ബെംഗളൂരൂ: മൈസൂരു-ടി. നര്‍സിപുര്‍ പാതയിലെ ചെക്‌പോസ്റ്റില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ നടത്തിയ വാഹനപരിശോധനയില്‍ കണക്കില്‍പെടാത്ത 18 ലക്ഷം രൂപ പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന വരുണ മണ്ഡലത്തിലാണ് ഈ സ്ഥലം. പണം ആദായനികുതി വകുപ്പിന് കൈമാറി. പിടികൂടുന്ന പണം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍ ആദായനികുതി വകുപ്പിന് കൈമാറണമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍റെ മാര്‍ഗനിര്‍ദേശപ്രകാരമാണിത്. ആരുടെ പണമാണെന്നും മണ്ഡലത്തിന്‍റെ ഏതു ഭാഗത്തേക്കാണ് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടതെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അന്വേഷിക്കും. വരുണയില്‍ ഉള്‍പ്പെടെ മൈസൂരു ജില്ലയിലൊട്ടാകെ 45 ചെക്‌പോസ്റ്റുകളാണ് തെരഞ്ഞെടുപ്പ് പരിശോധനക്കായി സ്ഥാപിച്ചിരിക്കുന്നത്. എല്ലാ…
Read MoreMonth: April 2023
ഉമ്മൻചാണ്ടിയുടെ രോഗവിവരങ്ങൾ വീഡിയോ കോളിലൂടെ തിരക്കി ലാലേട്ടൻ
ബെംഗളൂരു: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി വിഡിയോ കോളിൽ സംസാരിച്ച് നടൻ മോഹൻലാൽ. വീഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളുരുവിലേക്ക് പോയത്. അർബുദ രോഗബാധിതനായ ഉമ്മൻചാണ്ടിക്ക് കുടുംബം കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തു. തുടർന്ന് ശ്വാസകോശത്തിലെ അണുബാധ പൂർണമായി മാറിയതിനെ തുടർന്നാണ് ബംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്.
Read Moreട്രെയിനിലെ തീവെയ്പ്, പ്രതി കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്ട്ര എടിഎസ്, ഉടൻ കേരളത്തിൽ എത്തിക്കും
കോഴിക്കോട്: എലത്തൂരില്‍ ട്രെയിന് തീവെച്ചത് താനാണെന്ന് പിടിയിലായ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട് സമ്മതിച്ചു. ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. മഹാരാഷ്ട്ര എടിഎസ് ഡിഐജി മഹേഷ് പാട്ടീലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നും ട്രെയിനിലെ തീവെപ്പു കേസിലെ പ്രതി രത്‌നഗിരിയിലേക്ക് എത്തിയതായി വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, എടിഎസ് തുടങ്ങിയവ സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഇതിനിടെ രത്‌നഗിരിയിലെ സിവില്‍ ആശുപത്രിയിലെത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തിയപ്പോഴേക്കും പ്രതി ആശുപത്രിയില്‍ നിന്നും…
Read Moreബെംഗളൂരു മെട്രോ സ്റ്റേഷൻ വെള്ളത്തിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ തുടരുന്ന മഴയില്‍ നല്ലൂര്‍ഹള്ളിയിലെ മെട്രോ സ്റ്റേഷന്‍ വെള്ളത്തിലായി. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച മാത്രം പിന്നിട്ടപ്പോഴാണ് മെട്രോ സ്റ്റേഷന്‍ വെള്ളക്കെട്ടിലായത്. നിരവധി വിമർശനങ്ങൾ ആണ് ഇതിനെ ചൊല്ലി ഉയരുന്നത്. 4249 കോടിയോളം ചെലവഴിച്ചാണ് ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈറ്റ്ഫീല്‍ഡും കൃഷ്ണരാജപുരവും ബന്ധിപ്പിക്കുന്നതാണ് 13.71 കിലോമീറ്റര്‍ നീളുന്ന രണ്ടാംഘട്ടം. പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറുമുള്‍പ്പടെയുള്ള ഭാഗങ്ങള്‍ വെള്ളത്തിലാണ്. സ്റ്റേഷന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി നിരവധി പേർ രംഗത്തെത്തി. പണി പൂര്‍ത്തിയാകും മുമ്പ്…
Read Moreകോഴിക്കറിയെ ചൊല്ലി തർക്കം, പിതാവ് മകനെ കൊന്നു
ബെംഗളുരു: കോഴിക്കറിയെ ചൊല്ലി തര്‍ക്കത്തെത്തുടര്‍ന്ന് മംഗളൂരുവിനടുത്ത സുള്ള്യയില്‍ യുവാവിനെ പിതാവ് അടിച്ച് കൊന്നു. സുള്ള്യ ഗുത്തിഗര്‍ ഗ്രാമത്തിലെ മൊഗ്രയെരന്നഗുഡെ സ്വദേശി ശിവറാം ആണ് കൊല്ലപ്പെട്ടത്. ശിവറാം വീട്ടില്‍ വന്നപ്പോള്‍ രാവിലെ പാകം ചെയ്ത ചിക്കന്‍ കറി മുഴുവനും തീര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ശിവറാമും പിതാവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പിതാവ് മരത്തടി കൊണ്ട് ശിവറാമിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് കുഴഞ്ഞുവീണ ശിവറാം സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സുബ്രഹ്‌മണ്യ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ശിവറാമിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreവ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ബെംഗളുരു: വ്യാപാരിയെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതി പുനീത് കെരെഹള്ളി അറസ്റ്റില്‍.രാജസ്ഥാനില്‍ നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയി നാല് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. അതിനിടെ, പുനീത് കെരെഹള്ളിയുടെ വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. താന്‍ ഇദ്രിസ് പാഷയെ കൊന്നിട്ടില്ലെന്നും, ജെഡിഎസ്സും കോണ്‍ഗ്രസുമാണ് കൊലപാതകത്തിന് പിന്നിലെന്നും പുനീത് കെരെഹള്ളി വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, പുനീത് നിരവധി ബിജെപി നേതാക്കളുടെ കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ബിജെപി പ്രതിരോധത്തിലായി. ഏപ്രില്‍ 1 ന് അര്‍ദ്ധരാത്രിയാണ് ഗോസംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്ന പുനീത് കെരെഹള്ളിയും…
Read Moreകേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ്
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് . കര്‍ണാടകയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇഡി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ആദായ നികുതി, ഇഡി ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുമെന്ന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയില്‍ കെ സി വേണുഗോപാലിന്റെ വസതിയില്‍ രാത്രി അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജേവാലയുമാണ് രാത്രി വൈകി വാര്‍ത്താസമ്മേളനം…
Read Moreബിജെപിക്ക് വേണ്ടി പ്രവർത്തിക്കും, മത്സരിക്കില്ല ; കിച്ച സുദീപ്
ബെംഗളൂരു : നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കന്നഡ നടന്‍ കിച്ച സുദീപ്. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായി മത്സരിക്കില്ലയെന്ന് നടന്‍ വ്യക്തമാക്കി. രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി തനിക്ക് ബുദ്ധിമുട്ട് നേരിട്ട കാലങ്ങളില്‍ തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് കിച്ച സുദീപ് മാധ്യമങ്ങളോടായി പറഞ്ഞു. “ഞാന്‍ ബുദ്ധിമുട്ട് നേരിട്ട സമയങ്ങളില്‍ ബിജെപി എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ അവരെ പിന്തുണയ്ക്കും. ബിജെപിയുടെ പ്രചാരണത്തിന് മാത്രമാണ് പങ്കെടുക്കുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല” കിച്ച സുദീപ് മാധ്യമങ്ങളോടായി പറഞ്ഞു. കൂടാതെ തന്റെ ഉറ്റ സുഹൃത്തായ നിര്‍മ്മാതാവ്…
Read Moreനടൻ കിച്ചാ സുദീപിന് ഭീഷണി കത്ത്, പോലീസ് കേസെടുത്തു
ബെംഗളൂരൂ: ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കന്നട സിനിമാതാരം കിച്ച സുദീപിന് ഭീഷണിക്കത്ത്. താരത്തിന്റെ മാനേജര്‍ ജാക്ക് മഞ്ജുവിനാണ് ഭീഷണിത്ത് ലഭിച്ചത്. കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവരുമെന്നാണ് കത്തിന്റെ ഉള്ളടക്കം. കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് ബെംഗളൂരു പുട്ടെനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബോമ്മയുടേയും മറ്റ് പാര്‍ട്ടി നേതാക്കളുടേയും സാന്നിധ്യത്തില്‍ കിച്ച സുദീപ് ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് അറിയിച്ചത്. ഭീഷണിക്കത്ത് ലഭിച്ചതായി കിച്ചാ സുദീപ് സ്ഥിരീകരിച്ചു. കത്തയച്ച ആളെ അറിയാമെന്നും, സിനിമാ മേഖലയില്‍ത്തന്നെ ഉള്ളവരാണ് ഇതിന്…
Read Moreതീവണ്ടി ദുരന്തം ഒഴിവാക്കി, ചന്ദ്രാവതിയ്ക്ക് റയിൽവേ പോലീസിന്റെ ആദരം
ബെംഗളൂരൂ: സമയോചിത ഇടപെടലിലൂടെ വന്‍ തീവണ്ടി ദുരന്തം തടഞ്ഞുനിര്‍ത്തിയ വയോധികയെ മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ പോലീസ് ആദരിച്ചു. മംഗളൂരു സെന്‍ട്രല്‍ -മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിന്‍ പാളത്തിന് കുറുകെ കടപുഴകി വീണ മരത്തില്‍ ഇടിക്കുന്നത് തടയാന്‍ ചുവപ്പ് തുണി ഉയര്‍ത്തിക്കാട്ടിയ കുടുപ്പു ആര്യമനയില്‍ ചന്ദ്രാവതിയെയാണ് ആദരിച്ചത്. ഇവര്‍ക്ക് പാരിതോഷികം നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ദക്ഷിണ റെയില്‍വേ ജനറല്‍ മാനജര്‍ എന്നിവര്‍ക്ക് കത്തെഴുതിയതായി വെസ്റ്റേണ്‍ കോസ്റ്റല്‍ റയില്‍വേ ട്രാവലേഴ്സ് ഡവലപ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് ഹനുമന്ത കാമത്ത് ചടങ്ങില്‍…
Read More