പ്രമുഖ കന്നഡ സിനിമ താരങ്ങൾ ബിജെപിയിലേക്ക്

ബെംഗളൂരു: സിനിമാ താരങ്ങളായ കിച്ച സുദീപും ദര്‍ശന്‍ തു​ഗുദീപയും ബിജെപിയിലേക്ക്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും മറ്റ് പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും ഇന്ന് അ​ഗത്വമെടുക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ബെംഗളൂരുവിലെ പ്രമുഖ ഹോട്ടലില്‍ ഉച്ചയ്ക്ക് 1.30നാണ് ചടങ്ങ് നടക്കുക. ഇതോടെ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താര പ്രചാരകര്‍ ആയിരിക്കും ഇരുവരും. ഇതിനായി കന്നഡയിലെ മറ്റു ചില താരങ്ങളുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിവരം. പ്രചരണത്തിനായി കര്‍ണാടകത്തില്‍ മുഴുനീളം പരിപാടികളില്‍ കിച്ച സുദീപ് പങ്കെടുക്കുമെങ്കിലും കല്യാണ കർണാടക മേഖലയിലായിരിക്കും കൂടുതല്‍ ശ്രദ്ധ.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

കിച്ച സുദീപിന്‍റെ വലിയ ആരാധകവൃന്ദത്തെ തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി സ്വാധീനിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് ബിജെപി നീക്കം. ഫെബ്രുവരി മാസത്തില്‍ കര്‍ണാടക കോണ്‍​ഗ്രസ് മേധാവി ഡി.കെ. ശിവകുമാര്‍ കിച്ച സുദീപിനെ സന്ദര്‍ശിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ നടന്നത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കിച്ച സുദീപും ശിവകുമാറുമായി അടുത്ത വൃത്തങ്ങളും പിന്നീട് സ്ഥിരീകരിച്ചിരുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

മെയ് 10 നാണ് കര്‍ണാടക നിയമസഭാ തി രഞ്ഞെടുപ്പ്. മെയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക. കോണ്‍​ഗ്രസും ജെഡിഎസും സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 8ന് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
[masterslider id="10"]

Related posts