മൈക്രോഫിനാൻസ് കമ്പനി ജീവനക്കാർ അറസ്റ്റിൽ

ബെംഗളൂരു: വായ്പതിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് മൈക്രോഫിനാൻസ് കമ്പനി ജീവനക്കാർ അറസ്റ്റിൽ.

ഹാസൻ ജില്ലയിലെ കല്ലേനഹള്ളി കോണന്നൂർ ഹോബ്ലിയിലെ രവി എന്ന യുവാവിന്റെ പരാതിയിലാണ് പോലീസ് നടപടി.

രവി തന്റെ ഭാര്യയുടെപേരിൽ ഒരു സ്വകാര്യകമ്പനിയിൽനിന്ന് ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു.

  ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്

ഇതിൽ പലിശയിനത്തിൽ രണ്ട് അടവ് മുടങ്ങിയതിന് കഴിഞ്ഞദിവസം കമ്പനിയിലെ രണ്ടു ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി രവി കോണന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

വീട്ടിലെത്തിയ ഇവർ ഭീഷണിപ്പെടുത്തുകയും പലിശയടയ്ക്കാതെ തിരിച്ചുപോകില്ലെന്നും പറഞ്ഞ് ബഹളമുണ്ടാക്കിയതായും രവി പറഞ്ഞു.

തുടർന്ന് ഗ്രാമവാസികളെത്തിയാണ് ജീവനക്കാരെ തിരിച്ചയത്. രവിയുടെ പരാതിയിൽ രണ്ടു ജീവനക്കാരെ ചെവ്വാഴ്ചയാണ് പോലീസ് അറസ്റ്റുചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു കോഴിക്കോട്ടേക്കു ഫ്‌ലൈ ബസ്; വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us