ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള പ്രൊഫഷണൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഹർഷ നരസിംഹമൂർത്തി രാജസ്ഥാനിലെ രന്തംബോർ ദേശീയ ഉദ്യാനത്തിൽ പുള്ളിപ്പുലിയെ ഭക്ഷിക്കുന്ന കടുവയുടെ അപൂർവ ചിത്രം പകർത്തിയത് വൈറൽ ആയി. തുടർന്ന് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ദേശീയോദ്യാനത്തിലെ സോൺ-1ൽ അടുത്തിടെയാണ് സംഭവം. ടി-101 എന്ന കടുവയാണ് പുള്ളിപ്പുലിയെ ഭക്ഷിച്ചതെന്ന് തിരിച്ചറിഞ്ഞട്ടുണ്ട്. “വേട്ടക്കാരൻ വേട്ടയാടപ്പെടുമ്പോൾ. ആർടിആറിൽ പുള്ളിപ്പുലിയെ തിന്നുന്ന കടുവ. അപൂർവമായ ക്യാപ്‌ചർ… നിങ്ങൾ ഇതുപോലെ എന്തെങ്കിലും കണ്ടിട്ടുണ്ടോ !!” എന്ന തലകെട്ടോടു കൂടി ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ നരസിംഹമൂർത്തി…
Read MoreMonth: April 2023
ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. അതിനിടെ, പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയർ പഞ്ചറായി. കണ്ണൂർ മേലൂരിന് സമീപം കാടാച്ചിറയിൽ വച്ചാണ് ടയർ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. തലപ്പാടി അതിർത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിൽ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദിയെ മകന്റെ വിവാഹത്തിന് ക്ഷണിച്ച് സുമലത
ബെംഗളൂരു: മണ്ഡൃയിൽ നിന്നുള്ള സ്വതന്ത്ര എം.പിയും നടിയുമായ സുമലത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മകനും നടനുമായ അഭിഷേകിന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് സുമലത എത്തിയത്. അഭിഷേകും ഒപ്പമുണ്ടായിരുന്നു. ജൂണിലാണ് സംരംഭകഅവിവ ബിദാപ്പയുമായുളള വിവാഹം. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സുമലത പിന്തുണ പ്രഖ്യാപിച്ചിരുന്നു
Read Moreഅന്ത്യ അത്താഴത്തിന്റെ സ്മരണ; ഇന്ന് പെസഹ വ്യാഴം ആചരിച്ച് ക്രൈസ്തവർ
ബെംഗളൂരു: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു.യേശുക്രസ്തു തന്റെ ശിഷ്യന്‍മാര്‍ക്കൊപ്പം സ്വയം അപ്പവും വീഞ്ഞുമായി മാറി ശിഷ്യന്‍മാര്‍ക്ക് വിഭജിച്ച് നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതും പന്ത്രണ്ട് ശിഷ്യരുടേയും കാല്‍ കഴുകിയതും ഈ ദിവസത്തെ സ്മരിക്കപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകളാണ് പുരോഹിതന്‍ കഴുകി തുടച്ച് ചുംബിക്കുക. യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്റെ സ്മരണയ്ക്കായാണ് പെസഹ വ്യാഴം ആചരിക്കുന്നത്. ‘കടന്നുപോകല്‍’ എന്നാണ് പെസഹാ എന്ന വാക്കിന്റെ അര്‍ഥം. യേശു ദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ…
Read Moreരാത്രിയിൽ ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്തത അയൽവാസിയെ തല്ലിക്കൊന്നു;
ബെംഗളൂരു:രാത്രിയിൽ ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തത്തിന് മര്‍ദനമേറ്റ 54 കാരന്‍ കൊല്ലപ്പെട്ടു. ക്രൂരമായി മർദനമേറ്റ് രണ്ട് ദിവസത്തിന് ശേഷമാണ് 54 കാരൻ മായതിന് കീഴ്പ്പെട്ടത്. ബെംഗളൂരുവിലെ എച്ച്.എ.എല്‍ വിജ്ഞാന്‍ നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ലോയ്ഡ് നോഹിയ എന്ന ആളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. കേസില്‍ ഒഡീഷ സ്വദേശികളായ രാം സാമന്ത് റായ്, ബസുദേവ് സാമന്ത് റായി, അഭിഷേക് സിങ്ങ് എന്നി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ എച്ച്.എ.എല്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂവരും ചേര്‍ന്ന് പുലര്‍ച്ചെ…
Read Moreഫോബ്‌സ് ആഗോള സമ്പന്ന പട്ടിക പുറത്ത്; എം.എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി
ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിങ്ങുമായി ഈ വർഷത്തെ ഫോബ്‌സ് ആഗോള പട്ടിക പുറത്ത്. 2,640 സമ്പന്നരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ഒന്നാമത് 211 ബില്യൺ ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമ ബെർണാഡ് അർനോൾഡ്. ടെസ്‌ല, സ്‌പേസ് എക്സ്, സഹസ്ഥാപകനായ ഇലോൺ മസ്‌ക് (180 ബില്യൺ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (114 ബില്യൺ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 169 ഇന്ത്യക്കാർ ഇടം നേടിയ ശതകോടീശ്വര പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (83.4 ബില്യൺ),…
Read Moreബസിൽ വെച്ച് പെൺകുട്ടിയോട് സംസാരിച്ച യുവാവിനെ മർദ്ദിച്ചതായി പരാതി
ബെംഗളൂരു: ബസ് യാത്രയ്ക്കിടെ സുഹൃത്തായ അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയുമായി സംസാരിച്ച യുവാവിന് മര്‍ദനമേറ്റതായി പരാതി. മുഹമ്മദ് സഹീര്‍ എന്ന യുവാവിനെ മര്‍ദിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ബെല്‍തങ്ങാടി പോലീസ് കേസെടുത്തു. മുഹമ്മദ് സഹീര്‍ ബസില്‍ സഞ്ചരിക്കുന്നതിനിടെ പെണ്‍സുഹൃത്തിനെ കണ്ട് അവരുടെ സീറ്റില്‍ ഒഴിഞ്ഞ ഭാഗത്ത് ഇരുന്ന് സംസാരിച്ചു. പെണ്‍കുട്ടി ബെല്‍തങ്ങാടിയില്‍ ഇറങ്ങി. ഇരുവരും തമ്മിലുള്ള സംസാരം ശ്രദ്ധിച്ച യാത്രക്കാരില്‍ ചിലര്‍ വിവരം വാട്‌സ്‌ആപ് ഗ്രൂപുകളില്‍ കൈമാറി. ചൊവ്വാഴ്ച സന്ധ്യയോടെ ബസ് ദക്ഷിണ കന്നഡ ജില്ലയില്‍ മംഗളൂരുവിനടുത്ത ഉജ്‌റയില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടം…
Read Moreസർവജ്ഞ നഗർ മണ്ഡലത്തിൽ പോരാട്ടം മലയാളികൾ തമ്മിലെന്ന് റിപ്പോർട്ട്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ സർവജ്ഞനഗർ മണ്ഡലത്തിൽ പോരാട്ടം മലയാളികൾ തമ്മിലെന്ന് റിപ്പോർട്ട്. നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ കേളചന്ദ്ര ജോസഫ് ജോർജിന്റെ എതിരാളിയായി ബി.ജെ.പി രംഗത്തിറക്കുന്നത് മലയാളിയായ അഡ്വ. തോമസ് നീലിയറയെന്നാണ് പുറത്ത് വരുന്ന സൂചന. കോട്ടയം സ്വദേശിയാണെന്നതാണ് പ്രത്യേകത. മലയാളികൾക്ക് വോട്ടിംഗ് സ്വാധീനമുള്ള പ്രദേശമാണ് സർവജ്ഞനഗർ മണ്ഡലം. എച്ച്.ഡി. കുമാരസ്വാമി മന്ത്രിസഭയിൽ ലാർജ് ആൻഡ് മീഡിയം സ്‌കെയിൽ ഇൻഡസ്‌ട്രീസ് വകുപ്പിന്റെയും, വീരേന്ദ്ര പാട്ടീൽ സർക്കാരിന്റെയും ഗതാഗതം, ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന്റെയും, എസ്. ബംഗാരപ്പ സർക്കാരിൽ ഭവന, നഗര വികസന വകുപ്പിന്റെയും…
Read Moreപ്രകാശ് രാജിന്റെ ട്വീറ്റിന് മറുപടിയുമായി നടൻ കിച്ച സുദീപ്
ബെംഗുളൂരു: നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ പ്രതികരിച്ച് കന്നട നടന്‍ കിച്ച സുദീപ്. പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമാണ്. അദ്ദേഹം എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞേക്കാം, പക്ഷേ ഒരു ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്’- എന്നാണ് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കൊപ്പം ബെംഗളൂരുവില്‍…
Read Moreപൂജ ചടങ്ങുകൾക്കിടെ പൂജാരികൾ കുളത്തിൽ മുങ്ങി മരിച്ചു
ചെന്നൈ: താംബരത്തിനടുത്ത മടിപ്പാക്കം മൂവരസംപേട്ട ധര്‍മലിംഗേശ്വരര്‍ ക്ഷേത്രക്കുളത്തില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു. ചെന്നൈ മടിപ്പാക്കം രാഘവന്‍ (18), മനീഷ് (20), കീഴ്ക്കട്ടളൈ യോഗേശ്വരന്‍ (23), പാനേഷ് (22), നങ്കനല്ലൂര്‍ സ്വദേശി ആര്‍. സൂര്യ (24) എന്നിവരാണ് ദാരുണമായി മരിച്ചത്. ക്ഷേത്രത്തിലെ പങ്കുനിഉത്രം ഉത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ഒമ്പതരയോടെ നടന്ന ‘തീര്‍ഥവാരി’യെന്ന ചടങ്ങിനിടെയാണ് സംഭവം. പൂജാരിമാരും ഭക്തജനങ്ങളുമടങ്ങുന്ന മുപ്പതോളം പേരടങ്ങുന്ന സംഘം വിഗ്രഹം കയറ്റിയ പല്ലക്ക് തോളിലേറ്റി പൂര്‍ണകുംഭങ്ങളുമായി ക്ഷേത്രക്കുളത്തില്‍ മൂന്നുതവണ മുങ്ങി വേദമന്ത്രോച്ചാരണങ്ങള്‍ നടത്തുന്ന ചടങ്ങിനിടെയാണ് ചിലരുടെ കാലുകള്‍ ചളിയില്‍ താഴ്ന്നു മുങ്ങിയത്. അഞ്ചു…
Read More