തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ആംബുലൻസിൽ പോസ്റ്റർ; കർണാടക മുൻ മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: ബിജെപിയിൽ നിന്ന് വേർപിരിഞ്ഞ് കല്യാണ രാജ്യ പ്രഗതി പാർട്ടി (കെആർപിപി) സ്ഥാപിച്ച ഖനി വ്യവസായിയും മുൻ മന്ത്രിയുമായ ജി. ജനാർദൻ റെഡ്ഡിക്കെതിരെ കൊപ്പൽ ജില്ലയിലെ കനകഗിരി പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്തു. കല്യാണ രാജ്യ പ്രഗതി പാർട്ടിയുടെ പ്രചാരണ പോസ്റ്ററുകൾ ആംബുലൻസിൽ പതിപ്പിച്ചതിനാണ് പാർട്ടി സ്ഥാപകൻ ജനാർദൻ റെഡ്ഡിയുൾപ്പെടെ 4 പേർക്കെതിരെ പോലീസ് കേസ് എടുത്തത്. കെആർപിപി പോസ്റ്ററുകൾ പ്രദർശിപ്പിച്ചതിന് രണ്ട് ദിവസം മുമ്പ് പോലീസ് സൗജന്യമായി പൊതുജനസേവനത്തിനായി ഉദ്ദേശിച്ചിരുന്ന ആംബുലൻസ് പിടിച്ചെടുക്കുകയും തിങ്കളാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും…

Read More

കുടിവെള്ളം വിച്ഛേദിച്ചു: രാത്രി സമരത്തിനിറങ്ങി നടി ഷക്കീല

ചെന്നൈ: 40ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ചൂളൈമേട്ടിലെ  ഫ്ലാറ്റിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെതിരെ രാത്രി സമരത്തിനിറങ്ങി നടി ഷക്കീല. ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ നടത്തിയ തെരുവ് സമരത്തിനാണ് ഐക്യദാര്‍ഢ്യവുമായി ഷക്കീല രംഗത്ത് എത്തിയത്. ഫ്‌ളാറ്റില്‍ താമസിക്കുന്ന കുടുംബങ്ങൾക്ക് കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളമില്ലത്തത്തിനെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിലാണ് കഴിഞ്ഞ ദിവസം രാത്രി സമരം നടക്കവേ അപ്രതീക്ഷിതമായാണ് ഷക്കീലയെത്തിയത്. കുട്ടികളടക്കമുള്ളവരോട് അനീതി കാണിക്കരുതെന്നും കുടിവെള്ള കണക്ഷന്‍ ഉടന്‍ പുനസ്ഥാപിക്കണമെന്നും പ്രസംഗത്തിൽ ഷക്കീല ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്നവർക്കൊപ്പം നിന്ന് പ്രസംഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഷക്കീലയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read More

കൊലക്കേസ് പ്രതിയെ വിവാഹം കഴിക്കണമെന്ന് കാമുകിയുടെ ഹർജി; വിവാഹത്തിന് പരോളനുവദിച്ച് ഹൈക്കോടതി

ബെംഗളൂരു : അസാധാരണമായ സാഹചര്യം കണക്കിലെടുത്ത്, തടവിലുള്ള കൊലക്കേസ് പ്രതിയെ വിവാഹം കഴിക്കാൻ ഒരു കുറ്റവാളിയ്ക്ക് 15 ദിവസം പരോളിൽ വിട്ടയക്കാൻ കർണാടക ഹൈക്കോടതി ജയിൽ അധികൃതരോട് നിർദ്ദേശിച്ചു. തടവിലുള്ള കൊലക്കേസ് പ്രതിയെ വിവാഹം കഴിക്കണമെന്ന കാമുകിയുടെ ഹർജിയെ തുടർന്നാണ് 15 ദിവസത്തെ പരോൾ അനുവദിച്ച് . കർണാടക ഹൈക്കോടതി. പരപ്പന അഗ്രഹാര ജയിലിലെ തടവുകാരനും കോലാർ സ്വദേശിയുമായ ആനന്ദിനാണ് 15 ദിവസത്തെ പരോളനുവദിക്കാൻ ജയിലധികൃതരോട് നിർദേശിച്ചത്. ഇതോടെ ബുധനാഴ്ച വിവാഹത്തിനായി ആനന്ദ് പരോളിലിറങ്ങും. കോലാറിൽനടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് 2017-ലാണ് ആനന്ദ് അറസ്റ്റിലായത്. കുറ്റക്കാരനാണെന്ന്…

Read More

പ്രമുഖ കന്നഡ സിനിമ താരങ്ങൾ ബിജെപിയിലേക്ക്

ബെംഗളൂരു: സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തു​ഗുദീപയും ബിജെപിയിലേക്ക്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് അ​ഗത്വമെടുക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവിലെ പ്രമുഖ ഹോട്ടലില്‍ ഉച്ചയ്ക്ക് 1.30നാണ് ചടങ്ങ് നടക്കുക. ഇതോടെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകര്‍ ആയിരിക്കും ഇരുവരും. ഇതിനായി കന്നഡയിലെ മറ്റു ചില താരങ്ങളുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. പ്രചരണത്തിനായി കര്‍ണാടകത്തില്‍ മുഴുനീളം പരിപാടികളില്‍ കിച്ച സുദീപ് പങ്കെടുക്കുമെങ്കിലും കല്യാണ കർണാടക മേഖലയിലായിരിക്കും…

Read More

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; മീഡിയ വണ്‍ വിലക്ക് സുപ്രീംകോടതി റദ്ദാക്കി

ഡൽഹി: കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി മീഡിയ വണ്‍ വിലക്ക് റദ്ദാക്കി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസൻസ് പുതുക്കി നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് അകാരണമെന്ന് ചീഫ് ജസ്റ്റിസ്. ചാനലിനെതിരെ നല്‍കിയ മുദ്രവെച്ച റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം. മീഡിയ വൺ ചാനലിന് സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാൻ ആവശ്യമായ വസ്തുതകൾ ഹാജരാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വിലക്ക് കോടതി നീക്കിയത്. സർക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകൾ വിമർശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും…

Read More

ജനഹൃദയങ്ങൾ നെഞ്ചോടേറ്റി ക്രൂശിത ഗാനം: ഗാഗുൽത്ത

ബെംഗളൂരു: മാനവ ഹൃദയങ്ങളിൽ കാൽവരി സ്മരണകളുണർത്തുന്ന, ഒരു ഗസലിന്റെ കയ്യൊപ്പുള്ള മനോഹരമായ ക്രിസ്തീയ ഭക്തിഗാനമാണ് “ഗാഗുൽത്ത”. ഓരോ അൾത്താരയിലും മിഴി തുറക്കുന്ന ഗോൽഗോഥയിലെ പരമയാഗത്തിലേക്ക് നമ്മെ കൈപിടിച്ചുനടത്തുന്ന ഈ ഗാനം മാനവരക്ഷയുടെ പ്രതീകമായ ഗോൽഗോഥയെ ഏറെ ഹൃദയഹാരിയായി പുനരവതരിപ്പിക്കുന്നു. ജനഹൃദയങ്ങൾ നെഞ്ചോടേറ്റിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ പ്രശസ്തനായ ശ്രീ ജോഷി ഉരുളിയാനിക്കൽ, ക്രിസ്തീയ സംഗീത രംഗത്ത് വളരെ വേറിട്ട ശൈലിയിൽ സംഗീതമേകിയാണ് ശ്രദ്ധ നേടുന്നത്. ഈയിടെ സപ ക്രീയേഷൻസ് എന്ന യൂട്യൂബ്‌ ചാനലിലൂടെ ജനലക്ഷങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഈ ഗാനം ഈ വിശുദ്ധവാരത്തിലെ…

Read More

പനിച്ചു വിറച്ച് നഗരം!!

ബെംഗളൂരു: നഗരത്തിലെ ആശുപത്രികളിൽ ഒപിഡിയിൽ പനി രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെയി റിപ്പോർട്ട്, എന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയുന്ന കണക്കുകൾ താരതമ്യേന കുറവാണ്. ഐസിയുവിനേക്കാൾ പൊതു കിടക്കകളിലാണ് പ്രവേശനം രോഗികളെ നിലവിൽ അഡ്മിറ്റ് ചെയ്യുന്നതെന്നും കണക്കുകൾ വ്യക്തമാകുന്നു. അതുകൊണ്ട് തന്നെ നിലവിൽ ഭയക്കാൻ ഉള്ള സാധ്യത ഇല്ലെന്നും ഡോക്ടർമാർ വ്യക്തമാകുന്നു. സർക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ (ആർജിഐസിഡി), ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് (ഒപിഡി) കേസുകൾ ജനുവരിയിലെ കണക്കുകളെ അപേക്ഷിച്ച് 10-15 ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശനം വെറും 5 ശതമാനം…

Read More

സ്ഥാനാർത്ഥി പട്ടിക വന്നില്ല; മകനു വേണ്ടി തിരക്കിട്ട പ്രചാരണത്തിൽ യദിയൂരപ്പ

ബെംഗളൂരു:  ബി.ജെ.പി സ്ഥാനാർഥി പട്ടിക പുറത്തിറങ്ങും മുൻപ് മകൻ വിജയേന്ദ്രയ്ക്ക് ശിക്കാരിപുര മണ്ഡലത്തിൽ യെഡിയുരപ്പ പ്രചാരണം തുടങ്ങി. തന്റെ പിൻഗാമിയായി ശിക്കാരിപുരയിൽ വിജയേന്ദ്ര മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. മൂത്ത മകനും എം.പിയുമായ രാഘവേന്ദ്രയും ഒപ്പമുണ്ടായിരുന്നു. പട്ടികജാതി വിഷയത്തിൽ ബി.ജെ.പിയുമായി ഉടക്കി നിൽക്കുന്ന ബഞ്ചാര സമുദയത്തിലെ പ്രാദേശിക നേതാക്കളുമായി കൂടികാഴ്ചയും നടത്തി. നേരെത്തെ പട്ടികജാതിക്കാർക്കിടയിൽ ആഭ്യന്തര സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച ബഞ്ചാര സമുതായം ശിവമൊഗ്ഗയിലെ യദിയൂരപ്പയുടെ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു.

Read More

ഇനി ഇരട്ട സന്തോഷം: നഗരത്തിൽ വിതരണം ആരംഭിച്ച് നാഷണൽ കോമൺ മൊബിലിറ്റി കാർഡ്

ബെംഗളൂരു: നമ്മ മെട്രോയിലും ബി.എം.ടി.സി.യിലും ഒറ്റ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ അവസരം ഒരുക്കുന്ന നാഷണൽ കോമൺ മൊബിലിറ്റി കാർഡും നഗരത്തിൽ അവതരിപ്പിച്ചു. ഭവന, നഗരകാര്യ മന്ത്രാലയം ആരംഭിച്ച എൻസിഎംസി ഒരു പ്രീപെയ്ഡ് ട്രാൻസിറ്റ് കം മൾട്ടിപർപ്പസ് കാർഡ് കൂടിയാണ് നാഷണൽ കോമൺ മൊബിലിറ്റി കാർഡ് വിവിധ ഗതാഗത സേവനങ്ങൾക്ക് ഇത് ഉപയോഗിക്കാം. ഉദാഹരണത്തിന്, ബെംഗളൂരുവിൽ, നിങ്ങൾക്ക് ഒരു മെട്രോ ട്രെയിൻ ടിക്കറ്റും ബിഎംടിസി ബസ് ടിക്കറ്റും വാങ്ങാൻ NCMC ഉപയോഗിക്കാനാകും. ഇന്ധന പേയ്‌മെന്റുകൾ, ഷോപ്പിംഗ്, ഡൈനിംഗ്, പാർക്കിംഗ്, ടോൾ പേയ്‌മെന്റുകൾ, കുറഞ്ഞ മൂല്യമുള്ള…

Read More

കുട എടുക്കാൻ മറക്കേണ്ട; നഗരത്തിൽ രണ്ടുദിവസംകൂടി മഴ തുടരും

ബെംഗളൂരു : നഗരത്തിൽ രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നഗരത്തിലെ വിവിധയിടങ്ങളിൽ ഏപ്രിൽ ഏഴുവരെ ഒറ്റപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. അതേസമയം തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും നഗരത്തിലെ വിവിധഭാഗങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ദേവനഹള്ളി, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ മഴ പെയ്തതെയോടെ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബൊമ്മസാന്ദ്ര, ആനേക്കൽ, ബന്നാർഘട്ട തുടങ്ങിയ പ്രദേശങ്ങളിലും മഴപെയ്തു. ചൊവ്വാഴ്ച 33 ഡിഗ്രി സെൽഷ്യസാണ് നഗരത്തിൽ അനുഭവപ്പെട്ട കൂടിയ താപനില.

Read More