ഹരേക്കള-അടയാർ പാലത്തിന്റെ ഗേറ്റുകൾ നീക്കം ചെയ്ത് ഡിവൈഎഫ്ഐ പ്രവർത്തകർ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഹരേകലയെയും അഡയാറിനെയും ബന്ധിപ്പിക്കുന്ന പുതുതായി നിർമിച്ച പാലത്തിന്റെ ഗേറ്റുകൾ സിപിഐ എം യുവജനവിഭാഗമായ ഡിവൈഎഫ്ഐ പ്രവർത്തകർ ചൊവ്വാഴ്ച നീക്കംചെയ്ത് ചെറുവാഹനങ്ങൾക്കായി തുറന്നുകൊടുത്തു. നേത്രാവതി നദിക്ക് കുറുകെയുള്ള ബ്രിഡ്ജ് കം വെന്റഡ് അണക്കെട്ടിന്റെ പണി നാലുമാസം മുമ്പ് പൂർത്തിയായെങ്കിലും ഗതാഗതത്തിനായി തുറന്നിരുന്നില്ല. കോടതിയുടെ സ്‌റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാലം തുറക്കാൻ ചെറുകിട ജലസേചന വകുപ്പ് ഇതുവരെ ഉത്തരവിട്ടിട്ടില്ല. ഏപ്രിൽ ഒന്നിന് പാലം വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന മുൻ വാഗ്ദാനം പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. തിങ്കളാഴ്ച ഉദ്യോഗസ്ഥർ എത്തിയെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം…

Read More

നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ച് കർണാടക മലയാളി കോൺഗ്രസ്സ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ആർ ആർ നഗർ, മല്ലേശ്വരം നിയമസഭാ മണ്ഡലങ്ങളിലേ തിരഞ്ഞെടുപ്പ് പ്രചാരണ ങ്ങൾ ആരംഭിച്ചു. മത്തിക്കര തലശ്ശേരി റെസ്റ്റോറന്റിൽ നടന്ന യോഗത്തിൽ കെ എം സി മണ്ഡലം പ്രസിഡന്റ് തോമസ് ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാവ് ഹനുമന്തരായപ്പ യോഗം ഉത്‌ഘാടനം ചെയ്തു. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികളുടെ പ്രധിഷേധമായിരിക്കും ഈ തിരഞ്ഞെടുപ്പ് . വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനം പൊറുതി മുട്ടി . അഴിമതി സർക്കാരിനെതിരെയുള്ള ജനവിധിയായിരിക്കും ഈ തിരഞ്ഞെടുപ്പു ഫലമെന്ന് മുഖ്യ പ്രഭാഷണം…

Read More

കനത്ത മഴ: ചാമരാജനഗർ ജില്ലയിൽ 2 വീടുകൾ തകർന്നു

ബെംഗളൂരു; തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി രാത്രിയിൽ യെലന്തൂർ, കൊല്ലേഗൽ താലൂക്കുകളിൽ പെയ്ത കനത്ത മഴ പലയിടങ്ങളിലും നാശനഷ്ടം ഉണ്ടായി. യെലന്തൂർ താലൂക്കിലെ കൊമരണപുരയിൽ വീട് തകർന്നു. കൊല്ലേഗൽ ടൗണിലെ മണ്ടിഗുണ്ട ലേഔട്ടിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകൾക്ക് മുകളിൽ വീണു കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ശരാശരി 1.18 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി (ചൊവ്വാഴ്‌ച രാവിലെ 8.30ന് അവസാനിച്ചത്). എന്നാൽ കൊല്ലേഗൽ താലൂക്കിൽ 3.68 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി…

Read More

അടിവസ്ത്രം മാത്രം ധരിച്ച് മെട്രോയിൽ, യുവതിയുടെ വീഡിയോ വൈറൽ 

ഡൽഹി :മെട്രോയില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ യാത്ര ചെയ്ത യുവതിയുടെ വീഡിയോ സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുകയാണ്. ഉള്‍വസ്ത്രവും മിനിസ്കേര്‍ട്ടും മാത്രം ധരിച്ച സ്ത്രീ മടിയില്‍ ബാഗുമായി മെട്രോ ട്രെയിനില്‍ ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. അല്‍പസമയത്തിനുശേഷം ഇവര്‍ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് എത്തി . ഇപ്പോഴിതാ, വിവാദത്തെ കുറിച്ച്‌ തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വൈറല്‍ വീഡിയോയിലെ യുവതി. റിഥം ചനാന എന്ന പത്തൊന്‍പതുകാരിയാണ് അടിവസ്ത്രം ധരിച്ച്‌ മെട്രോയില്‍ യാത്ര ചെയ്തത്.…

Read More

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ

വയനാട് : താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നാളെ മുതല്‍ (ഏപ്രില്‍ 5) പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിലും രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള മറ്റ് ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെയുള്ള…

Read More

തുറമുഖം ഒടിടി യിൽ ഉടൻ

നിവിന്‍ പോളി ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയ ‘തുറമുഖം ഒടിടി യിലേക്ക് . രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലെ വന്‍ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിവിന്‍ പോളി ചിത്രം വൈകാതെ ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടാണ്. രാജീവ് രവി ചിത്രം സോണിലിവിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 10നാണ് ചിത്രം സ്‍ട്രീമിംഗ് ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ട്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാാഗ്രാഹകനും. ‘തുറമുഖം’ എന്ന ചിത്രം ഒടിടിയിലേക്കും എത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ കാണുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Read More

4 വർഷത്തിന് ശേഷം പുതിയ സിനിമയുമായി സന്തോഷ്‌ പണ്ഡിറ്റ്

നീണ്ട ഇടവേളയ്ക്ക് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച്‌ സന്തോഷ് പണ്ഡിറ്റ്. ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചതായി സംവിധായകൻ അറിയിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു . നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ.  കോഴിക്കോട്, വയനാട്, മലപ്പുറം,…

Read More

മഴ, 14 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു, ഗതാഗതവും തടസം നേരിട്ടു 

ബെംഗളൂരു: കനത്ത മഴയേയും മോശം കാലവസ്ഥയേയും തുടര്‍ന്ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ആറ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആകെ 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഇതില്‍ 12 എണ്ണം ചെന്നൈയിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കും ഒരെണ്ണം ഹൈദരാബാദിലേക്കുമാണ് തിരിച്ചുവിട്ടത്. ഏഴ് ഇന്‍ഡിഗോ വിമാനങ്ങളും, മൂന്ന് വിസ്താര, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടവയില്‍ ഉള്‍പ്പെടുന്നു. ആറ് വിമാന സര്‍വ്വീസുകള്‍ വൈകിയതായും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. മഴ കുറഞ്ഞതോടെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ക്ക്…

Read More

കോൺഗ്രസ്‌ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക നാളെ

ബെംഗളൂരു: കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥിപ്പട്ടിക നാളെ പുറത്തിറക്കും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ രണ്ടാം പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അന്തിമ അംഗീകാരം നല്‍കുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്‌. ഇതിനിടെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ സീറ്റ് മോഹികളുടെ നാടകീയ പ്രതിഷേധവും അരങ്ങേറി. സീറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ പ്രതിഷേധക്കാരെ പോലീസെത്തി ഏറെ ബുദ്ധിമുട്ടിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. വാര്‍ത്താസമ്മേളനത്തിനായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ക്വീന്‍സ് റോഡിലുള്ള പാര്‍ട്ടി ഓഫീസില്‍ വന്നിറങ്ങിയപ്പോഴാണ് ഇത് നടന്നത്. താരികെരെയില്‍ നിന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ…

Read More

അഭിമുഖത്തിനിടെ നടിക്കു നേരെ അശ്ലീല ചോദ്യം, യൂട്യൂബർക്കെതിരെ നടി

ബെംഗളൂരു: അഭിമുഖത്തിനിടെ അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബര്‍ക്കെതിരെ പരാതിയുമായി കന്നട നടി രംഗത്ത് . കന്നട ചിത്രം ‘പെന്റഗണി’നെ താരമാണ് സുശാന്‍ എന്ന യൂ‍ട്യൂബര്‍ക്കെതിരെ മല്ലിശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഭിമുഖത്തിനിടെ അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നായിരുന്നു യൂട്യൂബറുടെ ചോദ്യം. ഇന്റര്‍വ്യൂവര്‍ ആണെന്ന് കരുതി എന്തും ചോദിക്കാമെന്ന രീതിയിൽ അവതാരകൻ പെരുമാറിയെന്ന് നടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. താന്‍ വളരെ കഷ്ടപ്പെട്ടാണ് സിനിമയില്‍ എത്തിയത്. വളരെ ചെറിയ റോളുകൾ ചെയ്താണ് ഇവിടെ വരെ എത്തിയത്. ഇത്തരം ഒരു ചോദ്യം അയാള്‍ എന്ത്…

Read More