ബിജെപിക്ക് വേണ്ടി പ്രവർത്തിക്കും, മത്സരിക്കില്ല ; കിച്ച സുദീപ്

ബെംഗളൂരു : നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കന്നഡ നടന്‍ കിച്ച സുദീപ്.

എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായി മത്സരിക്കില്ലയെന്ന് നടന്‍ വ്യക്തമാക്കി. രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി തനിക്ക് ബുദ്ധിമുട്ട് നേരിട്ട കാലങ്ങളില്‍ തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് കിച്ച സുദീപ് മാധ്യമങ്ങളോടായി പറഞ്ഞു.

  ബെംഗളൂരുവില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ കാണാനില്ല; ഫോൺ സ്വിച്ച് ഓഫ് ചെയ്തത് വിമാനത്താവളത്തിൽ

“ഞാന്‍ ബുദ്ധിമുട്ട് നേരിട്ട സമയങ്ങളില്‍ ബിജെപി എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ അവരെ പിന്തുണയ്ക്കും. ബിജെപിയുടെ പ്രചാരണത്തിന് മാത്രമാണ് പങ്കെടുക്കുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല” കിച്ച സുദീപ് മാധ്യമങ്ങളോടായി പറഞ്ഞു. കൂടാതെ തന്റെ ഉറ്റ സുഹൃത്തായ നിര്‍മ്മാതാവ് ജാക്ക് മഞ്ജുവിന് തിരഞ്ഞെടുപ്പില്‍ സീറ്റ് തരപ്പെടുത്തി നല്‍കില്ലയെന്നും നടന്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts