ബെംഗളൂരു: ശ്‌മശാനത്തിൽ തിരഞ്ഞെടുപ്പ് വാഹനങ്ങൾ പൂജ നടത്തി പ്രചാരണങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് യെമകണ്‍മാറാഡിയിലെ കോൺഗ്രസ് എം.എൽ.എ സതീഷ് ജാർക്കിഹോളി. പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ സതീഷ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രചാരണം നടത്തുന്ന മാനവ ബന്ധുത്വ വേദിക എന്ന സംഘടനയുടെ സജീവ പ്രവർത്തകനാണ്. രാഹുകാല സമയത്താകും നാമനിർദേശ പത്രിക നൽകുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ഭൂരിപക്ഷം കുറയാൻ കാരണമാകുമെന്ന പ്രചാരണങ്ങൾ അദ്ദേഹം തള്ളി. മണ്ഡലത്തിൽ വേണ്ട രീതിയിൽ പ്രചാരണ നടത്താൻ കഴിയാതെ പോയതാണ് ഭൂരിപക്ഷം കുറയാൻ കാരണം. എന്നാൽ ഇത്തവണ പഴുതടച്ച പ്രചാരണമാകും നടത്തുക…
Read MoreMonth: April 2023
അനിൽ ആന്റണി ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, പീയുഷ് ഗോയൽ,കെ. സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം.
Read Moreറോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. കൊല്‍ക്കത്തയുടെ ഹോം ഗ്രൌണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ തകര്‍പ്പന്‍ ജയം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ബെംഗളൂരു ഇറങ്ങുന്നത്. കൊല്‍ക്കത്തയാകട്ടെ ആദ്യ മത്സരത്തില്‍ പഞ്ചാബിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു. ടൂര്‍ണമെന്‍റില്‍ ശക്തമായി തിരിച്ചുവരാന്‍ കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. രണ്ട് തവണ കിരീടം നേടിയ കൊല്‍ക്കത്തയും ആദ്യ കിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും ഇറങ്ങുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Read Moreനടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം
നടൻ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയായതായി റിപ്പോർട്ട് . രണ്ട് ദിവസം മുൻപായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ. ബാല ആരോഗ്യവാനായി തുടരുകയാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിവിലാണ് താരം. ഒരു മാസത്തോളം ബാല ആശുപത്രിയിൽ തുടരും. ഗുരുതരമായ കരൾരോഗത്തെ തുടർന്ന് ഒരു മാസം മുൻപാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു. ബാലയ്ക്കു വേണ്ടി കരൾ പകുത്ത് നിരവധിപേരാണ് മുന്നോട്ടുവന്നത്. അതിൽ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ തുടരുകയാണ്. ദിവസങ്ങൾക്ക് മുൻപ്…
Read Moreവിവാഹത്തിനായി ജാമ്യം; ഹർജി തള്ളി ഹൈക്കോടതി
ബെംഗളൂരു: അതിജീവിതയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണമെന്ന പോക്‌സോ കേസ് പ്രതിയുടെ ഹർജി ഹൈകോടതി തള്ളി. ആവശ്യം അംഗീകരിക്കുന്നത് കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്ന നടപടിയാകുമെന്ന് കോടതി വ്യക്തമാക്കി. ചിക്കബല്ലാപുരയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ 17 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 23 കാരനാണ് വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടത്. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പോലീസിൽ സമീപിക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗീക ബന്ധത്തിൽ ഏർപെട്ടന്ന തെളിഞ്ഞതോടെയാണ് യുവാവ് അറസ്റ്റിലായത്
Read Moreപശുക്കടത്ത് കൊല: പ്രതികള്‍ പിടിയില്‍
ബെംഗളൂരു: കച്ചവടക്കാരന്‍ ഇദ്രിസ് പാഷയെ(41) കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി രാജസ്ഥാനില്‍ പിടിയില്‍.പ്രധാന പ്രതി പുനീത് കെരെഹള്ളിയെയേയും കൂട്ടാളികളേയും കര്‍ണാടക രാമനഗര പൊലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. അക്രമികളെ കണ്ടെത്താന്‍ നാല് പൊലീസ് സംഘങ്ങളെ രാമനഗര ജില്ല പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് റെഡ്ഡി നിയോഗിച്ചിരുന്നു. പുനീതിനൊപ്പം 4 കൂട്ടാളികളും പിടിയിലായതായി പൊലീസ് അറിയിച്ചു. അനധികൃത കാലിക്കടത്ത് ആരോപിച്ച് പുനീതും സംഘവും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തടഞ്ഞ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് അക്രമിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇദ് രീസിന്റെ മൃതദേഹം സാത്തനൂര്‍ പൊലീസ്…
Read Moreബെംഗളൂരു കരഗ: ചില പ്രദേശങ്ങളിൽ മദ്യനിരോധനം
ബെംഗളൂരു: വ്യാഴാഴ്ച രാത്രി മുതൽ തിഗലാർപേട്ടിലെ ശ്രീ ധർമ്മരായ സ്വാമി ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന ബെംഗളൂരു കരാഗയുടെ വെളിച്ചത്തിൽ, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന്റെ (സിബിഡി) ചില പ്രദേശങ്ങളിൽ അധികൃതർ മദ്യനിരോധനം ഏർപ്പെടുത്തി. സമാധാനപരമായ ഘോഷയാത്ര ഉറപ്പാക്കുന്നതിനും അനാവശ്യ സംഭവങ്ങൾ തടയുന്നതിനുമായി ബെംഗളൂരു പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി, ഹലാസുരു ഗേറ്റിൽ സ്ഥിതി ചെയ്യുന്ന വൈൻ സ്റ്റോറുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, മറ്റ് മദ്യം വിളമ്പുന്ന സ്ഥലങ്ങൾ കൂടാതെ എസ് ജെ പാർക്ക്, സമ്പങ്കിരാമനഗർ, വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷൻ പരിധികൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കുന്നതും…
Read Moreചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ സംസ്ഥാന ക്യാമ്പ് ഇന്ന് മുതൽ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ യുവജന വിഭാഗമായ യംങ് പീപ്പിൾസ് എൻഡവർ (വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് ഏപ്രിൽ 6 വ്യാഴം മുതൽ 8 ശനി വരെ ബെംഗളൂരു ബീരസാന്ദ്ര മാർത്തോമാ ക്യാമ്പ് സെൻ്ററിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസിയർ പാസ്റ്റർ ബെന്നിസൻ മത്തായി, ഡോ.ഇടി ചെറിയ നൈനാൻ (ബെംഗളൂരു) എന്നിവർ മുഖ്യപ്രസംഗികർ ആയിരിക്കും. ബ്രദർ.സാംസൺ ചെങ്ങന്നൂർ ഗാനശുശൂഷ നിർവഹിക്കും. “Metanoia ” ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തക ”…
Read Moreബന്ദിപ്പുരില്‍ നാലു ദിവസത്തേക്ക് സവാരി നിര്‍ത്തിവെച്ചു
ബെംഗളൂരു: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ദിപ്പുര്‍ കടുവ സങ്കേതത്തില്‍ നാലു ദിവസത്തേക്ക് വനസവാരി നിര്‍ത്തിവെച്ചു.വ്യാഴാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് സവാരി റദ്ദാക്കിയതെന്ന് ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ഡി.എസ്. രമേശ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് പരിസരത്തുള്ള ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും പൊതുജനങ്ങള്‍ക്ക് താമസവും വിലക്കിയിട്ടുണ്ട്. ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അമ്ബതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചയെത്തും.
Read Moreനഗരത്തിലെ കരഗ ഉത്സവത്തെ വരവേൽക്കാൻ ഒരുങ്ങി 5 ലക്ഷത്തിലധികം ജനങ്ങൾ; ഗതാഗത നിയന്ത്രണ വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിലെ കരഗ ഉത്സവത്തിന് 5 ലക്ഷത്തിലധികം ആളുകൾ സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ടുകൾ. ഉത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്, ഹിന്ദു കലണ്ടർ പ്രകാരം വ്യാഴാഴ്ച അർദ്ധരാത്രി ചിത്ര പൗർണമിയിൽ തിഗലാർപേട്ടിലെ ധർമ്മരായസ്വാമി ക്ഷേത്രത്തിൽ നിന്നാണ് കരഗ ഘോഷയാത്ര ആരംഭിക്കുക. വ്യാഴാഴ്ച രാവിലെ 10.30ന് കബൺ പാർക്കിലെ കാരഗഡ് കുണ്ടേയിൽ ദ്രൗപതി ദേവിക്ക് മഞ്ഞൾ നിറത്തിലുള്ള സാരി ധരിച്ച് വളകൾ ധരിച്ച് കരാഗം വഹിക്കുന്ന പുരോഹിതൻ ഗംഗാപൂജ അർപ്പിക്കും. അവിടെനിന്ന് ഹാസികരാഗം മണ്ഡപത്തിലെത്തിച്ച് പ്രത്യേക പൂജ നടത്തും. വെള്ളിയാഴ്ച പുലർച്ചെ 12.30ന് കരഗ ഘോഷയാത്ര ക്ഷേത്രത്തിൽ…
Read More