നഗരത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി നഗ്നയാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കൊലയാളികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു

ബംഗളൂരു: തലസ്ഥാനമായ ബാംഗ്ലൂരിൽ ഓരോ ദിവസവും ഓരോ കൊലപാതക കേസുക ളാണ് റിപ്പോർട്ട് ചെയ്‌യുന്നത്. ബംഗളുരുവിലെ കൊടിഗെഹള്ളിയിലെ ഭദ്രപ്പ ലേഔട്ടിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ശോഭ (48) ആണ് കൊല്ലപ്പെട്ടത്.

രണ്ട് പെൺമക്കളാണ് ശോഭയ്ക്ക് ഉള്ളത് . മകൾ അമ്മയെ എത്ര തവണ ഫോണിൽ വിളിച്ചിട്ടും ശോഭ ഫോൺ എടുത്തില്ല. ഇതോടെ ആശങ്കപ്പെട്ട് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ടത്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ഇക്കാര്യം ഉടൻ തന്നെ പോലീസിൽ അറിയിക്കുകയായിരുന്നു. കൊടിഗെഹള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് കൊലപാതകത്തിന് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.

പരിചയക്കാരാണ് ശോഭയെ കൊലപ്പെടുത്തിയതെന്നാണ് സംശയം. അതുകൊണ്ട് തന്നെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

അന്വേഷണത്തിൽ ഒരു യുവാവ് സംശയാസ്പദമായി വീട്ടിൽ വന്ന് പോയതായി വിവരം ലഭിച്ചു. അതിനാൽ അവർ ആ യുവാവിനെ തിരയുകയാണ്.

  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ

യുവതിയുടെ മൃതദേഹം നഗ്നയായി കണ്ടെത്തിയതോടെ കൊലപാതകക്കേസിൽ നിരവധി സംശയങ്ങൾ ഉയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts