സംസ്ഥാനത്ത് പുതിയ ഒമ്പത് സർവകലാശാലകൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: കർണാടകത്തിൽ പുതിയ ഒമ്പത് സർവകലാശാലകൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ചാമരാജനഗർ, ഹാസൻ, കുടക്, ഹാവേരി, കൊപ്പാൾ, ബാഗൽകോട്ട്, ബീദർ, മാണ്ഡ്യ, റായ്ച്ചൂർ എന്നിവിടങ്ങളിൽ സ്ഥാപിച്ച സർവകലാശാലകളാണ് ഉദ്ഘാടനം ചെയ്തത്.ബെംഗളൂരു ജ്ഞാനജ്യോതി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

ഒരു ജില്ലയിൽ ഒരു സർവകലാശാല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർവകലാശാലകൾ സ്ഥാപിച്ചത്. നിലവിൽ സർവകലാശാലകളില്ലാത്ത ജില്ലകളിലാണ് പുതിയത് സ്ഥാപിച്ചത്.വിദ്യാഭ്യാസ മേഖലയ്ക്കാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്നും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കർണാടകയെ രാജ്യത്തിന് മാതൃകയാക്കി മാറ്റുകയാണ ലക്ഷ്യമെന്നും ബൊമ്മെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts