ന്യൂഡൽഹി∙ റഫറിയിംഗിൽ പ്രതിഷേധിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം പാതിവഴിയിൽ വെച്ച് ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കോ, പോയിന്റ് വെട്ടിക്കുറയ്ക്കലോ ഉണ്ടാകില്ല. എഐഎഫ്എഫ് ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 58 പ്രകാരമാണു ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വരിക. നിയമപ്രകാരം മത്സരം ബഹിഷ്കരിച്ചതിനു ഏറ്റവും കുറഞ്ഞത് ആറു ലക്ഷം രൂപയാണു പിഴ. കൂടാതെ ടൂര്‍ണമെന്റിൽനിന്നു വിലക്കുകയോ, ഭാവി മത്സരങ്ങൾ കളിപ്പിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇത്തരം നടപടികൾ എടുക്കാൻ സാധ്യതയില്ല. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന്…
Read MoreMonth: March 2023
ഏപ്രില്‍ അഞ്ചിന് രാഹുല്‍ ഗാന്ധി കോലാറിൽ എത്തും
ബെംഗളൂരു: മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കര്‍ണാടകത്തിലെ കോലാറിലേക്ക്. ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് ഏപ്രില്‍ അഞ്ചിന് കോലാറില്‍ തന്നെ സംഘടിപ്പിക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.2019ല്‍ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ലോക്‌സഭാംഗത്വത്തില്‍ നിന്ന് സൂറത്ത് കോടതി അയോഗ്യനാക്കിയത്. ഇതിനെ തുടര്‍ന്ന് വലിയ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് കര്‍ണാടക കോണ്‍ഗ്രസ് കോലാറില്‍ തന്നെ രാഹുലിനെ പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന…
Read Moreസംസ്ഥാന തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. മെയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പ്ലീനറി ഹോൾ വിഗ്യാൻ ഭവനിൽ ഇന്ന് രാവിലെ 11 30ന് വാർത്താസമ്മേളനം നടത്തി തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും.. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് നിലവില്‍ അധികാരത്തിലുള്ളത്.
Read Moreസ്ത്രീകളെ താമസിപ്പിക്കാൻ തടങ്കൽ കേന്ദ്രം തുറന്ന് കർണാടക സർക്കാർ
ബെംഗളൂരു: തുമകുരുവിലെ ക്യാതസാന്ദ്രയ്ക്ക് സമീപമുള്ള ദിബ്ബൂർ കോളനിയിൽ ഫോറിനേഴ്‌സ് റെസ്‌ട്രിക്ഷൻ സെന്റർ ഫോർ വിമൻ (എഫ്‌ആർസിഡബ്ല്യു) ആരംഭിച്ചു. അനധികൃതമായി താമസിക്കുന്ന വിദേശികളായ സ്ത്രീകളെ തടങ്കലിൽ വയ്ക്കാൻ ഇടമില്ലാത്തതിനാലാണ് സംസ്ഥാന സർക്കാർ എഫ്ആർസിഡബ്ല്യു തുറന്നത്. 30 പേർക്ക് താമസിക്കാവുന്ന ഇവിടെ തുമകുരു പോലീസ് കാവലുണ്ട്. തിങ്കളാഴ്ച ബെംഗളൂരു പോലീസ് അഞ്ച് അനധികൃത കുടിയേറ്റക്കാരെ എഫ്ആർസിഡബ്ല്യുവിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് ബംഗ്ലാദേശികളും ടാൻസാനിയ, ഇറാൻ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമുണ്ട്. ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ (എഫ്‌ആർആർഒ) അഞ്ച് സ്ത്രീകളെയും തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിട്ടതായി സെൻട്രൽ…
Read Moreനഗരത്തിൽ നാളെ ഇറച്ചി വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി ബിബിഎംപി
ബെംഗളൂരു: ശ്രീരാമനവമി പ്രമാണിച്ച് മാർച്ച് 30ന് നഗരത്തിലെ അറവുശാലകളും ഇറച്ചിക്കടകളും അടഞ്ഞുകിടക്കും. അന്നേദിവസം ഇറച്ചി വിൽപന പൂർണമായും നിരോധിച്ച് ബിബിഎംപി ഉത്തരവിട്ടു. ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഉത്തരവിറക്കിയത്. ബിബിഎംപിയുടെ കണക്കുകൾ പ്രകാരം, നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള ഇറച്ചിക്കടകളും മൂന്ന് അംഗീകൃത അറവുശാലകളും ഉണ്ട്.
Read Moreകഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് മലയാളി വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ ബെംഗളൂരുവിൽ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ രണ്ടു കേസുകളിലായി രണ്ട് മലയാളി വിദ്യാർഥികൾ അടക്കം നാലു പേർ ബെംഗളൂരുവിൽ പിടിയിലായി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇവർ താമസിക്കുന്ന ചിക്കബാനവാരയിലെ ഒരു സ്വകാര്യകോളേജിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. കോട്ടയം സ്വദേശി അനുപ്രീത് സലിൻ (23), പത്തനംതിട്ട സ്വദേശി ആകാശ് വിനയൻ (23) ഇവർക്കൊപ്പമുണ്ടായിരുന്ന തുമകൂരു കുനിഗൽ സ്വദേശി രഘു (29) എന്ന ഡ്രൈവറുമാണ് ആദ്യത്തെ കേസിൽ അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യകോളേജ് വിദ്യാർഥികളാണ് അനുപ്രീത് സലിനും ആകാശ് വിനയനും. സ്ഥിരമായി…
Read Moreടയർ ഊരിപോയത് അറിയാതെ യാത്ര ചെയ്തത് 120 കിലോ മീറ്റർ സ്പീഡിൽ , യുവാവ് അറസ്റ്റിൽ
ബെംഗളൂരു: കാറിന്റെ മുൻവശത്തെ ഒരു ടയർ ഊരിത്തെറിച്ചതറിയാതെ വെറും റിമ്മിൽ അമിതവേഗതയിൽ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ. എച്ച്ആർബിആർ ലെഔട്ടിൽ താമസിക്കുന്ന നിതിൻ യാദവ് എന്ന യുവാവാണ്. യുവാവിനെ പട്രോളിംഗ് സംഘം പിടികൂടി ബാനസവാടി ട്രാഫിക് പോലീസിന് കൈമാറി. ഏകദേശം രണ്ട് കിലോമീറ്ററോളം കാറിനെ പിന്തുടർന്നപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കമ്മനഹള്ളി മെയിൻ റോഡിലാണ് സംഭവം നടന്നത്. ഇന്ദിരാനഗറിൽ നിന്നാണ് കാർ എത്തിയത്. കാർ അമിത വേഗതയിൽ ഓടിച്ചിരുന്ന യാദവ് ടയർ ഊരിപ്പോയത് അറിഞ്ഞിരുന്നില്ല. ഈ സമയവും മണിക്കൂറിൽ…
Read Moreതെരഞ്ഞെടുപ്പിൽ ഖനി ഉടമ ജനാർദ്ദന റെഡ്ഢിയും
ബെംഗളൂരു:തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കളത്തിലിറങ്ങി ഖനി ഉടമ ജനാര്‍ദ്ദന റെഡ്ഢിയും. കല്യാണ രാജ പ്രഗതി പക്ഷ(കെആര്‍പിപി) എന്ന പാര്‍ട്ടിയുടെ ചിഹ്നമായി ഫുഗ്ബോളും 20 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളേയും ജനാര്‍ദ്ദനന്‍ റെഡ്ഢി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയുമായുള്ള രണ്ടു പതിറ്റാണ്ടുള്ള ബന്ധം അവസാനിപ്പിച്ചാണ് റെഡ്ഢി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. മൂന്നുമാസം മുമ്പാണ് റെഡ്ഢി പാര്‍ട്ടി രൂപീകരണവുമായി രംഗത്തെത്തിയത്. പണ്ട് രാഷ്ട്രീയത്തിലായിരുന്നപ്പോള്‍ ശത്രുവെന്നോ മിത്രമെന്നോ ഇല്ലാതെ എല്ലാവരും എന്നെ ഫുട്ബോള്‍ പോലെ തട്ടിക്കളിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് എനിക്കെല്ലാവരുമായും ഫുട്ബോള്‍ തട്ടിക്കളിക്കാന്‍ കഴിയുമെന്ന് തെളിയിക്കാനാണ് മത്സരരംഗത്തേക്ക്…
Read Moreജെഡിഎസ് എംഎൽഎ കോൺഗ്രസിലേക്ക്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ ഡി എസ് എം എല്‍ എ കോണ്‍ഗ്രസിലേക്ക്. മുതിര്‍ന്ന എംഎല്‍എയായ ഗുബ്ബി ശ്രീനിവാസ് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ഉടന്‍ തന്നെ ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേരും. ‘എന്റെ രാജി സ്പീക്കര്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനെ സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനിക്കും. മാര്‍ച്ച് 31 നാണ് നിലവില്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ ആലോചിക്കുന്നത്. താലൂക്ക് തലത്തിലുള്ള നേതാക്കളുമായി ചര്‍ച്ച ചെയ്തതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും’, ശ്രീനിവാസ് പറഞ്ഞു. നേരത്തേ രാജ്യസഭ തിരഞ്ഞെുപ്പില്‍ ക്രോസ് വോട്ട്…
Read Moreരാഹുൽ ഗാന്ധി വീണ്ടും കോലാറിലേക്ക്
ബെംഗളൂരു: ലോക്സഭയില്‍ നിന്ന് അയോഗ്യനായതിന് പിന്നാലെ വീണ്ടും കോലാറിലേക്ക് പോകാന്‍ തീരുമാനിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും പിന്നീട് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. ഈ പശ്ചാത്തലത്തിലായിരുന്നു രാഹുലിനെ അയോഗ്യനായി പ്രഖ്യാപിച്ചത്. എന്നാല്‍ കോലാറില്‍ വീണ്ടുമെത്താനാണ് രാഹുലിന്റെ തീരുമാനം. ഏപ്രില്‍ 5 ന് കോലാറില്‍ വന്‍ പ്രതിഷേധപരിപാടിക്ക് കളമൊരുക്കുകയാണ് കോണ്‍ഗ്രസ്. രാഹുലിനെ അയോഗ്യനാക്കിയത് 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോലാറില്‍ പ്രസംഗം നടത്തിയ അതേ സ്ഥലത്ത് വേദിയൊരുക്കി വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി നടത്തും. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍…
Read More