ഫ്ലൈ ദുബായ് വിമാനത്തിന് തീപിടിത്തം. നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കു പറന്നുയര്‍ന്ന വിമാനത്തിനാണ് തീപിടിച്ചത്. 150-ലധികം ആളുകളുമായി നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ ഫ്‌ലൈ ദുബായ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിക്കുകയായിരുന്നു. വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുകയാണെന്നും ഫയർ എഞ്ചിനുകൾ ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും പിടിഐ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ, ഫ്ലൈ ദുബായ് വിമാനം ഇപ്പോൾ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണെന്ന് നേപ്പാളിലെ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ പറയുന്നത്, ഇത് എഞ്ചിനുകളിൽ ഒന്ന് പ്രവർത്തനക്ഷമമാണെന്ന്…
Read MoreMonth: April 2023
ബി.എം.ടി.സി. ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; വിഡിയോ കാണാം
ബെംഗളൂരു: ഓടിക്കൊണ്ടിരിക്കെ ബി.എം.ടി.സി. ബസിന് തീപിടിച്ചു. ബെംഗളൂരുവിലെ ബസവപുര ഗേറ്റിനുസമീപം തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം. എന്‍ജിന്‍ ഭാഗത്തുനിന്ന് തീ ഉയരുന്നത് കണ്ടതോടെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കില്ല. മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍നിന്ന് ജിഗനിയിലേക്ക് പോകുകയായിരുന്ന ബി.എം.ടി.സിയുടെ KA 57 F 0569 നമ്പര്‍ ബസിനാണ് തീ പിടിച്ചത്. ഒട്ടേറെപ്പേര്‍ ബസിലുണ്ടായിരുന്നു. തീയുയര്‍ന്നതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീയണയ്ക്കാന്‍ തുടങ്ങിയത്. പിന്നീട് ജിഗനിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി തീ പൂര്‍ണമായും…
Read Moreപ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ ഫ്ലാഗ് ഓഫും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കാൻ പ്രധാനമന്ത്രി രാവിലെ തിരുവനന്തപുരത്തെത്തും. 9 ന് വിമാനത്താവളത്തിൻറെ ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. കർശന സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരം. സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ആയ കൊച്ചിന്‍ വാട്ടര്‍ മെട്രോ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. വൈദ്യുതീകരിച്ച ദിണ്ഡിഗല്‍ – പളനി – പാലക്കാട്…
Read Moreമതപരിവർത്തനം എന്ന പേരിൽ ക്രൈസ്തവരെ ആക്ഷേപിക്കരുത്; വി.ഡി.സതീശൻ
ബെംഗളുരു: മതപരിവർത്തനം എന്ന പേരിൽ നിയമം ഉണ്ടാക്കി ക്രൈസ്തവരെ വേട്ടയാടുവാനുള്ള പ്രവണത അവസാനിപ്പിക്കണമെന്ന് കേരളാ നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസ്താവിച്ചു. ബെംഗളൂരു ഹെബ്ബാൾ ചിരജ്ഞിവി ലേഔട്ട് വിക്ടറി ഇൻ്റർനാഷണൽ എജി വേർഷിപ്പ് സെൻ്ററിൽ 21 ദിന ഉപവാസ പ്രാർഥനാ സമ്മേളനത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1951 ൽ ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ 2.3% ആയിരുന്നു.എന്നാൽ 72 വർഷങ്ങൾക്ക് ശേഷവും 2.3% തന്നെയാണ് നിലനിൽക്കുന്നത്. മതപരിവർത്തനം നടത്തിയിരുന്നുവെങ്കിൽ ജനസംഖ്യ ഉയരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുമ്പോൾ ആദ്യം അറബിക്കടലിൽ…
Read Moreമൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു
തൃശ്ശൂര്‍: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി 10 ഓടെയാണ് അപകടം. ഫോൺ ചാർജ്ജിംഗിൽ ആയിരുന്നുവെന്നും സംശയിക്കുന്നുണ്ട്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ. അതേസമയം ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടത്തെ സംബന്ധച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
Read Moreബ്രഹ്മാവറിൽ മൂന്ന് പേർ മുങ്ങിമരിച്ചു
ബെംഗളൂരു: ബ്രഹ്മവാർ പോലീസ് പരിധിയിലെ ഹൂഡിൽ ബോട്ട് മറിഞ്ഞ് മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. ഇബാദ്, ഫൈസാൻ എന്നിവരാണ് മരിച്ച രണ്ടുപേർ. വാരാന്ത്യ അവധിയിൽ ഏഴു പേരാണ് ബോട്ടിങ്ങിന് പോയത്. ബോട്ട് മറിഞ്ഞ് നാല് യുവാക്കളെ കാണാതായപ്പോൾ മൂന്ന് പേരുടെ മൃതദേഹം തിരച്ചിൽ നടത്തുന്നതിനിടെയാണ് കണ്ടെത്തിയത്. ഒരാളെക്കൂടി കണ്ടെത്തുന്നതിനായി തിരച്ചിൽ തുടർന്നു. കാണാതായ നാലുപേരിൽ രണ്ടുപേർ തീർഥഹള്ളിയിൽ നിന്ന് ഹൂഡിലേക്ക് ബന്ധുക്കളെ കാണാൻ എത്തിയവരാണെന്നാണ് റിപ്പോർട്ട്. ബോട്ടിൽ ഏഴ് വിനോദസഞ്ചാരികളുണ്ടായിരുന്നെങ്കിലും മൂന്ന് പേർ നീന്തി കരയിലേക്ക് എത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ…
Read Moreബെംഗളൂരുവിൽ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് വീരപ്പന്റെ മകൾ
ബെംഗളൂരു: ഭാരതിനഗർ റസിഡന്റ്‌സ് ഫോറം കോക്‌സ് ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ വനപാലകൻ വീരപ്പന്റെ മകളും ചലച്ചിത്ര നടിയുമായ വിജയലക്ഷ്മി 300 സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. 2000 ജൂലൈയിൽ വീരപ്പൻ തട്ടിക്കൊണ്ടുപോയി 100 ദിവസത്തിന് ശേഷം വിട്ടയച്ച കന്നഡ ചലച്ചിത്ര പ്രതിഭ ഡോ. രാജ്കുമാറിന്റെ പ്രതിമയിൽ അഭിഭാഷകയായ വിജയലക്ഷ്മി ഭർത്താവ് ശബരീഷിനൊപ്പം മാല ചാർത്തി. വിജയലക്ഷ്മിയുടെ സന്ദർശനം വിദ്യാർത്ഥികളെ സഹായിക്കാനാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് എൻ രവി പറഞ്ഞു.
Read Moreഅധികാരത്തിൽ എത്തിയാൽ ജി.എസ്. ടി എടുത്തു മാറ്റും
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെളഗാവി രാംദുര്‍ഗില്‍ കരിമ്പു കര്‍ഷകരുമായി സംവദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ ഒന്നോ രണ്ടോ മിത്രങ്ങളെ സഹായിക്കാന്‍ ഭരണകാലത്ത് അവര്‍ നടത്തിയ അഴിമതി കര്‍ഷകരെ അഗ്നിപരീക്ഷയിലാക്കിയതെങ്ങനെ എന്നത് സംബന്ധിച്ച് ഉള്‍ക്കാഴ്ച നല്‍കാന്‍ കൂടിക്കാഴ്ച സഹായിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും പുരോഗതിയെ ആശ്രയിച്ചാണിരിക്കുന്നത്. അവരെ ജി.എസ്.ടി കൊണ്ട് ദ്രോഹിക്കുന്നതിനുപകരം ശാക്തീകരിക്കുകയാണ് വേണ്ടത്. സര്‍ക്കാറിന് സ്വാധീനമുള്ളവര്‍ക്കുവേണ്ടിയാണ് ജി.എസ്.ടി കൊണ്ടുവന്നത്. സങ്കീര്‍ണതയേറിയ ആ സമ്പ്രദായം പലര്‍ക്കും മനസ്സിലാവില്ല. ചെറുകിട കച്ചവടങ്ങള്‍ അതുകാരണം പൂട്ടി. കേന്ദ്രത്തില്‍…
Read Moreനടൻ മാമുക്കോയ ആശുപത്രിയിൽ
മലപ്പുറം: നടന്‍ മാമുക്കോയ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. രാത്രി എട്ട് മണിയോടെ കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സംഘാടകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Moreഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ കർണാടകയിലേത് ; രാഹുൽ ഗാന്ധി
ബെംഗളൂരു: രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് കര്‍ണാടകയിലേതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ രാഹുല്‍ വിജയപൂരിലെ വന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. ലിംഗായത്ത് സമുദായ ആചാര്യന്‍ ബസവയുടെ ജയന്തി ആഘോഷമായ കുടലസംഗമ വേദിയിലെത്തിയായിരുന്നു പ്രചാരണത്തുടക്കം. ലിംഗായത്ത് സന്യസിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സന്യാസിമാര്‍ വന്‍ സ്വീകരണമാണ് രാഹുലിന് ഒരുക്കിയത്. കര്‍ണാടകത്തില്‍ 15 ശതമാനം ജനസംഖ്യയുള്ള ലിംഗായത്ത് സമുദായത്തെ ചേര്‍ത്ത് നിറുത്തുക എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാന കാര്യമാണ്. ആക്രമിക്കപ്പെട്ടപ്പോഴും സത്യത്തിന്റെ പാത വിട്ടുപോയ ആളല്ല…
Read More