ഉപസംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു 

ബെംഗളൂരു: പട്ടികജാതി വിഭാഗക്കാരുടെ സംവരണത്തില്‍ ഉപജാതികള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ചൊവ്വാഴ്ചയും ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടര്‍ന്നു. കുഞ്ചെനഹള്ളിയിലെ പ്രതിഷേധത്തില്‍ ശിവമൊഗ്ഗക്കും ശിക്കാരിപുരക്കും ഇടയില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ ടയറുകള്‍ കത്തിച്ച പ്രതിഷേധക്കാര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. അതിനിടെ, ശിക്കാരിപുരയില്‍ എത്തിയ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ജനപ്രതിനിധികളുടെയും പോലീസിന്റെയും യോഗം വിളിച്ചു. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തയാറാണെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ സമുദായങ്ങള്‍ക്കും സംവരണം നല്‍കി നീതി ലഭ്യമാക്കാനുള്ള നടപടികളാണ്…

Read More

ബിജെപി എംഎൽഎ യല്ലപ്പ കോൺഗ്രസിലേക്ക്

ബെംഗളൂരു: ഒരു ബി.ജെ.പി എം.എൽ.എ കൂടി കോൺഗ്രസിലേക്ക്. ബെള്ളാരി കുഡ്ലിഗി എം.എൽ.എ യല്ലപ്പ ഗോപാലകൃഷ്ണയാണ് ബി.ജെ.പി വിട്ടത്. കോൺഗ്രസിൽ ഉടൻ ചേരുമെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ തിങ്കളാഴ്ച രാത്രി കണ്ടിരുന്നു.  ചർച്ചക്കു ശേഷമാണ് ബി.ജെ.പി വിടുന്നതായി അറിയിച്ചത്. അതിനിടെ, ജെ.ഡി.എസിൻറെ ഗുബ്ബിയിലെ എം.എൽ.എ ശ്രീനിവാസും പാർട്ടി വിട്ടു. ഉടൻ തന്നെ കോൺഗ്രസിൽ ചേരും. തുമുകുരു ജില്ലയിൽ നിന്നുള്ള ശക്തനായ നേതാവാണ് അദ്ദേഹം. നാലു ബി.ജെ.പി എം.എൽ.എമാർകൂടി കോൺഗ്രസിൽ ഉടൻ ചേരുമെന്ന് സൂചനയുണ്ട്. നിലവിൽ നിരവധി എം.എൽ.എമാർ ചേർന്ന് ബി.ജെ.പിയെ…

Read More

ഇനി എല്ലാ യുപിഐ പേയ്‌മെന്റുകളും സൗജന്യമല്ല; ട്രാന്‍സാക്ഷന്‍ നിരക്ക് ഈടാക്കാൻ തീരുമാനം

banking bank

രാജ്യത്ത് യുപിഐ സേവനങ്ങള്‍ക്ക് ഉടന്‍ നിരക്ക് ഈടാക്കിയേക്കും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ യുപിഐ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കില്ലെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. 1.1 ശതമാനം ട്രാന്‍സാക്ഷന്‍ നിരക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം. പ്രീപെയ്ഡ് ഇന്‍സ്ട്രമെന്റ്‌സായ കാര്‍ഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാര്‍ നടത്തുന്ന പണമിടപാടുകള്‍ക്കാണ് ഇനി ഇന്റര്‍ചേഞ്ച് ഫീസ് ഏര്‍പ്പെടുത്തുന്നത്. നാഷ്ണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്‍പിസിഐ സര്‍ക്കുലര്‍ പ്രകാരം 2000 രൂപയ്ക്ക് മുകളില്‍…

Read More

എംഎൽഎ വിരുപാക്ഷ ഏപ്രിൽ 1 വരെ പോലീസ് കസ്റ്റഡിയിൽ

ബെംഗളൂരു:കൈക്കൂലിക്കേസില്‍ ലോകായുക്ത പോലീസ് അറസ്റ്റുചെയ്ത  ബി.ജെ.പി. എം.എല്‍.എ. മാദല്‍ വിരുപാക്ഷപ്പയെ കോടതി ഏപ്രില്‍ ഒന്നുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വൈകീട്ട് തുമകൂരുവിലെ ക്യാതസാന്ദ്രയില്‍ നിന്ന് അറസ്റ്റുചെയ്ത വിരുപാക്ഷപ്പയെ പോലീസ് ബെംഗളൂരുവിലെ ലോകായുക്ത ഓഫീസിലെത്തിച്ചശേഷം രാത്രിവൈകിയും ചോദ്യംചെയ്യല്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെയും മകന്‍ പ്രശാന്ത് മാദലിന്റെയും വീട്ടില്‍നിന്ന് പിടിച്ചെടുത്ത എട്ടുകോടിയിലധികം രൂപയുടെ ഉറവിടത്തെക്കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍. വിരുപാക്ഷപ്പയുടെ ബെംഗളൂരുവിലെ ഓഫീസില്‍നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകന്‍ പ്രശാന്ത് മാദലിനെ ലോകായുക്ത പോലീസ് പിടികൂടിയിരുന്നു. വിരുപാക്ഷപ്പയ്ക്കുവേണ്ടിയാണ് മകന്‍ കൈക്കൂലി വാങ്ങിയതെന്നാണ് പോലീസ് നിഗമനം.

Read More

രാജ്യാന്തര ചലച്ചിത്രോത്സവം; മധുവിന്റെ ജീവിതം പ്രമേയമായ ചിത്രം കാണാൻ എത്തി മധുവിന്റെ കുടുംബം

ബെംഗളൂരു: രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മധുവിന്റെ ജീവിതം പ്രമേയമായ ‘ആദിവാസി– ദ് ബ്ലാക്ക് ഡെത്ത്’ പ്രദർശനം കാണാൻ‌ അമ്മ മല്ലിക്ക് ഒപ്പം എത്തി സഹോദരി സരസുവും. അവസാന സമയത്ത് ഞങ്ങളുടെ മധുവിനെ കാണാൻ കഴിഞ്ഞില്ല അതുകൊണ്ട് മധുവിനെ കാണാൻ വന്നതാണ് എന്ന് പറഞ്ഞു പൂർത്തിയാക്കും മുൻപേ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി സരസുവിന്റെ ശബ്ദം ഇടറി. നിറഞ്ഞ കയ്യടിയോടെ വരവേറ്റത് ആസ്വാദകർ ചിത്രം കാണാൻ ബന്ധുക്കളും അഭിനേതാക്കളായ ഗോത്ര കലാകാരന്മാരും അവർക്കൊപ്പം ഉണ്ടായിരുന്നു. മധുവിനെ കൊലപ്പെടുതിയ കേസിൽ കോടതി നാളെ വിധി പറയാനിരിക്കെ,…

Read More

ഏപ്രിൽ 1 മുതൽ നികുതിയ്ക്കും പുതിയ ഘടന

ഡൽഹി: രാജ്യത്തിന്റെ ആദായ നികുതിയുമായി ബന്ധപ്പെട്ടുള്ള പുതിയ നികുതി ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഇതനുസരിച്ച് നികുതി നിരക്കുകളിലും മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. 2023ലെ ബജറ്റിൽ അവതരിപ്പിച്ച സുപ്രധാന പരിഷ്കാരങ്ങളാണ് ഇത്തവണ കേന്ദ്രം നടപ്പാക്കുന്നത്. അതിനാൽ, പുതിയ നിയമങ്ങളെക്കുറിച്ച് നികുതി ദായകർ പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്. 2023–2024 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുന്ന പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ, ശമ്പളം വാങ്ങുന്ന നികുതി ദായകർ 2000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷന് അർഹരാണ്. പെൻഷൻകാർക്കും ശമ്പളമുള്ള വ്യക്തികൾക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കുന്നതിനായി വെളിപ്പെടുത്തലുകളോ, നിക്ഷേപ തെളിവുകളോ, ബില്ലുകളോ ആവശ്യമില്ല. ആദായനികുതി…

Read More

സംസ്ഥാനത്ത് പുതിയ ഒമ്പത് സർവകലാശാലകൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: കർണാടകത്തിൽ പുതിയ ഒമ്പത് സർവകലാശാലകൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ചാമരാജനഗർ, ഹാസൻ, കുടക്, ഹാവേരി, കൊപ്പാൾ, ബാഗൽകോട്ട്, ബീദർ, മാണ്ഡ്യ, റായ്ച്ചൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച സർവകലാശാലകളാണ് ഉദ്ഘാടനം ചെയ്തത്.ബെംഗളൂരു ജ്ഞാനജ്യോതി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ഒരു ജില്ലയിൽ ഒരു സർവകലാശാല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവകലാശാലകൾ സ്ഥാപിച്ചത്. നിലവിൽ സർവകലാശാലകളില്ലാത്ത ജില്ലകളിലാണ് പുതിയത് സ്ഥാപിച്ചത്.വിദ്യാഭ്യാസ മേഖലയ്ക്കാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്നും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കർണാടകയെ രാജ്യത്തിന് മാതൃകയാക്കി മാറ്റുകയാണ ലക്ഷ്യമെന്നും ബൊമ്മെ പറഞ്ഞു.

Read More

രാമനഗറിലെ രാമക്ഷേത്രത്തിന് 120 കോടി ചിലവ്: സിഎൻ അശ്വത് നാരായൺ

ബെംഗളൂരു: രാമനഗരയിലെ രാമദേവര ബേട്ടയിൽ നിർദിഷ്ട രാമക്ഷേത്രത്തിന് 100 കോടി മുതൽ 120 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായി ജില്ലാ മന്ത്രി സി എൻ അശ്വത് നാരായൺ ചൊവ്വാഴ്ച പറഞ്ഞു. ദക്ഷിണേന്ത്യയിലെ അയോധ്യയായി ഉയർത്തിക്കാട്ടുന്ന ക്ഷേത്ര പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത് നാരായൺ ആണ്. ചൊവ്വാഴ്ച, ക്ഷേത്രം എങ്ങനെയായിരിക്കുമെന്നതിന്റെ ഗ്രാഫിക് വിഷ്വലൈസേഷൻ നാരായണന് നൽകി. ഇവിടുത്തെ പരിസ്ഥിതി കണക്കിലെടുത്ത് ക്ഷേത്രത്തിന്റെ പണികൾ ആരംഭിക്കും. കഴുകൻ സങ്കേതത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കും. നിയമതടസ്സങ്ങൾ ഉണ്ടാകാത്ത തരത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും നാരായണൻ പറഞ്ഞു. രാമദേവര ബേട്ടയിലെ 19 ഏക്കറിലാണ്…

Read More

ഏപ്രിൽ ഒന്ന് മുതൽ സിഗരറ്റിന്റെ വില വർധിക്കും

ബെംഗളൂരു: ഏപ്രിൽ ഒന്ന് മുതൽ പുകയില ഉത്പന്നങ്ങളുടെ വില ഉയരും. ഇതോടെ സിഗരറ്റ് പോലുള്ള വസ്തുക്കളുടെ വില ഉയരും. പുകയില ഉത്പന്നങ്ങൾക്ക് ഈടാക്കുന്ന ഏറ്റവും ഉയർന്ന നിരക്ക് അവയുടെ ചില്ലറ വിൽപനയുമായി സർക്കാർ ബന്ധിപ്പിച്ചിരുന്നു. ആയിരം സ്റ്റിക്കുകൾക്ക് 4,170 രൂപ എന്നതാകും പുകയിലയുടെ പുതുക്കിയ നിരക്ക്. ഇതിനോടൊപ്പം ഓരോ യൂണിറ്റിന്റെ റീടെയിൽ നിരക്കിന്റെ 100 ശതമാനവും ചുമത്തും. ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മേലാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് എടുത്ത് പറയേണ്ടത്. മാർച്ച് 24ന് ലോക്സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75…

Read More

കര്‍ണാടക തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് പത്തിനാണ് പോളിംഗ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. മേയ് 13ന് വോട്ടെണ്ണല്‍ നടക്കും. അതേസമയം, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. അപകീര്‍ത്തിക്കേസില്‍ വയനാട് എം പിയായിരുന്ന രാഹുല്‍ ഗാന്ധി അയോഗ്യനായെങ്കില്‍ തിടുക്കത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്.

Read More
Click Here to Follow Us