നടൻ കിച്ചാ സുദീപിന് ഭീഷണി കത്ത്, പോലീസ് കേസെടുത്തു

ബെംഗളൂരൂ: ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കന്നട സിനിമാതാരം കിച്ച സുദീപിന് ഭീഷണിക്കത്ത്.

താരത്തിന്റെ മാനേജര്‍ ജാക്ക് മഞ്ജുവിനാണ് ഭീഷണിത്ത് ലഭിച്ചത്. കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവരുമെന്നാണ് കത്തിന്റെ ഉള്ളടക്കം.

കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് ബെംഗളൂരു പുട്ടെനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബോമ്മയുടേയും മറ്റ് പാര്‍ട്ടി നേതാക്കളുടേയും സാന്നിധ്യത്തില്‍ കിച്ച സുദീപ് ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് അറിയിച്ചത്.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

ഭീഷണിക്കത്ത് ലഭിച്ചതായി കിച്ചാ സുദീപ് സ്ഥിരീകരിച്ചു. കത്തയച്ച ആളെ അറിയാമെന്നും, സിനിമാ മേഖലയില്‍ത്തന്നെ ഉള്ളവരാണ് ഇതിന് പിന്നിലെന്നും സുദീപ് പറഞ്ഞു. അവര്‍ക്കുള്ള ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts