മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ മകളെ പീഡിപ്പിക്കുമെന്ന് സമൂഹമാധ്യമത്തില്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. ഐഐടി ബിരുദധാരിയായ ഹൈദരാബാദ് സ്വദേശിക്കെതിരായ കേസ് ബോംബെ ഹൈക്കോടതിയാണു റദ്ദാക്കിയത്. പ്രതിയായ രാംനഗേഷ് അകുബതിനിയെ കുറ്റവിമുക്തനാക്കാന്‍, പരാതി നല്കിയ കോലിയുടെ മാനേജര്‍ അക്വിലിയ ഡിസൂസ അനുവദിച്ചതോടെയാണ് കോടതി നടപടി. ജസ്റ്റിസ് എ.എസ്. ഗഡ്കരി, പി.ഡി. നായിക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2021 ഒക്ടോബറില്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെട്ടതിനു പിന്നാലെ രാംനഗേഷ് കോലിയുടെ മകള്‍ക്കും ഭാര്യ അനുഷ്ക…
Read MoreDay: 12 April 2023
തൃഷയുമായുള്ള വിവാഹം നവംബറിൽ ;എഎൽ സൂര്യ
തെന്നിന്ത്യൻ താരം തൃഷ വര്‍ഷങ്ങളായി താനുമായി പ്രണയത്തിലാണെന്നും തൃഷ സിനിമയില്‍ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ലെന്നുമായിരുന്നു എഎല്‍ സൂര്യ മുൻപ് ഉന്നയിച്ച വാദം. ഇപ്പോള്‍ വീണ്ടും സമാന വാദവുമായെത്തിയിരിക്കുകയാണ് ഇയാള്‍. തൃഷയോടുള്ള അടുപ്പത്തിന്റെ പേരില്‍ നടന് വിജയ്ക്ക് തന്നോട് അസൂയ ആണെന്ന് ഇയാള്‍ പറയുന്നു. തൃഷയോട് ഞാന്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണക്കത്തിലാണെന്നും താനും ദേഷ്യത്തിലാണെന്നും എഎല്‍ സൂര്യ പറയുന്നു. സൂര്യ തന്നെയാണ് ഈ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവെക്കുന്നത്. നവംബര്‍ മാസത്തില്‍ തങ്ങളുടെ വിവാഹമാണെന്നും എഎല്‍ സൂര്യ അവകാശപ്പെടുന്നു. ഈ വാദങ്ങളോട്…
Read Moreവീടിന് മുന്നിൽ നായ മലമൂത്ര വിസർജ്ജനം നടത്തിയതിന്റെ പേരിൽ വഴക്ക്, അയൽക്കാരനെ തല്ലിക്കൊന്നു
ബെംഗളൂരു: വീടിന് മുന്നില്‍ വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തിയത് ചോദ്യം ചെയ്ത 68കാരനെ അയൽക്കാർ ചേർന്ന് കൊലപ്പെടുത്തി. 68കാരനായ മുനിരാജുവാണ് കൊല്ലപ്പെട്ടത്. 38കാരനായ രവി കുമാര്‍, 28കാരിയായ പല്ലവി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. രവികുമാറിന്റെയും പല്ലവിയുടേയും നായ മുനിരാജുവിന്റെ വീടിന് മുന്നില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയിരുന്നു. സോളദേവനഹള്ളിയിലെ ഗണപതി നഗറിലാണ് മുനിരാജുവിന്റെ വീട്. ഇയാളുടെ വീടിന് രണ്ട് വീട് അപ്പുറമാണ് പ്രമോദ് താമസിച്ചിരുന്നത്. നായകളെ പരിശീലിപ്പിക്കുന്ന വ്യക്തിയായിരുന്നു പ്രമോദ്. മുനിരാജുവിന്റെ മകന് മുരളിയും രവികുമാറും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം…
Read Moreസംസ്ഥാനത്തെ സ്ത്രീകൾ ബിജെപി യ്ക്കൊപ്പം നിൽക്കും ; വാനതി ശ്രീനിവാസൻ
ബെംഗളൂരു: ബിജെപിയെ പിന്തുണയ്ക്കാത്ത ഒരു സ്ത്രീപോലും സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന് മഹിളാ മോര്‍ച്ച അദ്ധ്യക്ഷ വാനതി ശ്രീനിവാസന്. രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസ്യത എടുത്ത പറയേണ്ടതാണ്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും വാനതി ശ്രീനിവാസന് പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പിലും സ്ത്രീകള്‍ ബിജെപിക്കൊപ്പമാകും നില്കുന്നതെന്നും വാനതി കൂട്ടിച്ചേര്‍ത്തു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരെ കേന്ദ്രീകരിച്ചായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ സ്കീമുകളിലെയും ഗുണഭോക്താക്കളില്‍ ഏറിയപങ്കും സ്ത്രീകളുടെതാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ സംസ്ഥാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വാനതി ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കര്‍ണാടക…
Read Moreമുൻ പോലീസ് കമ്മീഷണർ ബിജെപി സ്ഥാനാർഥി
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് മുന്‍ പോലീസ് കമ്മീഷണര്‍ ബിജെപി സ്ഥാനാര്‍ഥി. ബെംഗളൂരു മുന്‍ പോലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു ആണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. ചാംരാജ്പേട്ടില്‍ നിന്നാല്‍ റാവു ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിക്കാന്‍ ഒരു ദിവസം കൂടി അവശേഷിക്കെ നഗരത്തിലെ ശ്രി ദോഡ്ഡ ഗണപതി ക്ഷേത്രത്തിലെത്തി ഭാസ്കര്‍ റാവു ദര്‍ശനം നടത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന റാവു, തുടര്‍ന്ന് രാജിവച്ച് മാര്‍ച്ച് ഒന്നിനാണ് ബിജെപിയില്‍ ചേര്‍ന്നത്. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം…
Read Moreഓടുന്ന ട്രെയിനുള്ളിൽ യുവാവിന്റെ കുളി വൈറൽ
ന്യൂയോർക്ക് : ഓടുന്ന ട്രെയിനിൽ കുളിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ. ട്രെയിനിൽ കയറിയ യുവാവ് വസ്ത്രങ്ങൾ എല്ലാം അഴിച്ച് കയ്യിൽ കരുതിയ പെട്ടി തുറന്ന് അതിൽ നിന്ന് വെള്ളവും സോപ്പും എടുത്ത് കുളിക്കാൻ തുടങ്ങുകയായിരുന്നു. ഇത് കണ്ട സഹയാത്രക്കാർ സീറ്റിൽ നിന്നും എണീറ്റ് പോവുകയായിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ കുളി തുടരുകയായിരുന്നു യുവാവ്. കുളി കഴിഞ്ഞ ശേഷം വസ്ത്രങ്ങൾ എല്ലാം ധരിച്ച് യുവാവ് അടുത്ത സ്റ്റേഷനിൽ ഇറങ്ങുന്നതും വീഡിയോയിൽ കാണാം. വൈറൽ കണ്ടന്റ് ക്രിയേറ്റർ പ്രിൻസ് ആണ് ഈ വീഡിയോയിൽ ഉള്ള യുവാവ് എന്നാണ്…
Read Moreമദ്യത്തിന് അടിമയായ നായ ഡി അഡിക്ഷൻ സെന്ററിലേക്ക്
ലണ്ടന്‍: മദ്യപാനം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് പലരും. സന്തോഷം വന്നാലും സങ്കടം വന്നാലും അതിനൊപ്പം മദ്യം കാണും. ചെറിയ അളവില്‍ കഴിച്ച് തുടങ്ങുന്നവര്‍ പലരും ഇതോട് അടിമപ്പെട്ടു പോകുന്നത് ആണ് കാണാന്‍ സാധിക്കുന്നത്. പിന്നീട് അവരെ ഡി അഡിക്ഷന് സെന്ററില്‍ എത്തിക്കുകയും ചെയ്യും. എന്നാല്‍ മൃഗങ്ങള്‍ക്ക് ഇത്തരം ചികിത്സ നല്‍കേണ്ടി വരുന്ന കാര്യത്തെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഒരു നായയെ ഡി അഡിക്ഷൻ സെന്ററിലാക്കിയ വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗ്രേറ്റ് ബ്രിട്ടണിലാണ് സംഭവം. ബ്രിട്ടനിലെ പ്ലൈമൗത്തിലുള്ള കൊകോ എന്ന രണ്ടുവയസ്സുള്ള നായയെയാണ് അമിത…
Read Moreകുടുംബത്തെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ
നടന് ഷൈന്‍ ടോം ചാക്കോ തന്റെ കുടുംബത്തെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ഷൈന്‍ തന്റെ കുടുംബത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ചിത്രത്തിന്റെ ടീസര്‍ കണ്ടെന്ന് അവതാരക പറയുന്നതിന് മറുപടിയായാണ് ഷൈന്‍ കുടുംബത്തെ കുറിച്ച് പറയുന്നത്. ‘കുഞ്ഞു സന്തോഷം ആയി ഇരിക്കുന്നു. സിയല്‍ എന്നാണ് കുഞ്ഞിന്റെ പേര്. അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാല്‍ കുട്ടികള്‍ ഏതെങ്കിലും ഒരു സൈഡില്‍ നിന്നും വളരുന്നതാണ് നല്ലത്.…
Read Moreയെദ്യൂരപ്പയെ കളിയാക്കി കോണ്‍ഗ്രസ് ട്വീറ്റ്
ബെംഗളൂരു: പാര്‍ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിട്ടും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയ യോഗത്തില്‍ ഇടം കിട്ടാത്ത മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കളിയാക്കി കോണ്‍ഗ്രസ് ട്വീറ്റ്. ഭരിക്കുന്ന പാര്‍ട്ടി മുന്‍ മുഖ്യമന്ത്രിയെ തുടച്ചെറിഞ്ഞ ടിഷ്യൂ പേപ്പറാക്കി..’, കര്‍ണാടക കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ‘എന്തെല്ലാം നിര്‍ദേശമാണൊ താന്‍ മുന്നോട്ട് വെച്ചത് അതെല്ലാം അവര്‍ (നേതൃത്വം) അംഗീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ വന്‍ ഭുരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നതില്‍ സംശയം ഇല്ല’, യെദ്യൂരപ്പ മറു ട്വീറ്റില്‍ പ്രതികരിച്ചു.
Read Moreമജ്ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിഎസ് നീക്കം
ബെംഗളൂരു: അസദുദ്ദീന്‍ ഉവൈസിയുടെ മജ്ലിസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ജെഡിഎസ് നീക്കം. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ എച്ച്ഡി കുമാരസ്വാമി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എഐഎംഐഎമ്മുമായി മാത്രമല്ല, മറ്റു ചില കക്ഷികളുമായും ജെഡിഎസ് ചര്‍ച്ച നടത്തി വരികയാണെന്ന് കുമാരസ്വാമി പറഞ്ഞു. മജ്ലിസ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ മൂന്നോ നാലോ സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഏതൊക്കെ സീറ്റ് നല്‍കാം എന്ന ആലോചനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാക്കിയാല്‍ സഖ്യം സംബന്ധിച്ച് തീരുമാനമാകുമെന്നും കുമാരസ്വാമി പറഞ്ഞു. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളിലും അദ്ദേഹം പ്രതികരിച്ചു. നേരത്തെ…
Read More