത്ര തുടർന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts