സിദ്ധരാമയ്യ സര്‍ക്കാരിലേക്ക് കൂടുതല്‍ മന്ത്രിമാര്‍: 24 പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന്. 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30ന് രാജ്ഭവനിലാകും സത്യപ്രതിജ്ഞ ചടങ്ങ്. ഇതോടെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആകും.

ബിജെപി വിട്ട് കൂറ് മാറി എത്തി അത്തനിയില്‍ നിന്ന് ജയിച്ച ലക്ഷ്മണ്‍ സാവധിയും എന്‍ എ ഹാരിസിനും മന്ത്രിസഭയില്‍ ഇടമില്ല. ജഗദീഷ് ഷെട്ടര്‍ക്ക് എംഎല്‍സി പദവി നല്‍കിയ ശേഷമേ മന്ത്രി പദവി നല്‍കാനാകൂ എന്നതിനാല്‍ ഷെട്ടറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ ആണ് മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യം. വകുപ്പ് വിഭജനം നാളെ ഉണ്ടാകാനും സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts