രാത്രിയിൽ ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്തത അയൽവാസിയെ തല്ലിക്കൊന്നു;

death

ബെംഗളൂരു:രാത്രിയിൽ ഉച്ചത്തിൽ പാട്ടുവെച്ചതിനെ ചോദ്യം ചെയ്തത്തിന് മര്‍ദനമേറ്റ 54 കാരന്‍ കൊല്ലപ്പെട്ടു. ക്രൂരമായി മർദനമേറ്റ് രണ്ട് ദിവസത്തിന് ശേഷമാണ് 54 കാരൻ മായതിന് കീഴ്പ്പെട്ടത്. ബെംഗളൂരുവിലെ എച്ച്.എ.എല്‍ വിജ്ഞാന്‍ നഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ലോയ്ഡ് നോഹിയ എന്ന ആളാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. കേസില്‍ ഒഡീഷ സ്വദേശികളായ രാം സാമന്ത് റായ്, ബസുദേവ് സാമന്ത് റായി, അഭിഷേക് സിങ്ങ് എന്നി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ എച്ച്.എ.എല്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂവരും ചേര്‍ന്ന് പുലര്‍ച്ചെ അമിത ശബ്ദത്തില്‍ പാട്ടുവെച്ചതോടെ സഹിക്കാന്‍ വയ്യാത്തതിനാല്‍ ലോയിഡ് ഇവരോട് ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ടു.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

തനിക്കും രോഗിയായ മാതാവിനും ഉറങ്ങാന്‍ കഴിയില്ലെന്ന് ലോയിഡ് പറഞ്ഞെങ്കിലും മദ്യലഹരിയില്‍ മൂവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ലോയിഡിനും മാതാവിനും സഹോദരിക്കും ഏതാനം ചില അയല്‍വാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts