ഹരേക്കള-അടയാർ പാലത്തിന്റെ ഗേറ്റുകൾ നീക്കം ചെയ്ത് ഡിവൈഎഫ്ഐ പ്രവർത്തകർ

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഹരേകലയെയും അഡയാറിനെയും ബന്ധിപ്പിക്കുന്ന പുതുതായി നിർമിച്ച പാലത്തിന്റെ ഗേറ്റുകൾ സിപിഐ എം യുവജനവിഭാഗമായ ഡിവൈഎഫ്ഐ പ്രവർത്തകർ ചൊവ്വാഴ്ച നീക്കംചെയ്ത് ചെറുവാഹനങ്ങൾക്കായി തുറന്നുകൊടുത്തു. നേത്രാവതി നദിക്ക് കുറുകെയുള്ള ബ്രിഡ്ജ് കം വെന്റഡ് അണക്കെട്ടിന്റെ പണി നാലുമാസം മുമ്പ് പൂർത്തിയായെങ്കിലും ഗതാഗതത്തിനായി തുറന്നിരുന്നില്ല.

കോടതിയുടെ സ്‌റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാലം തുറക്കാൻ ചെറുകിട ജലസേചന വകുപ്പ് ഇതുവരെ ഉത്തരവിട്ടിട്ടില്ല. ഏപ്രിൽ ഒന്നിന് പാലം വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന മുൻ വാഗ്ദാനം പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു.
തിങ്കളാഴ്ച ഉദ്യോഗസ്ഥർ എത്തിയെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പാലം തുറക്കുന്നത് നിർത്തിവെക്കുകയായിരുന്നു.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

പാലത്തിലൂടെ ഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണർക്ക് നിവേദനം നൽകി. ചൊവ്വാഴ്ച വരെ നടപടിയുണ്ടാകാത്തതിനെ തുടർന്ന് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പാലത്തിന്റെ ഇരുവശത്തുമുള്ള ഗേറ്റുകൾ നീക്കി വാഹന ഗതാഗതം അനുവദിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts