കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് മലയാളി വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ്‌ വിൽപ്പന നടത്തുന്നതിനിടെ രണ്ടു കേസുകളിലായി രണ്ട്‌ മലയാളി വിദ്യാർഥികൾ അടക്കം നാലു പേർ ബെംഗളൂരുവിൽ പിടിയിലായി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇവർ താമസിക്കുന്ന ചിക്കബാനവാരയിലെ ഒരു സ്വകാര്യകോളേജിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.

കോട്ടയം സ്വദേശി അനുപ്രീത് സലിൻ (23), പത്തനംതിട്ട സ്വദേശി ആകാശ് വിനയൻ (23) ഇവർക്കൊപ്പമുണ്ടായിരുന്ന തുമകൂരു കുനിഗൽ സ്വദേശി രഘു (29) എന്ന ഡ്രൈവറുമാണ് ആദ്യത്തെ കേസിൽ അറസ്റ്റിലായത്. നഗരത്തിലെ സ്വകാര്യകോളേജ് വിദ്യാർഥികളാണ് അനുപ്രീത് സലിനും ആകാശ് വിനയനും. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇരുവരും രഘുവിന്റെ സഹായത്തോടെയാണ് മറ്റ് കോളേജുകളിലെ വിദ്യാർഥികൾക്ക് കഞ്ചാവെത്തിച്ചു നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു.

  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

ഇവരിൽനിന്ന് 12 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.നൈജീരിയൻ സ്വദേശിയാണ് ഇവർക്ക് കഞ്ചാവ് നൽകിയതെന്നാണ് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

മറ്റൊരു കേസിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 10 കിലോ കഞ്ചാവുമായി സലീം പാഷ (32) എന്ന ആളാണ് പിടിയിലായത്. ആന്ധ്ര – ഒഡീഷ എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് നഗരത്തിൽ വിൽപ്പന നടത്തുന്ന ഇയാൾക്കെതിരെ നേരത്തെ മൂന്നോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്
[masterslider id="10"]

Related posts